Breaking News
കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ | അമരാവതി ഏക തലസ്ഥാനം; ആന്ധ്രയിൽ പ്രമേയം അവതരിപ്പിച്ചു, ഇനി വേണം പാർലമെന്‍റിന്‍റെ അംഗീകാരം | വയനാട് ടൗണ്‍ഷിപ്പ് നിര്‍മ്മാണം: ഉദ്ഘാടനം കഴിഞ്ഞിട്ടും താമസം തുടങ്ങാൻ കഴിയാതെ ദുരന്തബാധിതർ | കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി; ദൃശ്യങ്ങള്‍ കൈമാറി യുവതി, മൊഴിയെടുത്ത് പൊലീസ് | തന്നെ അനുകൂലിച്ച് ഫ്ലക്സുകൾ ഉയർന്ന പേരാവൂരിൽ കെ സുധാകരനെത്തി; സണ്ണി ജോസഫിനായി പ്രചാരണം, ഇടതിനെ കടന്നാക്രമിച്ച് പ്രസംഗം | എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പിആര്‍ഡി വാര്‍ത്താക്കുറിപ്പ്; നടപടിയെടുത്ത് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ, | 'ടീം ഇന്ത്യയായി മുന്നോട്ടുപോകണം, നിലവിൽ ഊര്‍ജ ക്ഷാമം ഇല്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണം'; സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി | കരസേനയുടെ സഹായം വേണ്ടി വരില്ല, ഇറാനെതിരായ സൈനിക നടപടി ആഴ്ചകൾക്കുള്ളിൽ ലക്ഷ്യം കാണുമെന്ന് മാർക്കോ റൂബിയോ | അഭിഭാഷകൻ പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റര്‍ ജനറൽ | തെരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ബിജെപി | എൻഎസ്എസ്, എസ്എൻഡിപി ഐക്യം; തകരാൻ കാരണം എൻഎസ്എസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണെന്ന് വെള്ളാപ്പള്ളി നടേശൻ | വീണ്ടും കത്തിക്കയറി സ്വർണ വില; ഒറ്റ ദിവസം കൊണ്ട് കൂടിയത് 1840 രൂപ | ബാലേന്ദ്ര ഷാ അധികാരത്തിലേറി 24 മണിക്കൂർ, നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അറസ്റ്റിൽ | കവടിയാർ കൊട്ടാരത്തിലെ മോഷണം: കേസിൽ അന്വേഷണ പുരോ​ഗതിയില്ല, ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ രാജകുടുംബം | പാലക്കാട് കോൺ​ഗ്രസ് കൗൺസിലർക്കെതിരായ പീഡന ആരോപണം: എല്ലാ തെളിവുകളുമുണ്ടെന്ന് അതിജീവിത, പ്രതികരിക്കാനില്ലെന്ന് പ്രശോഭ് | മോഹൻലാലിന് ആശ്വാസം; വ്യക്തി അവകാശം ലംഘിച്ച ലിങ്കുകൾ നീക്കണം: നടപടിയുമായി ദില്ലി ഹൈക്കോടതി | ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ ആക്രമണം | പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം, ചില്ലറ വിൽപനയില്‍ വില കുറയില്ല |
our news logo
March 28, 2026
weather image
More

Sports

ഹൈദരാബാദിനെതിരെ ആർസിബി ഗ്രൗണ്ടിലിറങ്ങുക കറുത്ത ആം ബാന്‍ഡ് ധരിച്ച്, ചിന്നസ്വാമി സ്റ്റേഡിയത്തിൽ 11 സീറ്റുകൾ ഒഴിച്ചിടും

വെബ് ഡെസ്ക്
March 28, 2026, 6:21 p.m.
displaying all the content detail images
    ബെംഗളൂരു: ഐപിഎൽ പത്തൊമ്പതാം സീസണിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടാനിറങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരങ്ങള്‍ മത്സരത്തിനിറങ്ങുക കറുത്ത ആം ബാന്‍ഡ് ധരിച്ച്. കഴിഞ്ഞ വർഷം ടീമിന്‍റെ കിരീടനേട്ടത്തിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ട ആരാധകർക്ക് സ്മരണാഞ്ജലി അർപ്പിക്കാനായാണ് താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങുന്നത്. ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇരു ടീമിലെയും താരങ്ങള്‍ ഒരു മിനിറ്റ് നേരം മൗനം ആചരിക്കും.കഴിഞ്ഞ വർഷം ആര്‍സിബിയുടെ കന്നി കിരീടനേട്ടത്തിന് പിന്നാലെ നടന്ന ആള്‍ക്കൂട്ട ദുരന്തത്തിൽ 11 ആരാധകരാണ് മരിച്ചത്. മരിച്ച 11 പേരോടുമുള്ള ആദര സൂചകമായി ഇന്ന് വാം അപ്പ് സമയത്ത് '11' എന്ന നമ്പറുള്ള പരിശീലന ജേഴ്സികളാകും താരങ്ങൾ ധരിക്കുക. സ്റ്റേഡിയത്തിലെ 11 സീറ്റുകൾ ആർസിബി കുടുംബത്തിന്‍റെ ഭാഗമായ ആ ആരാധകർക്കായി എക്കാലത്തേക്കും ഒഴിച്ചിടും. 2025 ജൂണിലെ ദുരന്തത്തിന് ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഐസിസി വനിതാ ഏകദിന ലോകകപ്പ്, മഹാരാജ ട്രോഫി തുടങ്ങിയ ടൂർണമെന്‍റുകൾ സ്റ്റേഡിയത്തിൽ നിന്ന് മാറ്റിയിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പിനും വേദിയാകാൻ ചിന്നസ്വാമിക്ക് സാധിച്ചിരുന്നില്ല. എന്നാൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശയെത്തുടർന്ന് കർണാടക മന്ത്രിസഭ കഴിഞ്ഞ ഫെബ്രുവരിയിൽ ഐപിഎൽ മത്സരങ്ങൾ നടത്താൻ അനുമതി നൽകുകയായിരുന്നു. ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുമായി കര്‍ണാടക ക്രിക്കറ്റ് അശോസിയേഷൻ വൈസ് പ്രസിഡന്‍റ് സുജിത് സോമസുന്ദർ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്ലേ ഓഫ് ഉൾപ്പെടെയുള്ള മത്സരങ്ങൾക്ക് പച്ചക്കൊടി ലഭിച്ചത്.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks