Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Kerala

ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും പേരില്‍ ലക്ഷങ്ങൾ; നിക്ഷേപത്തിൽ ആശങ്ക അറിയിച്ച് ഹൈക്കോടതി

വെബ് ഡെസ്ക്
March 12, 2026, 10:20 a.m.
displaying all the content detail images
    കൊച്ചി: ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും സാമ്പത്തിക ഇടപാടുകളിൽ ആശങ്കയും ഞെട്ടലും രേഖപ്പെടുത്തി ഹൈക്കോടതി. മണ്ഡല, മകരവിളക്ക് സീസൺ സമയത്താണ് ബാങ്കുകളിൽ വലിയ തോതിൽ നിക്ഷേപം നടന്നത്. മാളികപ്പുറം മേൽശാന്തി 46.5 ലക്ഷം രൂപയാണ് ഇക്കാലയളവിൽ ബാങ്കിൽ നിക്ഷേപിച്ചത്. 1,667 ഇടപാടുകളിലൂടെ എസ്ബിഐയുടെ സന്നിധാനം ബ്രാഞ്ചിൽ എട്ട് കോടിയിലേറെ രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. 942 ഇടപാടുകളിലൂടെ ധനലക്ഷ്മി ബാങ്ക് സന്നിധാനം ബ്രാഞ്ചിൽ 11.5 കോടിയോളം രൂപയും നിക്ഷേപിച്ചെന്നാണ് കണ്ടെത്തൽ.ശബരിമലയിലെ ദിവസ വേതനക്കാർ മുതൽ സ്ഥിര ജീവനക്കാർ വരെ നടത്തിയ സാമ്പത്തിക തിരിമറിയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ജീവനക്കാര്‍ വൻതുക ബാങ്കുകളിൽ നിക്ഷേപിച്ചതായി സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ 487 സാമ്പത്തിക ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. മണ്ഡലം മകരവിളക്ക് സീസൺ സമയത്താണ് ബാങ്കുകളിൽ വലിയ തോതിൽ നിക്ഷേപം നടന്നത്. നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വൻ തുക നിക്ഷേപിക്കപ്പെട്ടു. എസ്.ബി.ഐ സന്നിധാനം ശാഖയിൽ മാത്രം 1,667 ഇടപാടുകളിലൂടെ എട്ട് കോടിയിലേറെ രൂപ നിക്ഷേപിച്ചെന്നാണ് കണ്ടെത്തല്‍. ധനലക്ഷ്മി ബാങ്ക് സന്നിധാനം ശാഖയിൽ 942 ഇടപാടുകളിലൂടെ ഏകദേശം പതിനൊന്നര കോടിയോളം രൂപ നിക്ഷേപിക്കപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. നിക്ഷേപം നടത്തിയവരിൽ ദേവസ്വം ബോർഡിലെ ദിവസവേതനക്കാർ, ശാന്തിമാർ, കീഴ്ശാന്തിമാർ, ഹോട്ടൽ ഉടമകൾ, സന്നിധാനത്തിലെ മറ്റ് ജീവനക്കാർ എന്നിവരും ഉൾപ്പെടുന്നുവെന്നാണ് കണ്ടെത്തൽ. മാളികപ്പുറം മേൽശാന്തി മാത്രം ഏകദേശം നാൽപ്പത്തിയാറര ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഭക്തര്‍ കൊണ്ടുവരുന്ന പൂജ സാധനങ്ങള്‍, നാണയ തുട്ടുകള്‍, നോട്ടുകള്‍ തുടങ്ങി പല രീതിയിലാണ് ജീനക്കാര്‍ പണം സംബന്ധിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണ് എന്ന നിലപാടിലാണ് സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചത്.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks