Breaking News
വിമാനയാത്രയ്ക്ക് ചിലവേറും; ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങി ഇന്‍ഡിഗോ, ഇന്ധന സര്‍ചാര്‍ജ് 2,300 രൂപ വരെയാകും | പ്രവാസികള്‍ക്ക് ആശ്വാസം; സംഘര്‍ഷത്തെതുടര്‍ന്ന് വിസ കാലാവധി തീര്‍ന്ന് സൗദിയിൽ കുടുങ്ങിയവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം | എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് കനാലിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപെട്ട കുട്ടി മുങ്ങിമരിച്ചു | കോഴിക്കോട് ഹോട്ടലില്‍ മോഷണം നടത്തിയ കേസില്‍ പാലക്കാട് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. | ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് 18.5 ലക്ഷം നഷ്ടപരിഹാരം, | ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട്; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി | നയതന്ത്രം വിജയം കണ്ടു, ഇന്ത്യൻ കപ്പലുകൾക്കായ് ഹോർമുസ് കടലിടുക്ക് തുറന്നു; സൗഹൃദ രാജ്യങ്ങൾക്ക് അനുമതി നൽകി ഇറാൻ | എറണാകുളത്ത് ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരു മരണം, വലിയ പൊട്ടിത്തെറി ഉണ്ടായെന്ന് പ്രദേശവാസികൾ | നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു | കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയുടെ ആവശ്യം ഇപ്പോഴില്ലെന്ന് ശശി തരൂർ | പോരാടാനുറച്ച് ആരെല്ലാം? തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം ഇന്നറിയാം; പ്രമുഖര്‍ക്ക് ഭീഷണിയായി അപരന്മാര്‍ | പെരമ്പൂരിൽ വിജയ്ക്കായി എൻഡിഎ ഡീൽ? സീറ്റ് നൽകിയത് സ്വാധീനമില്ലാത്ത പാർട്ടിക്ക്, ആവശ്യപ്പെടാത്ത സീറ്റ് നൽകിയെന്ന് പിഎംകെ | ഇറാൻ യുദ്ധത്തിൽ സുപ്രധാന നിരീക്ഷണങ്ങളുമായി വൈറ്റ് ഹൗസ്, മുൻ കണക്കുകൂട്ടലുകളിൽ ഒരു മാറ്റവുമില്ലെന്ന് കാരോളിൻ ലീവിറ്റ് | 56 കോടി നഷ്ട പരിഹാരം നൽകണം! മെറ്റയ്ക്കും ഗൂഗിളിനുമെതിരെ 20 വയസുകാരിയുടെ പരാതിയിൽ ചരിത്ര വിധിയുമായി യുഎസ് കോടതി | യുദ്ധം അവസാനിപ്പിക്കാൻ 5 ഉപാധികൾ വെച്ച് ഇറാൻ; ട്രംപിന്‍റെ നിർദ്ദേശങ്ങൾ തള്ളി, അമേരിക്കൻ സൈനികരെ ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ് | ശബരിമല സ്വർണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതിയിൽ | മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ചകൾ ഇപ്പോഴില്ല, താൻ നിർദേശിച്ച പലർക്കും സീറ്റ് കിട്ടാത്തതിൽ വേദനയുണ്ടെന്നും രമേശ് ചെന്നിത്തല | കേരളത്തിലെ കോൺഗ്രസിന്റെ പ്രെസ്റ്റീജ് ഇഷ്യുവാണ് പികെ ശശിയുടെ വിജയമെന്ന് സതീശൻ | തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിലെ ബിജെപി സീൽ: കേരള പോലീസ് നോട്ടീസ് അയച്ചത് 270 എക്സ് ഹാൻഡിലുകൾക്ക് | എണ്ണക്കമ്പനികളുടെ സുപ്രധാന അറിയിപ്പ്; രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ല; 'ആവശ്യത്തിന് മാത്രം വാങ്ങുക' |
our news logo
March 26, 2026
weather image
More

Editorial

ഇ എ രാജേന്ദ്രന്‍ വിടവാങ്ങുമ്പോള്‍

വെബ് ഡെസ്ക്
March 26, 2026, 1:42 p.m.
displaying all the content detail images
    മലയാള ചലച്ചിത്ര-നാടക രംഗത്ത് നടനും സംവിധായകനും ആയി നിറഞ്ഞുനിന്ന കലാകാരനാണ് ഇ എ രാജേന്ദ്രന്‍. നാടകത്തിലൂടെ സിനിമയിലെത്തിയ ഇ എ രാജേന്ദ്രന്‍ കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി. വില്ലനായും സ്വഭാവ നടനായും അറുപതോളം സിനിമകളില്‍ വേഷമിട്ടു. തൃശൂരിലെ സ്‌കൂള്‍ പഠനകാലത്ത് സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളിലൂടെയാണ് നാടകരംഗത്തേക്ക് ഇ എ രാജേന്ദ്രന്‍ കടന്നുവന്നത്. കലാലയ വിദ്യാഭ്യാസത്തിനുശേഷം ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയ രാജേന്ദ്രന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ടെലിവിഷന്‍ കോഴ്സും പൂര്‍ത്തിയാക്കി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തു വന്ന രാജേന്ദ്രന്‍ വി.ആര്‍. ഗോപിനാഥിന്റെ ഗ്രീഷ്മം എന്ന സിനിമയിലാണ് ആദ്യം വേഷമിട്ടത്. ഒരു ഇടവേളയ്ക്കുശേഷം ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെ വീണ്ടും സിനിമയിലെത്തിയ രാജേന്ദന്‍ പ്രണയവര്‍ണ്ണങ്ങള്‍, ദയ, പട്ടാഭിഷേകം, നരസിംഹം, മീശമാധവന്‍, സ്നേഹം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങി അറുപതോളം ചിത്രങ്ങളില്‍ വില്ലനായും സ്വഭാവനടനായും അഭിനയിച്ചു. നാടക വേദിയില്‍ നിന്ന് വന്ന നടനായതുകൊണ്ട് തന്നെ വ്യക്തമായ ശബ്ദവും ഉച്ചാരണവും ഇ എ രാജേന്ദ്രന്റെ കരുത്തായിരുന്നു.നാടകത്തിലെ അതിശയോക്തി കലര്‍ന്ന അഭിനയ രീതിയില്‍ നിന്ന് മാറി സിനിമയുടെ സ്വാഭാവികതയുമായി എളുപ്പത്തില്‍ ഇണങ്ങുകയായിരുന്നു രാജേന്ദ്രന്‍. കുറഞ്ഞ സംഭാഷണങ്ങളിലൂടെയും നോട്ടത്തിലൂടെയും ആ കഥാപാത്രത്തിന്റെ ഗൗരവവും കാര്‍ക്കശ്യവും രാജേന്ദ്രന്‍ ഫലപ്രദമായി അവതരിപ്പിച്ചു. മലയാള സിനിമയിലെ സ്ഥിരം വില്ലന്‍മാരില്‍ നിന്ന് വ്യത്യസ്തമായി, അധികാരവും സ്ഥാനമാനങ്ങളുമുള്ള വില്ലന്‍ വേഷങ്ങളാണ് രാജേന്ദ്രന്‍ കൂടുതല്‍ ചെയ്തത്. വില്ലന്‍ വേഷങ്ങളിലും ഒരു തരം ഗൗരവം നിലനിര്‍ത്താന്‍ രാജേന്ദ്രന് കഴിഞ്ഞിരുന്നു. തന്റേടമുള്ള, കരുത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള രാജേന്ദ്രന്റെ കഴിവ് നരസിംഹം പോലുള്ള ചിത്രങ്ങളില്‍ പ്രകടമായിരുന്നു. സിനിമയുടെ മാറിയ രീതിക്കനുസരിച്ച് തന്റെ ശൈലി മാറ്റാനും അദ്ദേഹം ശ്രദ്ധിച്ചു. പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ഒ. മാധവന്റെയും നടി വിജയകുമാരിയുടെയും മകള്‍ സന്ധ്യ രാജേന്ദ്രനാണ് ഭാര്യ. നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ മുകേഷ് ഭാര്യ സഹോദരനാണ്.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks