Breaking News
ഇറാൻ നാവികസേനയുടെ മൂന്നാം കപ്പലിന് കൊച്ചി തുറമുഖത്ത് അഭയം നൽകി ഇന്ത്യ | നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടികയിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം നൽകാത്തതിനെതിരെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം. | ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ വെളിപ്പെടുത്തൽ; ഖമനേയിയെ വധിക്കാൻ 2025 നവംബർ മുതൽ ഗൂഢാലോചന, നെതന്യാഹു രഹസ്യ പദ്ധതികൾ തയ്യാറാക്കി | അമിത വേ​ഗതയിലെത്തിയ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; പ്രതി ഡോക്ടർ സിറിയക് പി ജോർജ് പിടിയിൽ | വീണ്ടും ചികിത്സാപിഴവ്; ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടി, കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പരാതി | പതിനാറുകാരനെ കൊലപ്പെ‌ടുത്തി, പിന്നാലെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമം; 46കാരൻ പിടിയിൽ, സംഭവം മധ്യപ്രദേശിൽ | പശ്ചിമേഷ്യയിലെ സംഘര്‍ഷം; അസാധാരണമായ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് | തിരുവനന്തപുരം സെന്‍ട്രൽ സീറ്റ്; സിപി ജോണിനെതിരെ കോണ്‍ഗ്രസിൽ പടയൊരുക്കം, രാജി ഭീഷണിയുമായി ഡിസിസി ഭാരവാഹികള്‍ | അബിൻ വർക്കിക്കെതിരെ ആറന്മുളയിലാകെ പോസ്റ്ററുകൾ |

Cinema

'നിത്യ'യും 'മൈക്കിളും' കൂടെ പോരും; 'ഫെയ്‍സസ്' റിവ്യൂ

വെബ് ഡെസ്ക്
March 6, 2026, 6:28 p.m.
displaying all the content detail images
    നവാഗതനായ നിലേഷ് ഇ കെ സംവിധാനം ചെയ്ത് കലേഷ് രാമാനന്ദും ഹന്ന റജി കോശിയും പ്രധാന വേഷങ്ങളിൽ എത്തിയ ത്രില്ലർ ചിത്രമാണ് ഫെയ്സസ്. ലിവിങ് റിലേഷൻഷിപ്പിൽ ആയ നിത്യയും മൈക്കിളും താമസിക്കുന്ന വീട്ടിൽ ഉണ്ടാകുന്ന ഒരു അപകടത്തെ തുടർന്ന് മൈക്കിളിനെ കാണാതാകുന്നു. നിത്യയ്ക്ക് ആ സംഭവത്തെത്തുടർന്നുണ്ടാകുന്ന ട്രോമയിൽ (പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോഡർ) അവൾക്കു മുന്നിൽ വരുന്ന പുരുഷന്മാരുടെ മുഖങ്ങൾ തിരിച്ചറിയാനാകാതെ പോകുന്നു. അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട നിത്യ പിന്നീട് കാണുന്ന പുരുഷന്മാർക്കെല്ലാം മൈക്കിളിന്റെ മുഖമാണ്. ഈ പറഞ്ഞ സങ്കീര്‍ണ്ണതയാണ് ഫെയ്സസ്.നിത്യ ഒരു ഐടി ഉദ്യോഗസ്ഥയും മൈക്കിൾ ഒരു ചിത്രകാരനുമാണ്. ഹന്ന അവതരിപ്പിക്കുന്ന നിത്യയുടെ പെർസ്പെക്റ്റീവിൽ ആണ് കഥ നടക്കുന്നത്. അപകടത്തിന് തൊട്ടുമുൻപുള്ള ഓർമ്മകൾ നഷ്ടപ്പെട്ട നിത്യ അത് വീണ്ടെടുക്കുന്നതിനൊപ്പം തന്നെയാണ് പ്രേക്ഷകനു മുന്നിൽ നിത്യയുടെയും മൈക്കിളിന്റെയും കഥ വ്യക്തമായി വരുന്നത്. ഭൂതകാലത്തിലേക്കും വർത്തമാനകാലത്തിലേക്കും മാറി മാറി സഞ്ചരിക്കുകയാണ് ചിത്രം. കോംപ്ലക്സ് ആയ കഥാപാശ്ചാത്തലം ആയതുകൊണ്ട് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ മാറാതെ കഥയ്ക്കൊപ്പം അവരെ മുന്നോട്ടു കൊണ്ടുപോവുക വലിയ ഉത്തരവാദിത്തമാണ് സംവിധായകന്. ആ ശ്രമം ഏതായാലും സംവിധായകന് വിജയിപ്പിച്ചെടുക്കാന്‍ ആയിട്ടുണ്ട്. പ്രകടനങ്ങളാണ് ഫെയ്സസിന്റെ ഏറ്റവും വലിയ പോസിറ്റീവ്. കലേഷിന്റെ നായകനായുള്ള അരങ്ങേറ്റം മോശമായില്ല. പല കഥാപാത്രങ്ങളായി മാറേണ്ടിവരുന്ന കലേഷിന് അത് കൺവിൻസിങ് ആയി പ്രേക്ഷകനു മുന്നിൽ അഭിനയിച്ച് ഫലിപ്പിക്കാൻ ആയിട്ടുണ്ട്. ഹന്നയുടെ കഥാപാത്രം അനുഭവിക്കുന്ന മനോവ്യഥകൾ, ഓർമ്മ നഷ്ടപ്പെട്ടതിനൊപ്പം മനുഷ്യരുടെ മുഖങ്ങൾ തിരിച്ചറിയാനാകാത്തതും താൻ പ്രണയിക്കുന്ന മൈക്കിൾ എവിടെ എന്നറിയാത്തതുമായ കഥാപാത്രത്തിന്റെ അവസ്ഥയെ ഹന്ന നന്നായി തന്നെ കൈകാര്യം ചെയ്തു.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of vehicle news
വെബ് ഡെസ്ക്
Feb. 25, 2026, 6:27 p.m.
പുതിയ മുഖവുമായി 2027 നിസാൻ സണ്ണി
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks