Breaking News
പാലസ് ബാറിലെ വെള്ളമടിക്കിടെ തർക്കം, യുവാവിനെ സുഹൃത്തുക്കൾ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു | ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി ഉടമ, ക്രെയിനുമായെത്തി ജപ്തി പൂർത്തിയാക്കി പൊലീസ് | തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീപിടുത്തം; രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ | തുടര്‍ഭരണ സാധ്യത തള്ളാതെയുള്ള പ്രതികരണത്തിൽ വിശദീകരണവുമായി സുധാകരൻ; 'വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു, ആധിപത്യം തുടരുക തന്നെ ചെയ്യും' | സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിച്ച ബ്രിട്ടന് മുന്നറിയിപ്പുമായി ഇറാൻ, നിരാശ മറച്ചുവയ്ക്കാതെ ട്രംപ് | ദില്ലിയിൽ നിന്ന് കാനഡയിലേക്ക് ടേക്ക് ഓഫ്, ഗുരുതര പിഴവ് തിരിച്ചറിയുന്നത് 8 മണിക്കൂറിന് ശേഷം, യു ടേൺ എടുത്ത് എയർ ഇന്ത്യ | സിപിഎം- ബിജെപി ഡീൽ; സതീശന്റെ പ്രതികരണം തോൽവി മുന്നിൽ കണ്ടുള്ള മുൻ‌കൂർ ജാമ്യം തേടലെന്ന് ശോഭ സുരേന്ദ്രൻ | കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല, നേമത്ത് പോലും ജയിക്കില്ല'; പാലക്കാട് ബിജെപി - സിപിഎം ഡീലെന്നും വി ഡി സതീശൻ | 'കെ സുധാകരന് മേൽ ചിലര്‍ സമ്മര്‍ദം ചെലുത്തിയതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്'; നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കേന്ദ്ര നേതാക്കള്‍ | കോഴിക്കോട് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു | ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക ഉടൻ; ഇനി പ്രഖ്യാപിക്കാനുള്ളത് പത്തോളം മണ്ഡലങ്ങളിൽ | സൗത്ത് പാർസ് ആക്രമണം, ഇസ്രയേലിനെ തള്ളി, ഇസ്രയേൽ ആക്രമണത്തിനെതിരെ രോക്ഷ പ്രകടനവുമായി ട്രംപ് |
our news logo
March 21, 2026
weather image
More

Business

ഫേസ്ബുക്കിൽ കോണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് ഇനി ലക്ഷണങ്ങള്‍ നേടാം

വെബ് ഡെസ്ക്
March 21, 2026, 10:39 a.m.
displaying all the content detail images
    കാലിഫോര്‍ണിയ: ഫേസ്ബുക്കിലേക്ക് കൂടുതൽ കോണ്ടന്‍റ് ക്രിയേറ്റേഴ്‌സിനെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി മാർക്ക് സക്കർബർഗിന്‍റെ കമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോംസ്. ഇൻസ്റ്റഗ്രാം, ടിക്‌ടോക്ക്, യൂട്യൂബ് എന്നിവയിൽ സജീവമായ കോണ്ടന്‍റ് ക്രിയേറ്റർമാർക്ക് ഫേസ്ബുക്കിൽ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനായി പ്രതിമാസം 2.7 ലക്ഷം വരെ ഇപ്പോള്‍ നൽകുമെന്നാണ് മാർക്ക് സക്കർബർഗിന്‍റെ പ്രഖ്യാപനം. മെറ്റ ക്രിയേറ്റര്‍ ഫാസ്റ്റ് ട്രാക്ക് വഴി എങ്ങനെ പണം സമ്പാദിക്കാം? ‘ക്രിയേറ്റർ ഫാസ്റ്റ് ട്രാക്ക്’ എന്ന പേരിലാണ് ഈ പദ്ധതി മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ നിരവധി ക്രിയേറ്റർമാർ ഫേസ്ബുക്കിനെക്കാൾ മറ്റു പ്ലാറ്റ്ഫോമുകളെയാണ് മുൻഗണന നൽകുന്നതെന്ന് കമ്പനി തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് ഈ നീക്കം. കമ്പനിയുടെ വിവരങ്ങൾ പ്രകാരം ഇൻസ്റ്റഗ്രാം, ടിക്‌ടോക്ക് അല്ലെങ്കിൽ യൂട്യൂബിൽ കുറഞ്ഞത് 20,000 ഫോളോവേഴ്‌സുള്ള കണ്ടന്‍റ് ക്രിയേറ്റർമാർക്ക് ഈ പദ്ധതിയിൽ ചേരാം. പ്രാരംഭമായി 100 ഡോളർ (ഏകദേശം 9,300 രൂപ) മുതൽ വരുമാനം ആരംഭിക്കും.പല കണ്ടന്‍റ് ക്രിയേറ്റർമാരും ഫേസ്ബുക്കിനെ പ്രധാന പ്ലാറ്റ്ഫോമായി കാണുന്നില്ലെന്ന് 2025 മാർച്ചിൽ മാർക്ക് സക്കർബർഗ് തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഫേസ്‍ബുക്ക് തന്നെയാണ് വലിയ അവസരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പനിയുടെ കണക്കുകൾ പ്രകാരം, 2025ൽ മെറ്റ ഏകദേശം മൂന്ന് ബില്യൺ ഡോളർ കോണ്ടന്‍റ് ക്രിയേറ്റർമാർക്ക് നൽകി. ഇതിൽ 60 ശതമാനവും റീലുകൾക്കായാണ്. കൂടാതെ ‘ക്വാളിഫൈഡ് വ്യൂസ്’ എന്ന പുതിയ മെട്രിക്കും അവതരിപ്പിച്ചിട്ടുണ്ട്. ഇത് വഴി യഥാർത്ഥത്തിൽ വരുമാനത്തിന് യോഗ്യമായ വ്യൂകൾ തിരിച്ചറിയാൻ കഴിയും. എന്നാൽ, കൂടുതൽ ഫോളോവേഴ്‌സുള്ളവർക്ക് കൂടുതൽ വരുമാനവും ലഭിക്കും. ഒരുലക്ഷം ഫോളോവേഴ്‌സുള്ളവർക്ക് പ്രതിമാസം 1,000 ഡോളർ (ഏകദേശം 92,000 രൂപ) ലഭിക്കും. 10 ലക്ഷം ഫോളോവേഴ്‌സിനു മുകളിൽ ഉള്ളവർക്ക് 3,000 ഡോളർ (ഏകദേശം 2.78 ലക്ഷം) വരെ നേടാം. എന്നാൽ വെറും അക്കൗണ്ട് സൃഷ്‍ടിക്കുന്നത് മാത്രം മതിയാകില്ല. ക്രിയേറ്റർമാർ സ്ഥിരമായി പോസ്റ്റുകൾ ചെയ്യേണ്ടതുണ്ട്. 30 ദിവസത്തിനുള്ളിൽ കുറഞ്ഞത് 15 ഒറിജിനൽ റീലുകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യണം. ഇവ കുറഞ്ഞത് 10 വ്യത്യസ്‍ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കണം എന്നതാണ് നിബന്ധന. ഈ സാമ്പത്തിക പ്രോത്സാഹനം മൂന്ന് മാസത്തേക്ക് മാത്രമാണ് ലഭിക്കുക. എന്നാൽ അതിന് ശേഷം ഫേസ്ബുക്കിന്‍റെ കണ്ടന്‍റ് വരുമാന പദ്ധതികളിൽ തുടർന്നും പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും. കൂടാതെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ കമ്പനി സഹായിക്കുമെന്നും മെറ്റ വ്യക്തമാക്കുന്നു.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks