Breaking News
40,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് ഇന്ത്യയിലേക്ക്; ഹോർമുസ് കടലിടുക്ക് കടന്നു | കേരള ക്രിക്കറ്റ് അസോസിയേഷൻ തിരുവനന്തപുരം മംഗലപുരത്ത് 45 കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മാർച്ച് 16-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. | മലപ്പുറത്ത് വാഹനങ്ങള്‍ക്ക് എൽപിജി വിതരണം ചെയ്യുന്നിടത്ത് സിലിണ്ടര്‍ നിറച്ചു നൽകി, വില 2000 | വാണിജ്യ എൽപിജി പ്രതിസന്ധി അതിരൂക്ഷം; കൊച്ചിയിൽ 70 ശതമാനത്തോളം ഹോട്ടലുകളും പൂട്ടി, പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ നടപടി | സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; അഞ്ചു പേർക്ക് പുതു ജീവനേകി ചടയമംഗലം സ്വദേശി | കോണ്‍ഗ്രസിൽ പോസ്റ്റര്‍ യുദ്ധം മുറുകുന്നു, വിഡി സതീശന്‍റെ ഓഫീസിന് സമീപം സുധാകരനായി ഫ്ലക്സ്; പത്തനംതിട്ടയിൽ അടൂര്‍ പ്രകാശിനായി പോസ്റ്റര്‍ | 3 ദിവസം കൂടി കാത്തിരിക്കാൻ മുകുന്ദൻ, നാട്ടികയിൽ മുകുന്ദനെ യുഡിഎഫ് സ്വതന്ത്രനാകുമോ? കോൺഗ്രസ് തീരുമാനം വൈകുന്നു | റഷ്യൻ എണ്ണയുടെ പേരിൽ യുഎസ് ഇന്ത്യയെ 'ഉപദ്രവിച്ചു'വെന്ന് ഇറാൻ; രണ്ട് എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു, ഇറാൻ ഇന്ത്യയുടെ സുഹൃത്തെന്ന് മോദി | ശബരിമല യുവതിപ്രവേശനം: സർക്കാരും ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ നിലപാട് അറിയിക്കും | കെ ബി ​ഗണേഷ്കുമാറിന് തിരിച്ചടി; പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു, ഗണേഷിന്റേത് ഏകാധിപത്യമായ നടപടിയെന്ന് വിമർശനം | ​ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചു, കാർ ഓടിച്ച് കയറ്റിയത് നേരെ സെക്രട്ടേറിയറ്റിലേക്ക്; മൂന്ന് യുവാക്കൾ പിടിയിൽ | സ്ത്രീകളെ ആരും ജോലിക്ക് എടുക്കാതെ വരും, സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം; നിർബന്ധിത ആർത്തവാവധി വേണമെന്ന ഹർജി തീർപ്പാക്കി | അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ് | മിഡില്‍ ഈസ്റ്റിലെ യുദ്ധവും ആഭ്യന്തര ഊര്‍ജ്ജ പ്രതിസന്ധിയും ഇന്ത്യയിലെ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ മേഖലയെയും ഗുരുതരമായി ബാധിക്കുന്നു. | സംഘർഷം തുടരവേ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇയുടെ സുപ്രധാന തീരുമാനം; താമസവിസയിൽ ഇളവ്, മാർച്ച് 31 വരെ തിരിച്ചുവരാം | വൻ വിട്ടുവീഴ്ചയ്ക്ക് തയാറായി അമേരിക്ക, കോളടിച്ചത് റഷ്യക്ക്; റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങാൻ രാജ്യങ്ങൾക്ക് അനുമതി, നിർണായക നീക്കം | പാചകവാതക പ്രതിസന്ധി; ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കണം, നിർദേശം നൽകി കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകും |
our news logo
March 15, 2026
weather image

Crime

ഓട്ടിസം ബാധിച്ചെന്ന് സംശയം, കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മാതാവ്; തെളിവെടുപ്പിനിടെ ജീവനൊടുക്കാൻ ശ്രമം

വെബ് ഡെസ്ക്
March 14, 2026, 12:47 p.m.
displaying all the content detail images
    വെഞ്ഞാറമൂട് ∙ വാമനപുരത്ത് ഒരു വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിൽ കുഞ്ഞിനെ താൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് അമ്മ അശ്വതി പൊലീസിനോടു സമ്മതിച്ചു. വാമനപുരം കണിച്ചോട് വാരിയംകോണം അശ്വതി ഭവനിൽ സുഭാഷ്–അശ്വതി ദമ്പതികളുടെ മകൾ പവിത്രയാണു 12ന് കൊല്ലപ്പെട്ടത്. തുണിയുപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഈ തുണി വീട്ടിൽ നിന്നു കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത അശ്വതി(35)യെ വെഞ്ഞാറമൂട് പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം, ഇന്നലെ തെളിവെടുപ്പിനു വീട്ടിലെത്തിച്ചപ്പോൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് അശ്വതി ജീവനൊടുക്കാൻ ശ്രമിച്ചു. മേശയ്ക്കുള്ളിൽ പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിച്ചിരുന്ന വിഷദ്രാവകം കുടിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് കണ്ടെത്തി പിടിച്ചുവാങ്ങുകയായിരുന്നു. മുൻപ് ഒന്നിലധികം തവണ അശ്വതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്നും കുഞ്ഞിനുണ്ടായിരുന്ന അസുഖത്തിലും ഓട്ടിസം ബാധിച്ചിട്ടുണ്ടെന്ന സംശയത്തിലും അവർ വിഷാദ രോഗത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷവും ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചതായി അശ്വതി മൊഴി നൽകി. ഫാൻ തകർന്ന് താഴെവീണതിനാൽ ശ്രമം പരാജയപ്പെട്ടു. തൊഴിലുറപ്പ് ജോലിക്കു പോയിരുന്ന അശ്വതിയുടെ അമ്മ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണു കട്ടിലിൽ കിടക്കുന്ന നിലയിൽ കുഞ്ഞിനെ കണ്ടത്. കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് വാമനപുരത്തെ വീട്ടിലെത്തിച്ചു. പൊതുദർശനത്തിനു ശേഷം ഭർത്താവ് സുഭാഷിന്റെ നാടായ പറണ്ടോട് മീനാങ്കലിൽ സംസ്കരിച്ചു. വിരലടയാള വിദഗ്ധർ, ഫൊറൻസിക് സംഘം എന്നിവർ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.
   
image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks