Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

World

പന്ത്രണ്ടാം ദിവസവും യുദ്ധം തുടരുന്നു; മുട്ടുമടക്കില്ലെന്ന നിലപാടിലുറച്ച് ഇറാൻ, ആക്രമണങ്ങളിൽ ഇറാനെ പ്രതിഷേധം അറിയിച്ച് ഒമാൻ

വെബ് ഡെസ്ക്
March 12, 2026, 10:36 a.m.
displaying all the content detail images
    സമാധാന സാധ്യതകളൊന്നുമില്ലാതെ പന്ത്രണ്ടാം ദിവസവും യുദ്ധം തുടരുന്നു. യുഎസ് ഇസ്രയേൽ ആക്രമണം ശക്തമാകുമ്പോഴും മുട്ടുമടക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടായി. എഞ്ചിൻ തക‍ർന്ന തായ് കപ്പലിൽ നിന്ന് 20 ജീവനക്കാരെ രക്ഷപ്പെടുത്തി. ലബനനിലെ ജനവാസ മേഖലകളിലടക്കം ഇസ്രയേൽ ആക്രമണം ഉണ്ടായി. അതേസമയം അബുദാബി പഴയ വിമാനത്താവളത്തിൽ ഡ്രോൺ അവശിഷ്ടം വീണ് തീപിടിത്തമുണ്ടായി. തീ അണച്ചെന്ന് അധികൃതർ അറിയിച്ചു. തീപിടുത്തത്തില്‍ ആളപായമില്ല.അതിനിടെ, ഒമാൻ ഭരണാധികാരിയെ ഇറാൻ പ്രസിഡന്റ് ഫോണില്‍ വിളിച്ചു. സംഘർഷം ഒഴിവാക്കാൻ എടുത്ത ശ്രമങ്ങൾ ഇറാൻ പ്രസിഡന്റ് ഒമാൻ ഭരണാധികാരിയോട് വിശദീകരിച്ചു. ഒമാന് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഇറാനെ ഒമാൻ ഭരണാധികാരി കടുത്ത പ്രതിഷേധം അറിയിച്ചു. സുരക്ഷയ്ക്ക് നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. നേരത്തേ ഈ അക്രമണങ്ങൾ തങ്ങൾ നടത്തിയതെല്ലെന്ന് ഇറാൻ പറഞ്ഞിരുന്നു. അതിനിടെ, അമേരിക്ക വേദിയാവുന്ന ഫുട്ബോൾ ലോകകപ്പിനില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. പരമോന്നത നേതാവിനെ വധിച്ച ഭരണകൂടവുമായി സഹകരിക്കില്ലെന്നാണ് ഇറാൻ്റെ പ്രഖ്യാപനം. ഇറാൻ കായിക മന്ത്രിയാണ് നിലപാട് വ്യക്തമാക്കിയത്.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks