Breaking News
സൗദി അറേബ്യയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു | പെരുന്നാൾ തലേന്ന് കുഴഞ്ഞുവീണ് പ്രവാസി മലയാളി ഡ്രൈവർ മരിച്ചു | മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ചകൾ ഇപ്പോഴില്ല, താൻ നിർദേശിച്ച പലർക്കും സീറ്റ് കിട്ടാത്തതിൽ വേദനയുണ്ടെന്നും രമേശ് ചെന്നിത്തല | കേരളത്തിലെ കോൺഗ്രസിന്റെ പ്രെസ്റ്റീജ് ഇഷ്യുവാണ് പികെ ശശിയുടെ വിജയമെന്ന് സതീശൻ | തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിലെ ബിജെപി സീൽ: കേരള പോലീസ് നോട്ടീസ് അയച്ചത് 270 എക്സ് ഹാൻഡിലുകൾക്ക് | എണ്ണക്കമ്പനികളുടെ സുപ്രധാന അറിയിപ്പ്; രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ല; 'ആവശ്യത്തിന് മാത്രം വാങ്ങുക' | എം കെ മുനീറിൻ്റെ വീടിൻ്റെ ജപ്തി ഭീഷണി; ഇടപെട്ട് മുസ്ലിം ലീഗ്, തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകി | റെജി ചെറിയാന്റെ ഭാവി തുലാസിൽ; കുട്ടനാട് സീറ്റിൽ യുഡിഎഫ് കടുത്ത ആശങ്കയിൽ; ഇന്ന് നിർണായകം | പശ്ചിമേഷ്യയിലേക്ക് അമേരിക്ക വിന്യസിക്കുന്നത് ആയിരക്കണക്കിന് സൈനികരെയെന്ന് റിപ്പോ‍ർട്ട് | മോദിക്ക് കത്തുകൾ അയച്ചിട്ടും ഒരു പ്രതികരണവും ഇല്ലെന്ന് സ്റ്റാലിൻ; ഊർജ പ്രതിസന്ധിയിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി | ചാന്ദ്ര പദ്ധതിയിൽ അടിമുടി മാറ്റങ്ങളുമായി അമേരിക്ക, ചന്ദ്രനിൽ ഗവേഷണ നിലയം സ്ഥാപിക്കാനൊരുങ്ങി നാസ | മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്; പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയായി, ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിൻ്റെ നിലപാടിനോട് യോജിച്ച് പ്രധാനമന്ത്രി | റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ് കൺസോ‍ർഷ്യം | ഒമാനിൽ ഇന്ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത | ട്രെയിൻ യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ | തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, രണ്ടാം കേസിലും ഹൈക്കോടതിയിൽ അപ്പീൽ നൽകി എസ്ഐടി | 'യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്നു'; പാർലമെൻറിൽ നിന്ന് സമാധാനത്തിന്റെ സന്ദേശം ഒറ്റക്കെട്ടായി പോകണമെന്ന് പ്രധാനമന്ത്രി | വോട്ട് ചെയ്യാനാകുമോ എന്ന ആശങ്കയിൽ പ്രവാസികൾ, യുദ്ധം തുടർന്നാൽ പ്രതിസന്ധി; ചാർട്ടർ വിമാനങ്ങളൊരുക്കാൻ സംഘടനകൾ | വിജയ് പെരമ്പൂരിൽ തോൽക്കും, ടിവികെ ആകെ നേടുന്ന വോട്ടുശതമാനം 10ലും താഴെ, ഡിഎംകെ സഖ്യത്തിന് 180 സീറ്റ്! സ‍ർവേ ഫലം | രാജ്യത്തെ ഞെട്ടിച്ച് യുപിയിൽ പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖല, 22 പേര്‍ അറസ്റ്റിൽ; സ്വന്തമായി സിസിടിവി സ്ഥാപിച്ച് ചാരവൃത്തി |
our news logo
March 25, 2026
weather image
More

Technology

എഐ സിഇഒ വരുന്നു? മെറ്റയിൽ പരീക്ഷണവുമായി മാർക്ക് സുക്കർബർഗ്

വെബ് ഡെസ്ക്
March 25, 2026, 12:53 p.m.
displaying all the content detail images
    കാലിഫോര്‍ണിയ: മെറ്റയുടെ സിഇഒ മാർക്ക് സുക്കർബർഗ് എഐ അടിസ്ഥാനമാക്കിയ സിഇഒ ഏജന്‍റിനെ വികസിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ എഐയുടെ പ്രാധാന്യം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മിഡ്-ലെവൽ ജോലികൾ മാത്രമല്ല, ഉന്നത സ്ഥാനങ്ങളായ സിഇഒകളുടെ പ്രവർത്തനങ്ങളിലും എഐയുടെ ഇടപെടൽ അനിവാര്യമാകുമെന്ന് വിദഗ്‌ധർ വിലയിരുത്തുന്നു. എഐ സിഇഒയുടെ കാലം വരുന്നു! മാര്‍ക്ക് സുക്കർബർഗും കൂട്ടരും വികസിപ്പിക്കുന്ന ഈ എഐ മോഡൽ ഇപ്പോൾ പരിശീലന ഘട്ടത്തിലാണെന്ന് വാൾ സ്ട്രീറ്റ് ജേർണലിനെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കമ്പനിയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും മാനേജ്മെന്‍റ് പ്രവർത്തനങ്ങളുടെ സങ്കീർണതയെയും സമയവും കുറയ്ക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് സൂചന. ഇതിലൂടെ സിഇഒയ്ക്ക് വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയും. ഇന്ത്യ എഐ ഇംപാക്റ്റ് സമിറ്റിൽ സംസാരിച്ച ഓപ്പൺഎഐ സിഇഒ സാം ആൾട്ട്‌മാൻ, ഭാവിയിൽ എഐക്ക് വലിയ കമ്പനികളുടെ സിഇഒമാരേക്കാൾ മികച്ച രീതിയിൽ ജോലി ചെയ്യാൻ കഴിയുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ സിഇഒമാരും എഐയുടെ ഭീഷണിയിൽ ആണോ എന്ന ചർച്ച സോഷ്യൽ മീഡിയയിൽ ശക്തമായി. അതേസമയം, മെറ്റയിൽ എഐയുടെ ഉപയോഗം വേഗത്തിൽ വർധിപ്പിക്കാനാണ് സുക്കർബർഗിന്‍റെ ശ്രമം. ജീവനക്കാർക്ക് കൂടുതൽ കാര്യക്ഷമമായി ജോലി ചെയ്യാൻ എഐ ടൂളുകൾ ഉപയോഗപ്പെടുത്തുകയും ടീമുകൾ കൂടുതൽ ലളിതമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. വ്യക്തിഗത സംഭാവനകൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും മാനേജ്മെന്‍റ് തലങ്ങൾ കുറയ്ക്കുകയും ചെയ്യാനാണ് പദ്ധതി.കമ്പനിക്കുള്ളിൽ “സെക്കൻഡ് ബ്രെയിൻ” പോലുള്ള എഐ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രോജക്ട് ഡോക്യുമെന്റുകൾ എളുപ്പത്തിൽ കണ്ടെത്താനും വിശകലനം ചെയ്യാനും കഴിയുന്ന സാഹചര്യം ഒരുക്കിയിട്ടുണ്ട്. ചില ജീവനക്കാർ വ്യക്തിഗത എഐ അസിസ്റ്റന്റുകളും ഉപയോഗിക്കുന്നു, ഇവ ചാറ്റുകളും ഫയലുകളും കൈകാര്യം ചെയ്‌ത് സഹപ്രവർത്തകരുമായി ആശയവിനിമയം നടത്താനും സഹായിക്കുന്നു. അതേസമയം, എഐ നിക്ഷേപങ്ങൾ വർധിക്കുന്നതിനൊപ്പം മെറ്റയിൽ ഏകദേശം 15,000 ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. കമ്പനിയുടെ സൂപ്പർഇന്‍റലിജൻസ് ലാബ് വികസനത്തിനായി വലിയ തുക ചെലവഴിക്കുന്നതും ശ്രദ്ധേയമാണ്. എങ്കിലും എഐ മനുഷ്യ സിഇഒമാരെ പൂർണമായി മാറ്റിസ്ഥാപിക്കുന്ന സാഹചര്യം ഉടൻ ഉണ്ടാകില്ല എന്നാണ് വിലയിരുത്തൽ. മനുഷ്യ നേതൃത്വത്തിന്റെ നിർണായക ഘടകങ്ങളായ ദീർഘദർശിത്വം, വിശ്വാസം, തീരുമാനമെടുക്കൽ എന്നിവയിൽ എഐക്ക് ഇപ്പോഴും പരിമിതികളുണ്ട്. എന്നാൽ ഭാവിയിൽ സിഇഒമാരുടെ ജോലി രീതിയെ എഐ വലിയ തോതിൽ മാറ്റിമറിക്കുമെന്ന കാര്യം ഉറപ്പാണ്.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks