Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Politics

നിർണായക സിപിഎം സംസ്ഥാന സമിതി യോ​ഗം ഇന്ന്; ജി സുധാകരന്റെ നിലപാടുകൾ ചർച്ചയാകും, സ്ഥാനാർത്ഥി നിർണയ ചർച്ചകളും ന‌ടക്കും

വെബ് ഡെസ്ക്
March 5, 2026, 10:40 a.m.
displaying all the content detail images
    തിരുവനന്തപുരം: സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. സ്ഥാനാർത്ഥി നിർണയ ചർച്ചകളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ട. സെക്രട്ടറിയേറ്റിൽ ധാരണയായ സ്ഥാനാർത്ഥി പട്ടിക സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച് അംഗീകാരം നേടും. കെ കെ ശൈലജയുടെയും പി കെ ശ്യാമളയുടെയും അടക്കം സ്ഥാന‍ാർത്ഥിത്വത്തിൽ വിയോജിപ്പുകൾ ഉയരാനുള്ള സാധ്യത നേതൃത്വം മുന്നിൽക്കണ്ടിട്ടുണ്ട്. ജി സുധാകരന്റെ നിലപാടുകളും ചർച്ചയാകും. പാലക്കാട് സിപിഎം വിതരുടെ കൺവെൻഷനും ഇന്ന് നടക്കും.പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിപിഎം വിടാൻ മുതിർന്ന നേതാവ് ജി സുധാകരൻ ഒരുങ്ങി നിൽക്കെയാണ് സിപിഎം സംസ്ഥാന സമിതി യോഗം ചേരുന്നത്. സ്ഥാനാർഥിനിർണയ ചർച്ചകൾക്കും മറ്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ടയെങ്കിലും ജി സുധാകരൻ ഉയർത്തുന്ന വിയോജിപ്പുകൾ സംസ്ഥാന സമിതിയിൽ ചർച്ചയ്ക്ക് വന്നേക്കും. കണ്ണൂരും പാലക്കാടും ആലപ്പുഴയും ഉൾപ്പെടെ പല ജില്ലകളിലും ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശങ്ങളിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തിരുത്തൽ വരുത്തിയിരുന്നു. പേരാവൂരിൽ കെ കെ ശൈലജയുടെയും തളിപ്പറമ്പിൽ പി കെ ശ്യാമളയുടെയും ഉൾപ്പെടെ തീരുമാനങ്ങൾക്ക് സംസ്ഥാന സമിതിയിൽ വിയോജിപ്പുകൾ ഉയരാനുള്ള സാധ്യത സംസ്ഥാന നേതൃത്വം കാണുന്നുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സമിതിയിൽ പങ്കെടുക്കും. അതേസമയം, പാലക്കാട്ടെ സിപിഎം വിമതർ നടത്തുന്ന കൺവെൻഷനിൽ പി കെ ശശി പങ്കെടുക്കും. കൺവെൻഷൻ പി കെ ശശി ഉദ്ഘാടനം ചെയ്യുമെന്ന് എം സതീഷ് അറിയിച്ചു. പി.കെ.ശശിയുടെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്റർ അടക്കം പുറത്തിറക്കി. ഇന്ന് രാവിലെ 10 മണിക്കാണ് പാർവതി കല്യാണ മണ്ഡപത്തിൽ വെച്ച് കൺവെൻഷൻ നടക്കുന്നത്.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks