Breaking News
ട്രെയിൻ യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ | തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, രണ്ടാം കേസിലും ഹൈക്കോടതിയിൽ അപ്പീൽ നൽകി എസ്ഐടി | 'യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്നു'; പാർലമെൻറിൽ നിന്ന് സമാധാനത്തിന്റെ സന്ദേശം ഒറ്റക്കെട്ടായി പോകണമെന്ന് പ്രധാനമന്ത്രി | വോട്ട് ചെയ്യാനാകുമോ എന്ന ആശങ്കയിൽ പ്രവാസികൾ, യുദ്ധം തുടർന്നാൽ പ്രതിസന്ധി; ചാർട്ടർ വിമാനങ്ങളൊരുക്കാൻ സംഘടനകൾ | അനുഷ്കാ ശര്‍മക്ക് അരങ്ങേറ്റം, ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | യുദ്ധം നാലാം ആഴ്ചയിൽ, ഇറാനെതിരെയുള്ള സൈനിക ഇടപെടലിനായി ആദ്യം വാദിച്ചത് പ്രതിരോധ സെക്രട്ടറി, പീറ്റ് ഹെഗ്‌സെത്തിനെ പഴി ചാരി ട്രംപ് | വിജയ് പെരമ്പൂരിൽ തോൽക്കും, ടിവികെ ആകെ നേടുന്ന വോട്ടുശതമാനം 10ലും താഴെ, ഡിഎംകെ സഖ്യത്തിന് 180 സീറ്റ്! സ‍ർവേ ഫലം | രാജ്യത്തെ ഞെട്ടിച്ച് യുപിയിൽ പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖല, 22 പേര്‍ അറസ്റ്റിൽ; സ്വന്തമായി സിസിടിവി സ്ഥാപിച്ച് ചാരവൃത്തി | പൊലീസുകാരൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം: കൊലക്കേസ് പ്രതി ഉൾപ്പടെ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ | മഞ്ചേശ്വരത്ത് യഥാർത്ഥ ഡീൽ നടന്നത് സിപിഎമ്മും യുഡിഎഫും തമ്മിൽ; തനിക്കെതിരെ അപരന്മാരെ നിർത്തുന്നത് രാഷ്ട്രീയ നേതാക്കളെന്ന് കെ സുരേന്ദ്രൻ | ന്യൂയോർക്കിൽ വിമാന അപകടത്തിൽ പൈലറ്റും കോ പൈലറ്റും കൊല്ലപ്പെട്ടു | കെ എല്‍ രാഹുല്‍ ഇനി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്ഥിരം ഓപ്പണര്‍ | 2.135 കിലോ കഞ്ചാവുമായി ഗുണ്ടാത്തലവൻ എക്സൈസ് പിടിയിൽ |
our news logo
March 24, 2026
weather image
More

Pravasi

വോട്ട് ചെയ്യാനാകുമോ എന്ന ആശങ്കയിൽ പ്രവാസികൾ, യുദ്ധം തുടർന്നാൽ പ്രതിസന്ധി; ചാർട്ടർ വിമാനങ്ങളൊരുക്കാൻ സംഘടനകൾ

വെബ് ഡെസ്ക്
March 24, 2026, 3:12 p.m.
displaying all the content detail images
    ദുബൈ: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിച്ചില്ലെങ്കിൽ ഗൾഫിൽ നിന്ന് വോട്ട് ചെയ്യാനെത്തുന്ന പ്രവാസികളുടെ എണ്ണം കുത്തനെ കുറയും. ഇതൊഴിവാക്കാൻ ചാർട്ടർ ചെയ്ത വിമാനങ്ങൾ ഉൾപ്പെടെ ഒരുക്കുകയാണ് പ്രവാസി സംഘടനകൾ. ഏത് തിരക്കുകൾക്കിടയിലും വോട്ടിന് നാട്ടിലെത്തുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, ഇത്തവണയും വോട്ട് മുടക്കില്ലെന്ന നിലപാടിലാണ്.വോട്ട് ചെയ്യണമെന്ന് വിചാരിച്ചാലും സംഘർഷം തീർന്നില്ലെങ്കിൽ യാത്ര എളുപ്പമല്ല എന്നതാണ് പ്രവാസികളുടെ പ്രശ്നം. എന്നാലും ചാർട്ടേഡ് വിമാനങ്ങൾ സജ്ജീകരിക്കാൻ കെഎംസിസിയും ഇൻകാസും തീരുമാനിച്ചിട്ടുണ്ട്. "ഹലോ കേരളം " എന്ന പേരിൽ കുടുംബാംഗങ്ങളുടെ വോട്ടുറപ്പാക്കാൻ കെഎംസിസിയുടെ ഫോൺ വിളി കാമ്പയിനുമുണ്ട്. കോഴിക്കോട് ജില്ലാ കെഎംസിസി ദുബൈ കമ്മിറ്റി ഇതിനായി യോഗം ചേർന്നു. കുറഞ്ഞ നിരക്കിൽ ഇൻകാസും വോട്ടർമാർക്കായി വിമാന യാത്ര ഏർപ്പാടാക്കിയിട്ടുണ്ട്. 'വോട്ട് ഫോർ കേരള' എന്ന പേരിലാണ് ഇൻകാസ് യുഎഇ നാഷണൽ കമ്മിറ്റിയുടെ ക്യാംപയിൻ. സീസൺ നിരക്കുകളേക്കാൾ ഗണ്യമായ കുറവിൽ യാത്ര ചെയ്യാനുള്ള അവസരമൊരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിനായി സീറ്റുകൾ രജിസ്റ്റർ ചെയ്യണം. ഏത് തിരക്കുകളിലും വോട്ട് മുടക്കാത്ത ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഇത്തവണ ഗൾഫിലെ ഭക്ഷ്യ വിതരണം ഉറപ്പാക്കുന്ന തിരക്കുകളിലാണ്. താൻ പഠിച്ച നാട്ടിക സ്കൂളിൽ വോട്ട് ചെയ്യാൻ എത്തണമെന്നാണ് യൂസഫലിയുടെ ആഗ്രഹം. നിലവിലെ തിരക്കുകളിൽ നിന്ന് വിട്ടുനിൽക്കാൻ കഴിഞ്ഞാൽ എന്തായാലും വോട്ട് ചെയ്യാൻ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷം തുടർന്നു പോയാൽ ഗൾഫിൽ നിന്നുള്ള വോട്ടർമാരുടെ എണ്ണം ഇത്തവണ കുത്തനെ കുറഞ്ഞേക്കും. അതുണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് സംഘടനകൾ.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks