Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

National

വിരാട് കോലിയേയും മറികടന്ന് സഞ്ജു; 12 വര്‍ഷം മുമ്പുള്ള റെക്കോഡ് തകര്‍ത്തു, ഇനി ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം

വെബ് ഡെസ്ക്
March 9, 2026, 10:33 a.m.
displaying all the content detail images
    പല്ലെകേലെ: അന്താരാഷ്ട്ര ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ഇതിഹാസം വിരാട് കോലിയുടെ 12 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് മറികടന്ന് സഞ്ജു സാംസണ്‍. ഒരു ലോകകപ്പ് പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായിരിക്കുയാണ് സഞ്ജു. അഞ്ച് മത്സരങ്ങളില്‍ നിന്ന് 321 റണ്‍സാണ് സഞ്ജു നേടിയത്. ന്യൂസിലന്‍ഡിനെതിരെ ഫൈനലില്‍ 46 പന്തില്‍ 89 റണ്‍സാണ് നേടിയത്. ഇതോടെയാണ് കോലിയെ മറികടക്കാന്‍ സഞ്ജുവിന് സാധിച്ചത്. 2014 ലോകകപ്പില്‍ 319 റണ്‍സ് കോലി നേടിയിരുന്നു.അതേസമയം, ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമതായി സഞ്ജു. ഒമ്പത് മത്സരങ്ങളില്‍ 317 റണ്‍സ് നേടിയ കിഷനാണ് രണ്ടാം സ്ഥാനത്ത്. 77 റണ്‍സാണ് കിഷന്റെ ഉയര്‍ന്ന സ്‌കോര്‍. 35.22 ശരാശരിയും 193.29 സ്‌ട്രൈക്ക് റേറ്റും കിഷനുണ്ട്. മൂന്ന് അര്‍ധ സെഞ്ചുറികളും കിഷന്റെ അക്കൗണ്ടിലായി. സഞ്ജു ആവട്ടെ അഞ്ച് ഇന്നിംഗ്‌സുകള്‍ മാത്രമാണ് കളിച്ചത്. 80.25 ശരാശരി മലയാളി താരത്തിനുണ്ട്. 199.37 സ്‌ട്രൈക്ക് റേറ്റും. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ സഞ്ജു 24 സിക്‌സും നേടി. കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത്. ഒമ്പത് മത്സരങ്ങില്‍ 242 റണ്‍സാണ് സൂര്യ നേടിയത്. ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ സഞ്ജു രണ്ടാം സ്ഥാനത്താണ് നിലവില്‍. പാകിസ്ഥാന്‍ ഓപ്പണര്‍ സഹിബ്സാദ ഫര്‍ഹാനാണ് ഒന്നാമത്. ഏഴ് മത്സരങ്ങളില്‍ 383 റണ്‍സാണ് ഫര്‍ഹാന്‍ നേടിയത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടിക ഇങ്ങനെ. 1. സാഹിബ്സാദ ഫര്‍ഹാന്‍ (പാകിസ്ഥാന്‍): 383 റണ്‍സ് (2026) 2. വിരാട് കോലി (ഇന്ത്യ): 319 റണ്‍സ് (2014) 3. തിലകരത്‌ന ദില്‍ഷന്‍ (ശ്രീലങ്ക): 317 റണ്‍സ് (2009) 4. ബാബര്‍ അസം (പാകിസ്ഥാന്‍): 303 റണ്‍സ് (2022) 5. മഹേല ജയവര്‍ധനെ (ശ്രീലങ്ക): 302 റണ്‍സ് (2010) ഫൈനലില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ 256 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ വച്ചത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ സഞ്ജു സാംസണിന്റെ (46 പന്തില്‍ 89) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവര്‍ നിര്‍ണായക പിന്തുണ നല്‍കി. അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ന്യൂസിലന്‍ഡിന് വേണ്ടി ജയിംസ് നീഷം മൂന്ന് വിക്കറ്റ് വീഴ്ത്തി.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks