തകര്‍പ്പന്‍ ജയത്തോടെ ന്യൂസീലന്‍ഡ് ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍. ഒന്‍പത് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. 33 പന്തില്‍ സെഞ്ചുറി നേടിയ ഫിന്‍ അലനാണ് കിവീസിന്റെ ഫൈനല്‍ പ്രവേശം അനായാസമാക്കിയത്. (Twenty20 World Cup final)ടിക്കല്‍ കലമുടയ്ക്കുന്ന പ്രോട്ടീസ് പതിവിന് ഇക്കുറിയും മാറ്റമുണ്ടായിരുന്നില്ല. ഏഴില്‍ ഏഴ് ജയത്തോടെ സെമിയിലെത്തിയ ദക്ഷിണാഫ്രിക്ക നോക്കൗട്ടില്‍ കളിമറന്നപ്പോള്‍ കലക്കന്‍ ജയവുമായാണ് കിവീസ് കിരീടപ്പോരിലേക്ക് കടന്നത്.ടിം സെയ്‌ഫേര്‍ട്ടും ഫിന്‍ അലനും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ തല്ലിച്ചതയ്ക്കാന്‍ തമ്മില്‍ മത്സരിച്ചപ്പോള്‍ ന്യൂസീലന്‍ഡ് ചേസ് അനായാസമായി. 33 പന്തില്‍ 58 റണ്‍സുമായി സെയ്‌ഫേര്‍ട്ട് മടങ്ങുമ്പോള്‍ കിവീസ് സ്‌കോര്‍ 117ലെത്തിയിരുന്നു. പിന്നെ കണ്ടത് ഫിന്‍ അലന്റെ അഴിഞ്ഞാട്ടമായിരുന്നു. 10 ഫോറും മൂന്ന് സിക്‌സും അടക്കം 33 പന്തില്‍ മൂന്നക്കം തൊട്ട ഫിന്‍ അലന്‍ കുറിച്ചത് ട്വന്റി 20 ലോകകപ്പ് ചരിത്രത്തിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡാണ്.
പവര്‍പാക്കഡ് ബാറ്റിങ് ലൈനപ്പ് നനഞ്ഞ പടക്കമായപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 8 വിക്കറ്റിന് 69 റണ്‍സാണ് നേടിയത്. 55 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സന്റെ ഒറ്റയാള്‍ പോരാട്ടമില്ലെങ്കില്‍ പ്രോട്ടീസ് സ്ഥിതി ഇതിനും പരിതാപകരമായേനെ. ന്യൂസീലന്‍ഡിനിത് രണ്ടാം ഫൈനലാണ്. 2021ല്‍ ഓസ്‌ട്രേലിയയോട് തോറ്റ കിവീസ് ഇത്തവണ കന്നിക്കിരീടത്തിലേക്ക് രണ്ടും കല്‍പ്പിച്ച് ഇറങ്ങും.
അതേസമയം, ട്വന്റി20 ലോകകപ്പില്‍ നിര്‍ണായ സെമി പൊരാട്ടത്തിന് ടീം ഇന്ത്യ നാളെ ഇറങ്ങും. മുംബൈയിലെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെയാണ് മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകും.