Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Politics

പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ തന്നെയാണ് ജി സുധാകരൻ. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ എത്തുന്നുണ്ട്. മുഖ്യമന്ത്രി ജി സുധാകരനെ കാണുമോ എന്നതിലാണ് ആകാംക്ഷ.

വെബ് ഡെസ്ക്
March 7, 2026, 1:21 p.m.
displaying all the content detail images
    ആലപ്പുഴ: സിപിഎമ്മിൽ സസ്പെൻസ് തുടർന്ന് ജി സുധാകരൻ. പാർട്ടി സെക്രട്ടറിക്കും ജില്ലാ നേതൃത്വത്തിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ച ജി സുധാകരൻ നിലപാട് മയപ്പെടുത്തിയിട്ടില്ല. പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ തന്നെയാണ് ജി സുധാകരൻ. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ എത്തുന്നുണ്ട്. മുഖ്യമന്ത്രി ജി സുധാകരനെ കാണുമോ എന്നതിലാണ് ആകാംക്ഷ. രാവിലെ ഒൻപതരയോടെ പുന്നപ്രയിലെ കാർമൽ പോളിടെക്‌നിക് കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന മുഖ്യമന്ത്രി എസി റോഡ് ഉദ്ഘാടനത്തിനായി റോഡ് മാർഗം മങ്കൊമ്പിൽ എത്തും. പത്ത് മണിക്കാണ് നവീകരിച്ച എസി റോഡ് ഉദ്ഘാടനം. ശേഷം 11.30 യ്ക്കാണ് പെരുമ്പളം പാലം ഉദ്ഘാടനം. ഇതിനിടെ മുഖ്യമന്ത്രി ജി സുധാകരനെ കാണുമോ എന്നതാണ് പ്രധാനം.മന്ത്രിമുഹമ്മദ് റിയാസും മുഖ്യമന്ത്രിക്കൊപ്പം പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിനു ക്ഷണം ഉണ്ടെങ്കിലും കാലിന് പരിക്ക് പറ്റി വിശ്രമത്തിൽ ആയതിനാൽ ജി സുധാകരൻ പങ്കെടുക്കില്ല. പാർട്ടി അംഗത്വം ഇല്ലാത്ത ജി സുധാകരൻ തെരഞ്ഞെടുപ്പ് കാലത്ത് അതിരുവിട്ട പരാമർശങ്ങൾ നടത്തുമോ എന്ന ആശങ്ക പാർട്ടിക്കുണ്ട്. ജില്ലാ നേതൃത്വവുമായി ആശയ സംഘർഷത്തിൽ ഏർപ്പെട്ടിരുന്ന കാലത്ത് ജി സുധാകരൻ നടത്തിയ പരാമർശങ്ങൾ പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. അതിനാൽ അനുനയ ശ്രമങ്ങൾ തുടരുകയാണ് സിപിഎം.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks