Breaking News
ദേശീയപാതാ ഉദ്യോഗസ്ഥരെയും പൊലീസിനെയും ആക്രമിച്ചു; കഞ്ഞിക്കുഴി സ്വദേശി അറസ്റ്റിൽ | എൽപിജി ഉത്പാദനം കൂട്ടുമെന്ന് റിലയൻസ്; 'വാതക ലഭ്യതയ്ക്ക് അടിയന്തര നടപടികൾ സ്വീകരിച്ചു | പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും | മുതിര്‍ന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു, മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും | നിയമസഭ തെരഞ്ഞെടുപ്പിൽ കെസി വേണുഗോപാൽ മത്സരിച്ചാൽ കളത്തിലിറങ്ങാൻ കൂടുതൽ എംപിമാർ രം​ഗത്ത് | ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ 16 പടക്കപ്പലുകൾ തകർത്തെന്ന് അമേരിക്ക, ദൃശ്യങ്ങൾ പുറത്തുവിട്ടു; തകർത്തത് മൈനുകൾ സ്ഥാപിക്കാനെത്തിയ കപ്പലുകളെന്ന് ട്രംപ് | 'വ്യാവസായിക ആവശ്യത്തിനുള്ള എൽപിജിക്ക് നിയന്ത്രണം, ഗാർഹികാവശ്യത്തിനുള്ള എൽപിജിയിൽ ആശങ്ക വേണ്ട'; ആവർത്തിച്ച് കേന്ദ്രമന്ത്രി ഹർദീപ്സിം​ഗ് പുരി | എൽഡിഎഫ് 3.0 ലക്ഷ്യം, മൂന്നാം അങ്കത്തിന് നിര്‍ണായക തെരഞ്ഞെടുപ്പ് വാചകവുമായി എൽഡിഎഫ്, 'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ' | നഴ്സുമാരുടെ ആവശ്യം അംഗീകരിച്ച് പരുമല ആശുപത്രി, ശമ്പള വർധനവ് നടപ്പാക്കും; മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ തീരുമാനം | കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിലവിൽ നിയമവകുപ്പ് സെക്രട്ടറി | പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം. | സിസി മുകുന്ദനെ പുറത്താക്കി സിപിഐ, നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനം, നടപടി കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരിലെന്ന് സിപിഐ | വനിതാ സംവരണ ബിൽ; ഭേദഗതി നീക്കവുമായി കേന്ദ്രം | പകൽ സമയം മദ്യം, കാപ്പി, ചായ കുടിക്കരുത്! ജാഗ്രത നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി, ചൂട് കൂടിയതോടെ മുന്നറിയിപ്പ്‍ | ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ സർക്കാരിന് ആശ്വാസം; മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ല, ഹർജി തള്ളി ഹൈക്കോടതി | ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്, ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി മന്ത്രി; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ബിന്ദു മേനോൻ | വില ഉയർത്താതെ രക്ഷയില്ല', പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ | അവസാനം ഞങ്ങൾ നിർണയിക്കും, ഒരു ലിറ്റർ എണ്ണപോലും കടത്തിവിടില്ല'; യുദ്ധം ഏറെക്കുറെ പൂർത്തിയായെന്ന ട്രംപിന്‍റെ അവകാശവാദത്തിന് ഇറാന്‍റെ മറുപടി | രാജ്യത്ത് എൽപിജി നിയന്ത്രണം? വാതക ലഭ്യത ഉറപ്പു വരുത്താൻ മൂന്നംഗ സമിതി, ഗാർഹിക സിലിണ്ടർ പൂഴ്ത്തി വെക്കാൻ സമ്മതിക്കില്ല |
our news logo
March 11, 2026
weather image

Sports

ധാക്കയിൽ നടന്ന ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ പാകിസ്ഥാൻ ബാറ്റിംഗ് നിര തകർന്നടിഞ്ഞു.

വെബ് ഡെസ്ക്
March 11, 2026, 5:19 p.m.
displaying all the content detail images
    ധാക്ക: ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തില്‍ തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍. ധാക്കയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ കേലവം 30.4 ഓവറില്‍ 114 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നഹീദ് റാണയാണ് പാകിസ്ഥാനെ തകര്‍ത്തത്. മെഹ്ദി ഹസന്‍ മിറാസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 37 റണ്‍സെടുത്ത ഹഫീം അഷ്‌റഫാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഏകദിന ടീമില്‍ അരങ്ങേറിയ സാഹിബ്‌സാദ ഫര്‍ഹാന്‍ 27 റണ്‍സെടുത്ത് മടങ്ങി. ബാബര്‍ അസം ഇല്ലാതെയാണ് പാകിസ്ഥാന്‍ ബംഗ്ലാദേശ് പര്യടനത്തിനെത്തിയത്. ടി20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ബാബറിന് ഏകദിന ടീമില്‍ നിന്നും സ്ഥാനം നഷ്ടമായത്.ഭേദപ്പെട്ട തുടക്കമായിരുന്നു പാകിസ്ഥാന്‍. ഒന്നാം വിക്കറ്റില്‍ ഫര്‍ഹാന്‍ - മാസ് സദാഖത് (18) സഖ്യം 41 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ പത്താം ഓവറിലെ അവസാന പന്തില്‍ ഫര്‍ഹാന്‍ പുറത്തായി. റാണയുടെ ആദ്യ വിക്കറ്റായിരുന്നു അത്. തുടര്‍ന്ന് സദാഖത്, ഷാമില്‍ ഹുസൈന്‍ (4), മുഹമ്മദ് റിസ്വാന്‍ (1), സല്‍മാന്‍ അഗ (5) എന്നിവരുടെ വിക്കറ്റുകള്‍ റാണ സ്വന്തമാക്കി. ഇതോടെ 17.5 ഓവറില്‍ അഞ്ചിന് 69 എന്ന നിലയിലായി പാകിസ്ഥാന്‍. തുടര്‍ന്ന് ഹുസൈന്‍ താലാത് (4), അബ്ദുള്‍ സമദ് (0), ഷഹീന്‍ അഫ്രീദി എന്നിവര്‍ മെഹിദി ഹസന്‍ മിറാസ് പുറത്താക്കി. മുഹമ്മദ് വസീമിനെ (0) ടസ്‌കിന്‍ അഹമ്മദ് പുറത്താക്കിയതോടെ ഒമ്പതിന് 82 എന്ന നിലയിലായി പാകിസ്ഥാന്‍. അവസാന വിക്കറ്റില്‍ അബ്രാര്‍ അഹമ്മദിനെ (0) കൂട്ടുപിടിച്ച് അഷ്‌റഫ് കൂട്ടിചേര്‍ത്ത 32 റണ്‍സാണ് പാകിസ്ഥാനെ വലിയ നാണക്കേടില്‍ നിന്നൊഴിവാക്കിത്. 31-ാം ഓവറില്‍ അഷ്‌റഫിനെ പുറത്താക്കി മുസ്തഫിസുര്‍ റഹ്മാന്‍ ബംഗ്ലാദേശിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
   
image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks