Breaking News
സൗദിയിൽ ഒരാഴ്ചയ്ക്കുള്ളിൽ 21,022 പ്രവാസികൾ പിടിയിൽ, നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധന | കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നേഴ്സുമാരുടെ പ്രതിഷേധം; കയ്യേറ്റം ചെയ്തെന്ന് ആരോപണം, സംഘർഷം | പാലക്കാട് സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; 'പാർട്ടി പറഞ്ഞാൽ മത്സരിക്കും, വേണ്ടെന്ന് പറഞ്ഞാൽ ഇല്ല' | എൽഡ‍ിഎഫിൽ അപ്രതീക്ഷിത പ്രതിസന്ധി, പൊട്ടിത്തെറിച്ച് സിപിഐ എംഎല്‍എ രംഗത്ത്; പിന്നാലെ മറുപടിയുമായി മുൻ എംഎൽഎ ഗീത ഗോപി | പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു | ട്രംപുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡൻ്റ്; ഇറാൻ ആക്രമണം ചർച്ചയായി, ഒരു അമേരിക്കൻ സൈനികൻ കൂടി കൊല്ലപ്പെട്ടു | മൂന്നാം തവണയും ടി20 ലോകകപ്പ് ഉയര്‍ത്തി ഇന്ത്യ | പാർലമെൻ്റിൽ ഇന്ന് നിർണായകം; പ്രതിപക്ഷത്തെ 118 അംഗങ്ങൾ ഒപ്പിട്ട പ്രമേയം ചർച്ച ചെയ്യും; വിപ്പ് നൽകി കോൺഗ്രസ്; സ്‌പീക്കറെ മാറ്റണമെന്ന ആവശ്യം ശക്തം | ഒരിടവേളയ്ക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മണ്ഡലത്തിലേക്ക്; അറസ്റ്റിലായതിന് ശേഷം ആദ്യമായി പാലക്കാട്, വീടുകളുടെ താക്കോൽ ദാനം നിർവഹിക്കും | റിയാദിന്​ സമീപം മിസൈൽ പതിച്ചു, ഇന്ത്യൻ പൗരൻ ഉൾപ്പടെ 2 പേർ കൊല്ലപ്പെട്ടു; 12 പേർക്ക് പരിക്ക് | വിരാട് കോലിയേയും മറികടന്ന് സഞ്ജു; 12 വര്‍ഷം മുമ്പുള്ള റെക്കോഡ് തകര്‍ത്തു, ഇനി ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം |

Crime

സൗദിയിൽ ഒരാഴ്ചയ്ക്കുള്ളിൽ 21,022 പ്രവാസികൾ പിടിയിൽ, നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധന

വെബ് ഡെസ്ക്
March 9, 2026, 3:06 p.m.
displaying all the content detail images
    റിയാദ്: സൗദി അറേബ്യയിൽ ഇഖാമ (താമസാനുമതി), തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ ഒരാഴ്ചയ്ക്കുള്ളിൽ 21,022 പേർ പിടിയിലായി. വിവിധ സുരക്ഷാ ഏജൻസികളുടെ ഏകോപനത്തോടെ നടന്ന ഫീൽഡ് ക്യാമ്പയിനിലാണ് ഇത്രയും പേരെ പിടികൂടിയതെന്ന് മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.താമസ നിയമം ലംഘിച്ച 15,038 പേരും, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 3,484 പേരും, തൊഴിൽ നിയമം ലംഘിച്ച 2,500 പേരും പിടിയിലായവരിൽ ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി വഴി അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,466 പേർ പിടിയിലായി. ഇതിൽ 67 ശതമാനം പേർ ഇത്യോപ്യൻ പൗരന്മാരും 32 ശതമാനം പേർ യമനികളുമാണ്. കൂടാതെ, അതിർത്തി കടന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച 33 പേരെയും സുരക്ഷാ വിഭാഗം പിടികൂടി. നിയമലംഘകർക്ക് യാത്രാസൗകര്യമോ താമസ സൗകര്യമോ നൽകിയ 15 പേർക്കെതിരെയും നടപടിയെടുത്തു. നിലവിൽ 19,665 പുരുഷന്മാരും 1,513 സ്ത്രീകളും ഉൾപ്പെടെ 21,178 പേർ നിയമനടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഇതിൽ 13,854 പേരെ യാത്രാ രേഖകൾ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. 2,187 പേരുടെ യാത്രാ ബുക്കിങ് നടപടികൾ പൂർത്തിയാക്കി വരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 8,511 പേരെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തി.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of vehicle news
വെബ് ഡെസ്ക്
Feb. 25, 2026, 6:27 p.m.
പുതിയ മുഖവുമായി 2027 നിസാൻ സണ്ണി
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks