പാലക്കാട്ടെ കോൺഗ്രസ് നേതാവ് പ്രശോഭിനെതിരെയുള്ള പീഡന പരാതിയിൽ എല്ലാ തെളിവുകളും ഉണ്ടെന്ന് അതിജീവിത. പീഡന ദൃശ്യങ്ങൾ ഉൾപ്പെടെ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഗർഭിണിയായപ്പോൾ ഗുളികകൾ വാങ്ങി നൽകിയെന്നും അബോർഷൻ ചെയ്യാൻ നിർബന്ധിച്ചുവെന്നും അതിജീവിത വെളിപ്പെടുത്തി. നിരന്തരം ഭീഷണിയും ഉണ്ടായി. ഭീഷണി ഉണ്ടായ സാഹചര്യത്തിലാണ് താൻ മുഖ്യമന്ത്രിക്കും എസ്പിക്കും പരാതി നൽകിയതെന്നും യുവതി പറഞ്ഞു. അതേ സമയം പ്രതികരിക്കാനില്ലെന്നാണ് ആരോപണ വിധേയനായ കൗൺസിലർ പ്രശോഭിന്റെ പ്രതികരണം.