വെബ് ഡെസ്ക്
March 13, 2026, 10:34 a.m.
    തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഉടലെടുത്ത പാചക വാതക ക്ഷാമം പരിഹരിക്കാൻ സുപ്രധാന തീരുമാനങ്ങളെടുത്ത് സംസ്ഥാന സർക്കാർ. ഗാർഹികേതര ആവശ്യങ്ങൾക്കുള്ള എൽ പി ജി ക്ഷാമം നേരിടാൻ ഗ്യാസ് സിലിണ്ടർ വിതരണത്തിൽ മുൻഗണന ക്രമം നിശ്ചയിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെന്‍റ് സംഘം രൂപീകരിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഉപഭോഗം നിരീക്ഷിക്കാൻ സംസ്ഥാന അടിസ്ഥാനത്തിലുള്ള മോണിറ്ററിംഗ് കമ്മറ്റിയാകും രൂപീകരിക്കുക. ഗാർഹികേതര ആവശ്യങ്ങൾക്കുള്ള എൽ പി ജി വിതരണത്തിൽ ആശുപത്രികൾ സ്കൂളുകൾ എന്നിവയ്ക്കാകും പ്രഥമ പരിഗണനയെന്ന് സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും ഉന്നതതല യോഗം തീരുമാനിച്ചു.