Breaking News
40,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് ഇന്ത്യയിലേക്ക്; ഹോർമുസ് കടലിടുക്ക് കടന്നു | കേരള ക്രിക്കറ്റ് അസോസിയേഷൻ തിരുവനന്തപുരം മംഗലപുരത്ത് 45 കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മാർച്ച് 16-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. | മലപ്പുറത്ത് വാഹനങ്ങള്‍ക്ക് എൽപിജി വിതരണം ചെയ്യുന്നിടത്ത് സിലിണ്ടര്‍ നിറച്ചു നൽകി, വില 2000 | വാണിജ്യ എൽപിജി പ്രതിസന്ധി അതിരൂക്ഷം; കൊച്ചിയിൽ 70 ശതമാനത്തോളം ഹോട്ടലുകളും പൂട്ടി, പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ നടപടി | സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; അഞ്ചു പേർക്ക് പുതു ജീവനേകി ചടയമംഗലം സ്വദേശി | കോണ്‍ഗ്രസിൽ പോസ്റ്റര്‍ യുദ്ധം മുറുകുന്നു, വിഡി സതീശന്‍റെ ഓഫീസിന് സമീപം സുധാകരനായി ഫ്ലക്സ്; പത്തനംതിട്ടയിൽ അടൂര്‍ പ്രകാശിനായി പോസ്റ്റര്‍ | 3 ദിവസം കൂടി കാത്തിരിക്കാൻ മുകുന്ദൻ, നാട്ടികയിൽ മുകുന്ദനെ യുഡിഎഫ് സ്വതന്ത്രനാകുമോ? കോൺഗ്രസ് തീരുമാനം വൈകുന്നു | റഷ്യൻ എണ്ണയുടെ പേരിൽ യുഎസ് ഇന്ത്യയെ 'ഉപദ്രവിച്ചു'വെന്ന് ഇറാൻ; രണ്ട് എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു, ഇറാൻ ഇന്ത്യയുടെ സുഹൃത്തെന്ന് മോദി | ശബരിമല യുവതിപ്രവേശനം: സർക്കാരും ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ നിലപാട് അറിയിക്കും | കെ ബി ​ഗണേഷ്കുമാറിന് തിരിച്ചടി; പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു, ഗണേഷിന്റേത് ഏകാധിപത്യമായ നടപടിയെന്ന് വിമർശനം | ​ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചു, കാർ ഓടിച്ച് കയറ്റിയത് നേരെ സെക്രട്ടേറിയറ്റിലേക്ക്; മൂന്ന് യുവാക്കൾ പിടിയിൽ | സ്ത്രീകളെ ആരും ജോലിക്ക് എടുക്കാതെ വരും, സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം; നിർബന്ധിത ആർത്തവാവധി വേണമെന്ന ഹർജി തീർപ്പാക്കി | അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ് | മിഡില്‍ ഈസ്റ്റിലെ യുദ്ധവും ആഭ്യന്തര ഊര്‍ജ്ജ പ്രതിസന്ധിയും ഇന്ത്യയിലെ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ മേഖലയെയും ഗുരുതരമായി ബാധിക്കുന്നു. | സംഘർഷം തുടരവേ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇയുടെ സുപ്രധാന തീരുമാനം; താമസവിസയിൽ ഇളവ്, മാർച്ച് 31 വരെ തിരിച്ചുവരാം | വൻ വിട്ടുവീഴ്ചയ്ക്ക് തയാറായി അമേരിക്ക, കോളടിച്ചത് റഷ്യക്ക്; റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങാൻ രാജ്യങ്ങൾക്ക് അനുമതി, നിർണായക നീക്കം | പാചകവാതക പ്രതിസന്ധി; ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കണം, നിർദേശം നൽകി കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകും |
our news logo
March 15, 2026
weather image

Travel

വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ

വെബ് ഡെസ്ക്
March 14, 2026, 5:19 p.m.
displaying all the content detail images
    ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്കും ഉയരും. ഇൻഡിഗോയും ഇന്ധനസർച്ചാർജ് ഏർപ്പെടുത്തി. നാളെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ എയർ ഇന്ത്യയും വിമാന ഇന്ധനത്തിന് സർച്ചാർജ് ഏർപ്പെടുത്തിയിരുന്നു. മിഡിൽ ഈസ്റ്റ്‌ സംഘർഷമാണ് കാരണമെന്ന് ഇൻഡിഗോ അറിയിച്ചു.ഇതോടെ ഇൻഡിഗോയുടെ ആഭ്യന്തര, അന്തർദേശീയ വിമാന ടിക്കറ്റുകൾക്ക് വില വർദ്ധിക്കും. ദൂരത്തിനനുസരിച്ച് 425 രൂപ മുതൽ 2,300 രൂപ വരെയാണ് ടിക്കറ്റ് നിരക്കിൽ അധികമായി നൽകേണ്ടി വരിക.ഇറാന്റെ പശ്ചിമേഷ്യൻ മേഖലയിലെ സൈനിക നീക്കങ്ങളും യുദ്ധം മൂലം വിമാനങ്ങൾ ആകാശപാത മാറ്റുന്നതും പ്രവർത്തനച്ചെലവ് കുത്തനെ കൂട്ടിയതായി കമ്പനി അറിയിച്ചു. വിമാനക്കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളവും ഇന്ധനത്തിനായാണ് ചെലവാകുന്നത്.എയർ ഇന്ത്യ നേരത്തെ തന്നെ 399 രൂപ മുതൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരുന്നു. സ്പൈസ് ജെറ്റ്, അകാസ എയർ തുടങ്ങിയ കമ്പനികളും വരും ദിവസങ്ങളിൽ സമാനമായ വർദ്ധനവ് വരുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇൻഡിഗോ ഈടാക്കുന്ന സർച്ചാർജുകൾ ഇന്ത്യയിലെ ആഭ്യന്തര സർവീസ് – 425 രൂപ ഇന്ത്യൻ ഉപഭൂഖണ്ഡം 425 രൂപ മിഡിൽ ഈസ്റ്റ്‌ 900 രൂപ തെക്കുകിഴക്കൻ ഏഷ്യ, ചൈന – 1,800 രൂപ ആഫ്രിക്ക, പശ്ചിമേഷ്യ – 1,800 രൂപ യൂറോപ്പ് – 2,300 രൂപ
   
image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks