Breaking News
കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ | അമരാവതി ഏക തലസ്ഥാനം; ആന്ധ്രയിൽ പ്രമേയം അവതരിപ്പിച്ചു, ഇനി വേണം പാർലമെന്‍റിന്‍റെ അംഗീകാരം | വയനാട് ടൗണ്‍ഷിപ്പ് നിര്‍മ്മാണം: ഉദ്ഘാടനം കഴിഞ്ഞിട്ടും താമസം തുടങ്ങാൻ കഴിയാതെ ദുരന്തബാധിതർ | കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി; ദൃശ്യങ്ങള്‍ കൈമാറി യുവതി, മൊഴിയെടുത്ത് പൊലീസ് | തന്നെ അനുകൂലിച്ച് ഫ്ലക്സുകൾ ഉയർന്ന പേരാവൂരിൽ കെ സുധാകരനെത്തി; സണ്ണി ജോസഫിനായി പ്രചാരണം, ഇടതിനെ കടന്നാക്രമിച്ച് പ്രസംഗം | എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പിആര്‍ഡി വാര്‍ത്താക്കുറിപ്പ്; നടപടിയെടുത്ത് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ, | 'ടീം ഇന്ത്യയായി മുന്നോട്ടുപോകണം, നിലവിൽ ഊര്‍ജ ക്ഷാമം ഇല്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണം'; സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി | കരസേനയുടെ സഹായം വേണ്ടി വരില്ല, ഇറാനെതിരായ സൈനിക നടപടി ആഴ്ചകൾക്കുള്ളിൽ ലക്ഷ്യം കാണുമെന്ന് മാർക്കോ റൂബിയോ | അഭിഭാഷകൻ പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റര്‍ ജനറൽ | തെരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ബിജെപി | എൻഎസ്എസ്, എസ്എൻഡിപി ഐക്യം; തകരാൻ കാരണം എൻഎസ്എസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണെന്ന് വെള്ളാപ്പള്ളി നടേശൻ | വീണ്ടും കത്തിക്കയറി സ്വർണ വില; ഒറ്റ ദിവസം കൊണ്ട് കൂടിയത് 1840 രൂപ | ബാലേന്ദ്ര ഷാ അധികാരത്തിലേറി 24 മണിക്കൂർ, നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അറസ്റ്റിൽ | കവടിയാർ കൊട്ടാരത്തിലെ മോഷണം: കേസിൽ അന്വേഷണ പുരോ​ഗതിയില്ല, ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ രാജകുടുംബം | പാലക്കാട് കോൺ​ഗ്രസ് കൗൺസിലർക്കെതിരായ പീഡന ആരോപണം: എല്ലാ തെളിവുകളുമുണ്ടെന്ന് അതിജീവിത, പ്രതികരിക്കാനില്ലെന്ന് പ്രശോഭ് | മോഹൻലാലിന് ആശ്വാസം; വ്യക്തി അവകാശം ലംഘിച്ച ലിങ്കുകൾ നീക്കണം: നടപടിയുമായി ദില്ലി ഹൈക്കോടതി | ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ ആക്രമണം | പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം, ചില്ലറ വിൽപനയില്‍ വില കുറയില്ല |
our news logo
March 28, 2026
weather image
More

Music

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ'; പുതിയ ഗാനം പുറത്തിറങ്ങി

വെബ് ഡെസ്ക്
March 28, 2026, 6:18 p.m.
displaying all the content detail images
    കുഞ്ചാക്കോ ബോബൻ നായകനായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും ചെയ്യുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വളരെ രസകരമായ ഒരു തുടക്കമാണ് ഗാനരംഗത്തിന്. റേഡിയോയിലൂടെ കേൾക്കുന്ന ഗാനം ആർക്കും നൊസ്റ്റാൾജിയ ഉണർത്തും. കുഞ്ചാക്കോ ബോബനും സജിൻ ഗോപുവും ഡോൺ വിൻസെന്റിന്റെ പാട്ടിനൊത്ത് ഗാനത്തിൽ ചുവടുവെക്കുന്നുണ്ട്. ദിലീഷ് പോത്തനും ഗാനരംഗങ്ങളിലുണ്ട്. സംവിധായകന്റേതാണ് വരികൾ. പാടിയിരിക്കുന്നത് കപിൽ കപിലനും നേഹ നായരും ചേർന്നാണ്.മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാജിക് ഫ്രെയിംസും ഉദയ പിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പൻമാരായ പ്രൊഡക്ഷൻ കമ്പനികളുടെ ഒരുമിക്കൽ കൂടിയാണിത്. കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ,സജിൻ ഗോപു, ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, ദിവ്യ രതീഷ് പൊതുവാൾ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിന്റെ കൊ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ. നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ. ക്യാമറ അർജുൻ സേതു. എഡിറ്റർ മനോജ് കണ്ണോത്ത്. സംഗീതം ഡോൺ വിൻസന്റ്. ആർട്ട് ഇന്ദുലാൽ കാവീട്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിങ് വിപിൻ നായർ.മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം മെൽവി ജെ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത്ത് വേലായുധൻ. സ്റ്റണ്ട്സ് വിക്കി നന്ദഗോപാൽ. ഡിഐ സപ്ത വിഷൻ. കളറിസ്റ്റ് ജോയ്നർ തോമസ് . കാസ്റ്റിംഗ് ഡയറക്ടർസ് തോമസ് ജോർജ്, നൗഫൽ വി എം,വൈശാഖ് മനോഹരൻ. കൊറിയോഗ്രഫി: ഡാൻസിങ് നിഞജ. .പി ആർ ഓ - മഞ്ജു ഗോപിനാഥ്.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks