Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

National

പെരമ്പൂരിൽ വിജയ്ക്കായി എൻഡിഎ ഡീൽ? സീറ്റ് നൽകിയത് സ്വാധീനമില്ലാത്ത പാർട്ടിക്ക്, ആവശ്യപ്പെടാത്ത സീറ്റ് നൽകിയെന്ന് പിഎംകെ

വെബ് ഡെസ്ക്
March 26, 2026, 12:01 p.m.
displaying all the content detail images
    ചെന്നൈ: ടിവികെ നേതാവ് വിജയ്ക്കായി എൻഡിഎ ഡീൽ ഉണ്ടെന്ന് ആരോപണം ഉയരുന്നു. വിജയ് മത്സരിക്കാനിടയുള്ള പെരമ്പൂർ സീറ്റ് നൽകിയത് മണ്ഡലത്തിൽ സ്വാധീനം ഇല്ലാത്ത പിഎംകെയ്ക്ക് ആണ്. തങ്ങൾ ആവശ്യപ്പെടാത്ത സീറ്റ് എന്ന് സൂചിപ്പിച്ച് അൻപുമണി രാമദാസ് രം​ഗത്തെത്തുകയും ചെയ്തു. എന്തായാലും പ്രഖ്യാപിച്ചുവെന്നും ജയിക്കുമെന്നും അൻപുമണി പ്രതികരിച്ചു.പിഎംകെ ചോദിച്ച 30 സീറ്റിൽ പെരമ്പൂർ ഉണ്ടായിരുന്നില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. പിഎംകെയ്ക്ക് കിട്ടിയ 18ൽ പാർട്ടി ആവശ്യപ്പെട്ട മണ്ഡലങ്ങൾ 11എണ്ണമാണ്. പെരമ്പൂരിൽ ഒരിക്കൽ മാത്രമാണ് പിഎംകെ മത്സരിച്ചിട്ടുള്ളത്. 2016ൽ അഞ്ചാം സ്ഥാനത്താണ് എത്തിയത്. ആകെയുള്ള 1.89 ലക്ഷം വോട്ടിൽ കിട്ടിയത് 3600 വോട്ട് മാത്രമായിരുന്നു. അതേസമയം, എഐഎഡിഎംകെ, ബിജെപി സ്ഥാനാർഥികൾ ഇല്ലാത്തതിൽ അണികൾക്കിടയിലും വിമർശനം ഉയരുന്നുണ്ട്. 2021ൽ ഉദയനിധി സ്റ്റാലിനെതിരെ ചെപ്പോക്കിൽ ദുർബല സ്ഥാനാർഥിയെ നിർത്തിയതിന്റെ ആവർത്തനമാണെന്നാണ് ഉയരുന്ന വിമർശനം. തമിഴ്നാട് എൻഡിഎയിൽ കഴിഞ്ഞ ദിവസമാണ് സീറ്റ് വിഭജനം പൂർത്തിയായത്. മുന്നണിയെ നയിക്കുന്ന എഐഎഡിഎംകെ 169 സീറ്റിൽ മത്സരിക്കും. 27 മണ്ഡലങ്ങളിൽ മത്സരിക്കുന്ന ബിജെപിക്ക് ചെന്നൈ മേഖലയിൽ ഒരു സീറ്റ് മാത്രമാണ് അനുവദിച്ചത്. മണ്ഡലത്തിൽ സ്വാധീനം ഇല്ലാത്ത പിഎംകെയ്ക്കാണ് സീറ്റ് അനുവദിച്ചത്. ഇന്ത്യ സഖ്യത്തിൽ ഡിഎംകെ ചിഹ്നത്തിൽ 175 സ്ഥാനാർത്ഥികൾ മത്സരിക്കും. 2001ന് ശേഷം ആദ്യമായാണ് അണ്ണാ ഡിഎംകെയേക്കാൾ കൂടുതൽ സീറ്റിൽ ഡിഎംകെ മത്സരിക്കുന്നത്.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks