Breaking News
വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം; രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം | 63 വർഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിക്കുന്നു, മെമ്പർഷിപ്പ് പുതുക്കില്ലെന്ന് ജി സുധാകരന്‍ | ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറും ജയിലിന് പുറത്തേക്ക്, ദ്വാരപാലക ശില്പ കേസില്‍ സ്വാഭാവിക ജാമ്യം | ബൽറാമിനെതിരെ കോൺഗ്രസിൽ പടയൊരുക്കം; തൃത്താലയിൽ ഗ്രൂപ്പ് തർക്കം രൂക്ഷം, ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് ഒരു വിഭാഗം നേതാക്കൾ | നിർത്താതെ 'റോറിംഗ് ലയൺ'; ഇറാനിലും ലെബനനിലും ഒരുപോലെ ആക്രമണം കടുപ്പിച്ച് ഇസ്രായേലും അമേരിക്കയും | മേയറുടെ ഇടപെടലിന് പിന്നാലെ കടുപ്പിച്ച് വി ശിവൻകുട്ടി; ആറ്റുകാൽ പൊങ്കാലയ്ക്കിടെ സർക്കാർ സ്കൂളിലെ അനധികൃത പാർക്കിംഗ് പിരിവില്‍ കർശന നടപടിക്ക് നിർദേശം | മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിൽ കെ കെ ശൈലജക്ക് അതൃപ്തിയെന്ന് സൂചന, എംവി ഗോവിന്ദന് പകരം ഭാര്യ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ എതിർപ്പ് | 13 സീറ്റ് വേണമെന്ന് കേരള കോൺഗ്രസിൻ്റെ പിടിവാശി, കുറ്റ്യാടി വിട്ടുതരില്ലെന്ന് സിപിഎം; നിർണായക ഇടതുമുന്നണിയോഗം ഇന്ന് | പ്രമുഖ നേതാക്കളുടെ മക്കളും മുൻ ബിജെപി നേതാക്കളും പട്ടികയിൽ, അസമിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി കോൺഗ്രസ് | ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, ആർക്കും പരിക്കേറ്റില്ല | പ്രവാസികൾക്ക് ആശ്വാസമേകാൻ എയർ ഇന്ത്യ, ബോയിങ് 777 പറന്നുയർന്നു; 350 സീറ്റുള്ള വിമാനങ്ങൾ ഗൾഫ് മേഖലയിലെത്തും | കടുപ്പിച്ച് റഷ്യ, യുദ്ധം ഉടൻ അവസാനിപ്പിക്കണം, ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ല; 'അമേരിക്ക ചർച്ചകൾക്ക് മുൻകയ്യെടുക്കണം' | ഒരുകോടിയോളം ഇന്ത്യക്കാരെ ബാധിക്കുന്ന സംഘർഷം, പശ്ചിമേഷ്യയിലെ സാഹചര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ | വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; റിമാൻഡിലായ കെഎസ്‍യു പ്രവർത്തകര്‍ക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി | എണ്ണവില കുതിക്കും? ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ; കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ് | ഇന്ത്യയോട് പാകിസ്ഥാൻ പ്രസിഡന്‍റിന്‍റെ അഭ്യർത്ഥന, യുദ്ധത്തിൽ നിന്നെല്ലാം പിന്മാറി ചർച്ചയിലേക്ക് മടങ്ങണമെന്ന് ആസിഫ് അലി സർദാരി | ലെബനിൽ ഞെട്ടിച്ച് ഇസ്രയേലിന്‍റെ ബോംബാക്രമണം, ഹിസ്ബുള്ളയുടെ ഉന്നതർ കൊല്ലപ്പെട്ടു, കമാൻഡ് സെന്‍ററുകളും ആയുധപ്പുരകളും തകർത്തു |

Sports

ഇന്ത്യൻ ടീമിന്‍റെ പരിശീലനം വൈകാന്‍ കാരണം ചന്ദ്രഗ്രഹണമെന്ന് സ്ഥിരീകരിച്ച് പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍

വെബ് ഡെസ്ക്
March 4, 2026, 4:22 p.m.
displaying all the content detail images
    മുംബൈ: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ പോരാട്ടത്തിന് മുമ്പ് ഇന്നലെ വൈകിട്ട് ആറ് മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യൻ ടീം നടത്താനിരുന്ന പരിശീലനം വൈകാന്‍ കാരണം ചന്ദ്രഗ്രഹണം മൂലമെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കല്‍. ചന്ദ്രഗ്രഹണം കഴിഞ്ഞ് പരിശീലനം മതിയെന്ന നിർദേശം കിട്ടിയിരുന്നുവെന്ന് മോര്‍ക്കല്‍ പറഞ്ഞു.ഇന്നലെ വൈകീട്ടത്തെ പരിശീലന സെഷൻ ആണ് ചന്ദ്രഗ്രഹണം മൂലം വൈകി തുടങ്ങിയത്. പരിശീലനം വൈകിയതിന്‍റെ കാരണം ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. വൈകിട്ട് 6 മുതൽ 9 വരെ ആയിരുന്നു പരിശീലനം നിശ്‌ചയിച്ചിരുന്നത്. ഒരു മണിക്കൂർ വൈകി ആണ് താരങ്ങൾ ഗ്രൗണ്ടിലെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.20 മുതൽ വൈകിട്ട് 6.47 വരെയായിരുന്നു ചന്ദ്രഗ്രഹണ സമയം. ഗ്രഹണ സമയത്ത് ശുഭകാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കുന്ന ആചാരപരമായ രീതി പിന്തുടർന്നാണ് ടീം മാനേജ്‌മെന്‍റ് പരിശീലനം വൈകിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു. വൈകിട്ട് 6 മണിയായിട്ടും സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റുകൾ തെളിയിച്ചിരുന്നില്ല. ഗ്രൗണ്ട് സ്റ്റാഫും മാധ്യമപ്രവർത്തകരും താരങ്ങളെ കാത്തുനിന്നെങ്കിലും ഗ്രഹണം പൂർത്തിയായ ശേഷം 6.55-ഓടെയാണ് വെളിച്ചം തെളിഞ്ഞതും താരങ്ങൾ ഗ്രൗണ്ടിലെത്തിയതും. പരിശീലനം ആരംഭിച്ച ഉടൻ തന്നെ ഹെഡ് കോച്ച് ഗൗതം ഗംഭീർ പിച്ച് ക്യുറേറ്ററുമായി ദീർഘനേരം സംസാരിച്ചു. വാംഖഡെയിലെ പിച്ചിന്‍റെ സ്വഭാവവും ബൗൺസും നേരിട്ട് വിലയിരുത്തിയ ഗംഭീർ, ബാറ്റിംഗ് കോച്ച് സിതാൻഷു കൊട്ടക്കിനും ഫീൽഡിംഗ് കോച്ച് റയാൻ ടെൻ ഡോഷ്‌റ്റെയ്ക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
   
image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks