Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Politics

മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിൽ കെ കെ ശൈലജക്ക് അതൃപ്തിയെന്ന് സൂചന, എംവി ഗോവിന്ദന് പകരം ഭാര്യ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ എതിർപ്പ്

വെബ് ഡെസ്ക്
March 4, 2026, 2:42 p.m.
displaying all the content detail images
    കണ്ണൂരിലെ സിപിഎം സ്ഥാനാർത്ഥിപ്പട്ടികയിൽ അതൃപ്തിയും എതിർപ്പും. മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിൽ കെ കെ ശൈലജ തൃപ്തയല്ല. എം വി ഗോവിന്ദന് പകരം ഭാര്യ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ എതിർപ്പുണ്ട്. സമൂഹമാധ്യമങ്ങളിൽ തീരുമാനത്തിനെതിരെ വിമർശനം ഉയരുകയാണ്2006 ശൈലജ ജയിച്ചു കയറിയ സീറ്റാണ് പേരാവൂരെങ്കിലും കോൺഗ്രസിന്‍റെ ഉറച്ച സീറ്റ് എന്ന് കരുതപ്പെടുന്ന മണ്ഡലമാണ് പേരാവൂർ. കഴിഞ്ഞതവണ വൻഭൂരിപക്ഷം നേടിയ മട്ടന്നൂരിൽ ഇത്തവണ വ്യവസ്ഥ പറഞ്ഞു ശൈലജയുടെ പേര് ജില്ലാ സെക്രട്ടറിയേറ്റ് വെട്ടി മാറ്റിയിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം ഇത് വിവാദമാകും എന്ന് ഭയന്ന് ശൈലജയുടെ പേര് പരിഗണിക്കാൻ ജില്ലാ സെക്രട്ടറിയേറ്റിനോട് നിർദ്ദേശിക്കുകയായിരുന്നു. ശൈലജക്ക് ഉറച്ച മണ്ഡലം നൽകുന്നതിന് പകരം കെപിസിസി പ്രസിഡണ്ട് മത്സരിക്കുന്ന പേരാവൂരിൽ മത്സരിക്കട്ടെ എന്നാണ് ഒടുക്കം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയ്ക്ക് നൽകിയതാകട്ടെ പാർട്ടി കോട്ടയായ തളിപ്പറമ്പും. തന്നോട് വിവേചനം കാണിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ പരാതിപ്പെട്ട ശൈലജയെ ജില്ലാ സെക്രട്ടറിയേറ്റ് നിയോഗിക്കുന്നത് കടുത്ത പരീക്ഷണത്തിനാണ്. കഴിഞ്ഞതവണ കടുത്ത മുറവിളി ഉണ്ടായപ്പോഴാണ് ശൈലജയ്ക്ക് മട്ടന്നൂരിൽ സിപിഎം സീറ്റ് നൽകിയത്. കൊവിഡ് കാലത്തെ കരുതലിന്റെ പേരിൽ വോട്ട് നേടിയ സർക്കാർ ആരോഗ്യ മന്ത്രിയെ തന്നെ അവഗണിച്ചത് നഷ്ടമുണ്ടാക്കുമെന്ന് കരുതിയായിരുന്നു അന്നത്തെ ഒത്തുതീർപ്പ്. ശൈലജയെ അവഗണിച്ച് ശ്യാമളയ്ക്ക് സീറ്റ് നൽകുന്നതിനെതിരെ സമൂഹമാധ്യമത്തിൽ അർജുൻ ആയെങ്കിയെ പോലുള്ള സിപിഎം അനുകൂലികൾ പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്. കുടുംബ വാഴ്ച ജനം ജനം തിരുത്താതിരിക്കട്ടെ എന്നാണ് ആയെങ്കി പോസിൽ കുറിച്ചത്. സമാനമായ ഒട്ടേറെ പ്രതികരണങ്ങൾ സമൂഹമാധ്യമത്തിൽ പാർട്ടി അനുഭാവികൾ പോസ്റ്റ് ചെയ്തിട്ടുണ്ട്
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks