Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Kerala

വോട്ടെടുപ്പ് പ്രചാരണം, ഇത്തവണ 'എയറിലായി' തിരുവനന്തപുരം കളക്ടർ

വെബ് ഡെസ്ക്
March 23, 2026, 11:12 a.m.
displaying all the content detail images
    തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ജനങ്ങളെ ആകർഷിക്കാനുള്ള തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്‍റെ പരിപാടികൾ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം കടലിനടിയിൽ പ്രചാരണം നടത്തിയ കലക്റ്റർ അനുകുമാരിയും സംഘവും ആകാശത്തായിരുന്നു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിങ് ശതമാനം ലക്ഷ്യമിട്ടാണ് പുതുമയേറിയ പ്രചാരണപരിപാടികളുമായി ജില്ലാ കലക്റ്ററും സംഘവും ഓരോ സ്ഥലത്തും എത്തുന്നത്.പ്രചാരണ പരിപാടികളുടെ ഭാഗമായി വർക്കല ക്ലിഫിൽ പാരാ ഗ്ലൈഡിംഗും പാപനാശത്ത് പാരാസെയിലിംഗുമാണ് സംഘടിപ്പിച്ചത്. പാരാ ഗ്ലൈഡിംഗ് വ്യത്യസ്തമായ ഒരു അനുഭവമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും കാഴ്ചയുടെ ആ മാസ്മരികത ആസ്വദിക്കണമെന്നും അരമണിക്കൂറിലധികം സമയം പാരാ ഗ്ലൈഡിങ് നടത്തിയ ശേഷം ജില്ലാ കളക്ടർ പറഞ്ഞു. ഇത്രയും മനോഹരമായ തീരദേശം സ്വന്തമായുള്ള ഒരിടമെന്ന നിലയിൽ തിരുവനന്തപുരത്തുകാർക്ക് ഏറെ അഭിമാനിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന് പാപനാശത്ത് പാരാസെയിലിംഗും നടത്തി.വോട്ടിംഗിന്‍റെ ശക്തി ഓരോ വോട്ടറും തിരിച്ചറിയണമെന്നും ഏപ്രിൽ ഒൻപതിന് എല്ലാവരും പോളിംഗ് സ്‌റ്റേഷനിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കലക്റ്റർ അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം ബോധവത്കരണ പരിപാടിയായ സ്വീപ്പിന്‍റെ ഭാഗമായി വിഴിഞ്ഞത്ത് സംഘടിപ്പിച്ച സ്‌കൂബാ ഡൈവിംഗും ശ്രദ്ധേയമായിരുന്നു.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks