Breaking News
ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ | ഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഎഫ് തംരംഗമെന്ന് പ്രതികരണംഎഫ് തംരംഗമെന്ന് പ്രതികരണം |
More

World

ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, ആർക്കും പരിക്കേറ്റില്ല

വെബ് ഡെസ്ക്
March 4, 2026, 11:02 a.m.
displaying all the content detail images
    ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഇറാൻ്റെ ആക്രമണം. ഡ്രോൺ ആക്രമണത്തിൽ കോൺസുലേറ്റിന് സമീപത്ത് ചെറിയ തോതിൽ തീപിടിത്തമുണ്ടായതായാണ് റിപ്പോർട്ട്. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ദുബായ് സിവിൽ ഡിഫൻസ് വിഭാഗം തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.ആക്രമണം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ദുബായ് എമർജൻസി ടീമുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. വൻ ദുരന്തം ഒഴിവാക്കാൻ അതിവേഗത്തിലുള്ള ഇടപെടലിലൂടെ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. ഡ്രോൺ ആക്രമണത്തിലാണ് തീപിടിത്തമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർക്കോ ഉദ്യോഗസ്ഥർക്കോ പരിക്കേറ്റതായി വിവരമില്ല. ദുബായ് മീഡിയ ഓഫീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് വിവരം പുറത്തുവിട്ടത്. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks