Breaking News
ഇനി പോരാട്ടത്തിന് ചൂടേറും, നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായി, മൊത്തം 1269 പത്രികകൾ; സൂക്ഷ്മപരിശോധന നാളെ, 26 വരെ പത്രിക പിൻവലിക്കാം | ന്യൂയോർക്കിൽ വിമാന അപകടത്തിൽ പൈലറ്റും കോ പൈലറ്റും കൊല്ലപ്പെട്ടു | കെ എല്‍ രാഹുല്‍ ഇനി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്ഥിരം ഓപ്പണര്‍ | 2.135 കിലോ കഞ്ചാവുമായി ഗുണ്ടാത്തലവൻ എക്സൈസ് പിടിയിൽ | കടയ്ക്കലിൽ ഒൻപതാം ക്ലാസുകരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വേദനയോടെ ബന്ധുക്കളും നാട്ടുകാരും. | ഇറാൻ- അമേരിക്ക യുദ്ധഭീതിയെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി കൂപ്പുകുത്തി. സെൻസെക്സും നിഫ്റ്റിയും വലിയ ഇടിവ് രേഖപ്പെടുത്തി. | ഉയർന്ന താപനില മുന്നറിയിപ്പ്: 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു | എൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം പരി​ഗണനയിൽ | നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് വിഡി സതീശൻ; മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍, കെട്ടിവെക്കാൻ പണം നൽകി പ്ലാച്ചിമട സമര സമിതി | വോട്ടെടുപ്പ് പ്രചാരണം, ഇത്തവണ 'എയറിലായി' തിരുവനന്തപുരം കളക്ടർ | സർക്കാർ തലവനായി 8,931 ദിവസം പൂർത്തിയാക്കി, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അപൂർവ റെക്കോർഡ് |
our news logo
March 23, 2026
weather image
More

Education

ഐഎസിഎസ്: വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്ക്
March 23, 2026, 5:51 p.m.
displaying all the content detail images
    കൊൽക്കത്തയിലെ ഇന്ത്യൻ അസോസിയേഷൻ ഫോർ ദ് കൾട്ടിവേഷൻ ഓഫ് സയൻസിൽ (ഐഎസിഎസ്) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇവിടെ ഇന്റഗ്രേറ്റഡ് ബാച്‌ലേഴ്സ് – മാസ്റ്റേഴ്സ്, ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് – പിഎച്ച്ഡി, പിഎച്ച്ഡി എന്നീ പ്രോഗ്രാമുകളിലേക്ക് https://iacs.res.in എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 30 വരെ അപേക്ഷിക്കാം. 1200 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി, വർഗ, ഭിന്നശേഷി വിഭാഗത്തിന് 600 രൂപ. 1876ൽ ആരംഭിച്ച ഐഎസിഎസ്, ശാസ്ത്ര ഗവേഷണ രംഗത്ത് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങളിലൊന്നാണ്. നൊബേൽ സമ്മാനം നേടിയ സി.വി.രാമൻ, രാമൻ പ്രഭാവവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തിയത് ഇവിടെയാണ്. ഇന്റഗ്രേറ്റഡ് ബാച്‌ലേഴ്സ് മാസ്റ്റേഴ്സ് പ്രോഗ്രാം (5 വർഷം) 2024, 25, 26 വർഷങ്ങളിൽ സയൻസ് സ്ട്രീമിൽ 12-ാം ക്ലാസ് വിജയിച്ചവർക്കും ഇത്തവണ എഴുതുന്നവർക്കും അപേക്ഷിക്കാം. 60% മാർക്ക് വേണം. ഇത്തവണത്തെ ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഐഎടി) സ്കോറിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം. ഐഎടിക്ക് അപേക്ഷിച്ച ശേഷം ഐഎസിഎസ് പോർട്ടലിലും അപേക്ഷിക്കണം. അവിടെ ഐഎടി റജിസ്ട്രേഷൻ നമ്പർ നൽകണം.സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിഎസ്, ബിഎസ് (റിസർച്), എംഎസ് എന്നിങ്ങനെയുള്ള യോഗ്യതകളുമായി പ്രോഗ്രാമിന്റെ ഓരോ വർഷവും പുറത്തിറങ്ങാനുള്ള അവസരങ്ങളുമുണ്ട്. നാലാം വർഷം മുതൽ സ്റ്റൈപൻഡ് ലഭിക്കാനുള്ള യോഗ്യതയുമുണ്ട്. മാസ്റ്റേഴ്സ്/ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് – പിഎച്ച്ഡി പ്രോഗ്രാം അപ്ലൈഡ് ആൻഡ് ഇന്റർഡിസിപ്ലിനറി സയൻസ്, ബയോളജിക്കൽ, കെമിക്കൽ, ഫിസിക്കൽ, മെറ്റീരിയൽസ്, മാത്തമാറ്റിക്കൽ ആൻഡ് കംപ്യൂട്ടേഷനൽ സയൻസസ് എന്നീ സ്കൂളുകളിലാണ് ഈ പ്രോഗ്രാം നടത്തുന്നത്. 60 %ശതമാനം മാർക്കോടെ അതത് വിഷയങ്ങളിൽ ബിരുദം പൂർത്തിയാക്കിയവർക്കും ഇത്തവണ പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്‌സ് വിഷയങ്ങളിലെ പ്രവേശനത്തിന് ‘ഐഐടി ജാം’ സ്കോറാണ് പരിഗണിക്കുന്നത്. കംപ്യൂട്ടർ സയൻസ് പ്രവേശനത്തിന് ഗേറ്റ് സ്കോർ പരിഗണിക്കും. പ്രതിമാസം 12000 രൂപ സ്റ്റൈപൻഡ് ലഭിക്കും. പിഎച്ച്ഡി പ്രോഗ്രാം ഐഎസിഎസിലെ വിവിധ വകുപ്പുകളിൽ പിഎച്ച്ഡി പ്രവേശനത്തിനായും ഇപ്പോൾ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks