കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന് പാചകവാതക വില. ഗാർഹിക സിലിണ്ടറിന് 60 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ പുതിയ വില സിലിണ്ടറിന് 9,22 രൂപയായി. വാണിജ്യ സിലിണ്ടറിന്‍റേയും വില കൂട്ടിയിട്ടുണ്ട്. 115 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അതേസമയം, പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകൾ തെറ്റെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിലാണ് വില വർധന.