ന്യൂഡൽഹി ∙ വിദേശരാജ്യങ്ങളിൽ പഠന, ജോലി ആവശ്യങ്ങൾക്കു പോകുന്നവരുടെ ഇംഗ്ലിഷ് ഭാഷാ അഭിരുചി പരിശോധിക്കാനുള്ള ഐഇഎൽടിഎസ് പരീക്ഷയുടെ നിരക്ക് അടുത്ത മാസം മുതൽ 1000 രൂപ വർധിക്കും. നിലവിൽ 18,000 രൂപയാണു ഫീസ്. ഇതാണ് ഏപ്രിൽ 1 മുതൽ 19,000 രൂപയായി വർധിക്കുന്നത്.
ഐഇഎൽടിഎസിന്റെ ഇന്ത്യയിലെ നടത്തിപ്പുകാരായ ഐഡിപി 3 വർഷത്തിനിടെ 3450 രൂപയാണു വർധിപ്പിച്ചത്.