Breaking News
ഇനി പോരാട്ടത്തിന് ചൂടേറും, നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായി, മൊത്തം 1269 പത്രികകൾ; സൂക്ഷ്മപരിശോധന നാളെ, 26 വരെ പത്രിക പിൻവലിക്കാം | ന്യൂയോർക്കിൽ വിമാന അപകടത്തിൽ പൈലറ്റും കോ പൈലറ്റും കൊല്ലപ്പെട്ടു | കെ എല്‍ രാഹുല്‍ ഇനി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്ഥിരം ഓപ്പണര്‍ | 2.135 കിലോ കഞ്ചാവുമായി ഗുണ്ടാത്തലവൻ എക്സൈസ് പിടിയിൽ | കടയ്ക്കലിൽ ഒൻപതാം ക്ലാസുകരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വേദനയോടെ ബന്ധുക്കളും നാട്ടുകാരും. | ഇറാൻ- അമേരിക്ക യുദ്ധഭീതിയെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി കൂപ്പുകുത്തി. സെൻസെക്സും നിഫ്റ്റിയും വലിയ ഇടിവ് രേഖപ്പെടുത്തി. | ഉയർന്ന താപനില മുന്നറിയിപ്പ്: 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു | എൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം പരി​ഗണനയിൽ | നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് വിഡി സതീശൻ; മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍, കെട്ടിവെക്കാൻ പണം നൽകി പ്ലാച്ചിമട സമര സമിതി | വോട്ടെടുപ്പ് പ്രചാരണം, ഇത്തവണ 'എയറിലായി' തിരുവനന്തപുരം കളക്ടർ | സർക്കാർ തലവനായി 8,931 ദിവസം പൂർത്തിയാക്കി, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അപൂർവ റെക്കോർഡ് |
our news logo
March 23, 2026
weather image
More

Agriculture

ക്ഷീര കർഷകർക്ക് വരുമാനം ഇരട്ടിയാക്കാം; കാഫ് മിൽക്ക് റിപ്ലേസർ ഉത്പാദനക്ഷമത കൂട്ടും

വെബ് ഡെസ്ക്
March 23, 2026, 5:48 p.m.
displaying all the content detail images
    ഒരു വിജയകരമായ ഡയറി ഫാമിന്റെ ശക്തമായ അടിത്തറ ആരോഗ്യമുള്ള കിടാവുകളാണ്. ഇന്ന് മികച്ച രീതിയിൽ പാൽ ഉത്പാദിപ്പിക്കുന്ന ഓരോ പശുവും ഒരിക്കൽ ശ്രദ്ധാപൂർവ്വം പരിപാലിക്കപ്പെട്ട ഒരു കിടാവായിരുന്നു. അതിനാൽ കിടാവുകളുടെ പ്രാരംഭ ജീവിതഘട്ടത്തിലെ പോഷണവും പരിപാലനവും ഭാവിയിൽ അവയുടെ വളർച്ച, ആരോഗ്യസ്ഥിതി, ഉൽപാദനക്ഷമത എന്നിവയെ നിർണയിക്കുന്ന നിർണായക ഘടകങ്ങളാണ്. കിടാവുകൾക്ക് ശരിയായ തീറ്റയും പരിപാലനവും ലഭിക്കുമ്പോൾ അവ ആരോഗ്യമുള്ള ശരീരഘടനയോടെ വളരുകയും ഭാവിയിൽ ഉയർന്ന പാലുത്പാദന ശേഷിയുള്ള പശുക്കളായി മാറുകയും ചെയ്യുന്നു. ഇതിലൂടെ ഫാമിന്റെ ഉൽപാദനക്ഷമതയും കർഷകരുടെ വരുമാനവും വർധിക്കുന്നു. പരമ്പരാഗതമായി കിടാവുകൾക്ക് തള്ളപ്പശുവിന്റെ പാൽ അല്ലെങ്കിൽ ഫാമിൽ ലഭ്യമായ കറന്ന പാൽ നൽകുന്ന രീതിയാണ് കൂടുതലായും പിന്തുടരുന്നത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ പാലിന് വിപണിയിൽ നല്ല വില ലഭിക്കുന്നതിനാൽ കിടാവുകൾക്ക് വലിയ അളവിൽ കറന്ന പാൽ നൽകുന്നത് പലപ്പോഴും സാമ്പത്തികമായി പ്രായോഗികമല്ല. ഈ സാഹചര്യത്തിലാണ് കിടാവുകൾക്ക് പാലിന് പകരം നൽകാവുന്ന ശാസ്ത്രീയമായി തയ്യാറാക്കിയ തീറ്റയായ കാഫ് മിൽക്ക് റിപ്ലേസർ പ്രധാന്യമാർജിക്കുന്നത്. കാഫ് മിൽക്ക് റിപ്ലേസർ ഉപയോഗിക്കുന്നത് കിടാവുകളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സഹായകരമാകുന്നതിനോടൊപ്പം കർഷകർക്ക് കൂടുതൽ പാൽ വിപണിയിൽ വിൽക്കാനും അവസരം നൽകുന്നു.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks