Breaking News
ട്രെയിൻ യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ | തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, രണ്ടാം കേസിലും ഹൈക്കോടതിയിൽ അപ്പീൽ നൽകി എസ്ഐടി | 'യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്നു'; പാർലമെൻറിൽ നിന്ന് സമാധാനത്തിന്റെ സന്ദേശം ഒറ്റക്കെട്ടായി പോകണമെന്ന് പ്രധാനമന്ത്രി | വോട്ട് ചെയ്യാനാകുമോ എന്ന ആശങ്കയിൽ പ്രവാസികൾ, യുദ്ധം തുടർന്നാൽ പ്രതിസന്ധി; ചാർട്ടർ വിമാനങ്ങളൊരുക്കാൻ സംഘടനകൾ | അനുഷ്കാ ശര്‍മക്ക് അരങ്ങേറ്റം, ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | യുദ്ധം നാലാം ആഴ്ചയിൽ, ഇറാനെതിരെയുള്ള സൈനിക ഇടപെടലിനായി ആദ്യം വാദിച്ചത് പ്രതിരോധ സെക്രട്ടറി, പീറ്റ് ഹെഗ്‌സെത്തിനെ പഴി ചാരി ട്രംപ് | വിജയ് പെരമ്പൂരിൽ തോൽക്കും, ടിവികെ ആകെ നേടുന്ന വോട്ടുശതമാനം 10ലും താഴെ, ഡിഎംകെ സഖ്യത്തിന് 180 സീറ്റ്! സ‍ർവേ ഫലം | രാജ്യത്തെ ഞെട്ടിച്ച് യുപിയിൽ പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖല, 22 പേര്‍ അറസ്റ്റിൽ; സ്വന്തമായി സിസിടിവി സ്ഥാപിച്ച് ചാരവൃത്തി | പൊലീസുകാരൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം: കൊലക്കേസ് പ്രതി ഉൾപ്പടെ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ | മഞ്ചേശ്വരത്ത് യഥാർത്ഥ ഡീൽ നടന്നത് സിപിഎമ്മും യുഡിഎഫും തമ്മിൽ; തനിക്കെതിരെ അപരന്മാരെ നിർത്തുന്നത് രാഷ്ട്രീയ നേതാക്കളെന്ന് കെ സുരേന്ദ്രൻ | ന്യൂയോർക്കിൽ വിമാന അപകടത്തിൽ പൈലറ്റും കോ പൈലറ്റും കൊല്ലപ്പെട്ടു | കെ എല്‍ രാഹുല്‍ ഇനി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്ഥിരം ഓപ്പണര്‍ | 2.135 കിലോ കഞ്ചാവുമായി ഗുണ്ടാത്തലവൻ എക്സൈസ് പിടിയിൽ |
our news logo
March 24, 2026
weather image
More

National

'യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്നു'; പാർലമെൻറിൽ നിന്ന് സമാധാനത്തിന്റെ സന്ദേശം ഒറ്റക്കെട്ടായി പോകണമെന്ന് പ്രധാനമന്ത്രി

വെബ് ഡെസ്ക്
March 24, 2026, 4:57 p.m.
displaying all the content detail images
    ദില്ലി: മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്നുവെന്നും ഇന്ത്യയിലും ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കോടി ഇന്ത്യക്കാർ പശ്ചിമേഷ്യൻ രാജ്യങ്ങളിലുണ്ട്. പാർലമെൻറിൽ നിന്ന് സമാധാനത്തിന്റേയും സംവാദത്തിന്റേയും സന്ദേശം ഒറ്റക്കെട്ടായി പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യസഭയിൽ പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയെക്കുറിച്ച് ആശങ്ക ഉയരുകയാണ്. ഗൾഫ് രാജ്യങ്ങളുമായും ഇസ്രയേലുമായും ഇറാനുമായും അമേരിക്കയുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ട്. ഊർജ്ജ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളെ എതിർക്കുന്നു. ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് അംഗീകരിക്കാനാവില്ല. എത്രയും വേഗം ചർച്ചയിലൂടെ പ്രശ്ന പരിഹാരം ഇന്ത്യയും പ്രോത്സാഹിപ്പിക്കുന്നു. ഇറാനിൽ നിന്ന് 700 മെഡിക്കൽ വിദ്യാർത്ഥികൾ അടക്കം 1000 പേരെ തിരികെ എത്തിച്ചു. ക്രൂഡ് ഓയിൽ, ഗ്യാസ് എന്നിവയുടെ നീക്കത്തിന് ഹോർമുസ് കടലിടുക്ക് പ്രധാനമാണ്. നയതന്ത്ര നീക്കങ്ങളിലൂടെ ഇന്ത്യ ബദൽ മാർഗ്ഗങ്ങൾ തേടുകയാണ്. പല രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലും എൽപിജിയും എത്തി. ലോക സാഹചര്യം ഇങ്ങനെ തുടർന്നാൽ ഗൗരവമേറിയ പ്രത്യാഘാതം ഉണ്ടാകും. ഇത്തരം പ്രതിസന്ധികൾ നേരിടാൻ നിരന്തര ശ്രമങ്ങൾ ഉണ്ടായി. ഇന്ത്യ ഇന്ന് 41 രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ എത്തിക്കുന്നുണ്ട്. പെട്രോൾ, ഡീസൽ ആവശ്യത്തിന് സ്റ്റോക്ക് ചെയ്യാൻ സൗകര്യം ഉണ്ട്. മതിയായ ക്രൂഡ് ഓയിൽ ശേഖരം രാജ്യത്തുണ്ട്. എൽപിജി ഉത്പാദനം കൂട്ടാനും രാജ്യത്തിനായി. ഇന്ത്യയിൽ തന്നെ കപ്പലുകൾ നിർമ്മിക്കാൻ 70,000 കോടിയുടെ പദ്ധതി നടപ്പാക്കിയെന്നും മോദി പറഞ്ഞു.പശ്ചിമേഷ്യയിലെ പ്രതിസന്ധി മറികടക്കാൻ ലോകത്തിന് ഏറെ സമയം വേണ്ടി വരും. ഇന്ത്യയിൽ ഇത് കാര്യമായ പ്രഭാവം ഉണ്ടാക്കാതിരിക്കാനുള്ള എല്ലാ വഴിയും തേടും. കൊവിഡ് കാലം പോലെ ഏഴ് ഉന്നതാധികാര സമിതികൾ രൂപീകരിച്ചു. ഇന്ത്യയ്ക്ക് ഈ പ്രതിസന്ധി വലിയ പരീക്ഷണമാണ്. സംസ്ഥാന സർക്കാരുകൾ പാവപ്പെട്ടവർക്കും അതിഥി തൊഴിലാളികൾക്കും എല്ലാ സഹായവും ഉറപ്പാക്കണം. സൗജന്യഭക്ഷ്യവിതരണ പദ്ധതി ഫലപ്രദമായി നടപ്പാകുന്നു എന്ന് ഉറപ്പാക്കണം. ഇന്ത്യയുടെ വളർച്ച ഉറപ്പാക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. ഇത് ടീം ഇന്ത്യക്കും വലിയ പരീക്ഷണമാണ്. ശാന്തമായി ഈ പ്രതിസന്ധി നമ്മൾ കൈകാര്യം ചെയ്യണം. എന്തു വെല്ലുവിളിയും നേരിടാൻ ജനങ്ങൾ തയ്യാറായി നിൽക്കണമെന്നും സർക്കാർ എന്ത് സാഹചര്യത്തിലും കൂടെയുണ്ടാകുമെന്നും മോദി പറഞ്ഞു.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks