കെ-ഡ്രാമകളിലെ ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രശസ്തയായ ദക്ഷിണ കൊറിയൻ നടി കിം സെയ് റോണിനെ (24) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ‘ലിസൻ ടു മൈ ഹാര്‍ട്ട്’, ‘ദ് ക്വീൻസ് ക്ലാസ് റൂം’, ‘ഹായ്! സ്കൂൾ-ലവ് ഓൺ’ തുടങ്ങിയ കെ–ഡ്രാമകളാണു കിമ്മിനെ പ്രശസ്തയാക്കിയത്.
   
കിമ്മിനെ കാണാനെത്തിയ സുഹൃത്താണു നടി മരിച്ചു നിലയിൽ കണ്ടത്. വീട്ടിൽ ആരും അതിക്രമിച്ചു കയറിയതിന്റെയോ ശരീരത്തിൽ മർദനത്തിന്റെയോ ലക്ഷണമില്ലെന്നും മരണകാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. നടിയുടെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ സിനിമാരംഗത്തു ഞെട്ടിച്ചെന്നു ‘കൊറിയ ഹെറാൾഡ്’ റിപ്പോർട്ട് ചെയ്തു. കിമ്മിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും സമൂഹമാധ്യമങ്ങളിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.