വെബ് ഡെസ്ക്
March 21, 2026, 10:13 a.m.
    കണ്ണൂര്‍: തുടര്‍ഭരണ സാധ്യത തള്ളാതെയുള്ള തന്‍റെ പ്രതികരണത്തിൽ വിശദീകരണവുമായി മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. മീഡിയയിൽ നൽകിയ ഒരു അഭിമുഖത്തിലെ വാക്കുകൾ, യഥാർത്ഥ അർത്ഥത്തിൽ നിന്ന് തെറ്റായി വ്യാഖ്യാനിച്ച് സെൻസേഷണല്‍ വാർത്തകൾ സൃഷ്ടിക്കുന്നത് ഇന്ന് പതിവായിരിക്കുകയാണെന്നാണ് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്. സത്യത്തെ മറച്ചുവെച്ച്, വാക്കുകൾ വളച്ചൊടിച്ച്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ജാഗ്രത പുലർത്തണം. ഒരു വാക്കിന്‍റെ അർത്ഥം പോലും മാറ്റി, രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും തന്നെ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.