Breaking News
ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ | ഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഎഫ് തംരംഗമെന്ന് പ്രതികരണംഎഫ് തംരംഗമെന്ന് പ്രതികരണം |
More

National

കർണാടകയ്ക്ക് പിന്നാലെ 13 വയസിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആന്ധ്രാ പ്രദേശ് സർക്കാരും തീരുമാനിച്ചു.

വെബ് ഡെസ്ക്
March 7, 2026, 1:39 p.m.
displaying all the content detail images
    ഹൈദരാബാദ് : കർണാടക സ‍‍‍ർക്കാരിന് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം തടയാൻ ആന്ധ്രാ പ്രദേശ് സർക്കാരും. 13 വയസിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽമീഡിയ നിയന്ത്രണമേർപ്പെടുത്താൻ ആന്ധ്രാ പ്രദേശ് തീരുമാനിച്ചു. കർണാടക സ‍‍‍ർക്കാർ പിന്നാലെയാണ് സോഷ്യൽ മീഡിയ ഉപയോഗത്തിൽ കടുത്ത നടപടികളിലേക്ക് ആന്ധ്ര സർക്കാരും കടക്കുന്നത്. 90 ദിവസത്തിനകം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഐടി മന്ത്രി ലോകേഷ് നായിഡുവിന്റെ നേതൃത്വത്തിൽ ഇതിനായി സമിതിയെ രൂപീകരിച്ചു. മെറ്റ, എക്സ്, ഗൂഗിൾ, ഷെയർചാറ്റ് എന്നീ കമ്പനികളുമായി ഇതുമായി ബന്ധപ്പെട്ട് സർക്കാർ ചർച്ച നടത്തി.16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് കർണാടക സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും വായനയിലേക്ക് തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. രാജ്യത്താദ്യം കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നത്, കർണാടകയാണ്. മൊബൈൽ ഫോൺ ഉപയോഗം വർധിച്ചതിന്‍റെ പ്രതികൂല ഫലങ്ങൾ തടയുന്നതിനും കുട്ടികളുടെ മാനസികാരോഗ്യവും പെരുമാറ്റവും ലക്ഷ്യംവെച്ചാണ് നടപടി. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും. മൊബൈൽ ഉപയോഗം വർധിച്ചതിന്‍റെ തിക്തഫലം ഒഴിവാക്കാനും കുട്ടികളിൽ ഉണ്ടാകുന്ന നെഗറ്റീവ് ഇംപാക്ട് തടയാനുമാണ് ഇത്തരത്തില്‍ ഒരു വിലക്ക് മുന്നോട്ട് വെക്കുന്നതെന്നാണ് സിദ്ധരാമയ്യ വ്യക്തമാക്കിയത്.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks