Breaking News
പൂരത്തിനിടെ സംഘർഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു | ആറ്റുകാൽ പൊങ്കാലയ്ക്ക് സമാപനം | എറണാകുളത്ത് സിറ്റിംഗ് എംഎൽഎമാർ വീണ്ടും കളത്തിലേക്ക്; വൈപ്പിനിൽ പുതുമുഖം, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചേരും | രണ്ട് പെൺകുട്ടികൾക്ക് ജ്യൂസിൽ വിഷം കലർത്തി നൽകി, പിന്നാലെ അച്ഛൻ ജീവനൊടുക്കി | ഒന്നും നോക്കാതെ നടപടി! മലപ്പുറത്ത് പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞവര്‍ക്ക് പണി കിട്ടി; പിഴയായി പിരിച്ചെടുത്തത് 3.52 കോടി രൂപ | വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; റിമാൻഡിലായ കെഎസ്‍യു പ്രവർത്തകര്‍ക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി | എണ്ണവില കുതിക്കും? ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ; കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ് | പൊങ്കാലയ്ക്ക് വന്നവർക്ക് വാതിൽ തുറന്നിട്ട് പള്ളിയും മസ്ജിദും; പ്രത്യേക പന്തൽ വരെ ഒരുക്കി ജുമാ മസ്ജിദ്, എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി | ഇന്ത്യയോട് പാകിസ്ഥാൻ പ്രസിഡന്‍റിന്‍റെ അഭ്യർത്ഥന, യുദ്ധത്തിൽ നിന്നെല്ലാം പിന്മാറി ചർച്ചയിലേക്ക് മടങ്ങണമെന്ന് ആസിഫ് അലി സർദാരി | ലെബനിൽ ഞെട്ടിച്ച് ഇസ്രയേലിന്‍റെ ബോംബാക്രമണം, ഹിസ്ബുള്ളയുടെ ഉന്നതർ കൊല്ലപ്പെട്ടു, കമാൻഡ് സെന്‍ററുകളും ആയുധപ്പുരകളും തകർത്തു | മുൻ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു | ഒടുവിൽ 'വജ്രായുധം' പ്രയോഗിച്ച് ഇറാൻ, ഏത് കപ്പലായാലും തീയിടുമെന്ന് മുന്നറിയിപ്പ്; ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയും ആശങ്കയിൽ | എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രഖ്യാപനം; കൊച്ചിയും കോഴിക്കോടും അടക്കം ഇന്ത്യയിലെ 6 നഗരങ്ങളിൽ 'മസ്കറ്റ്' സർവീസ് പുനരാംരഭിക്കും | റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ ആക്രമണം; ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഡൊണാൾഡ് ട്രംപ് | ഇറാൻ ബാലസ്റ്റിക് മിസൈലുകൾ നിറച്ചു, ആണവ ഉത്പാദനം കൂട്ടി, ലക്ഷ്യം സൈന്യത്തെ തകർക്കൽ; ആക്രമണത്തിന് കാരണം പറഞ്ഞ് യുഎസ് സൈനിക മേധാവി | ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ സർവീസ് ഒരു വർഷം കൂടി നീട്ടി ഉത്തരവ്; 2027 ജൂൺ 30 വരെ തുടരും, മന്ത്രിസഭായോ​ഗ തീരുമാനം | ആറ്റുകാൽ പൊങ്കാല കുടിവെള്ള പ്രശ്നം; ശിവൻകുട്ടിക്ക് മറുപടിയുമായി മേയര്‍ വിവി രാജേഷ്, 'ഒന്നര മാസമായി നഗരത്തിൽ കുടിവെള്ള പ്രശ്നം തുടങ്ങിയിട്ട്' | ഇന്ത്യ സെമിയിലെത്തില്ലെന്ന പ്രവചനം പാളി, വിന്‍ഡീസിനെതിരായ വിജയത്തില്‍ പുതിയ ആരോപണവുമായി മുഹമ്മദ് ആമിർ | ശബരിമലയിലെ യുവതി പ്രവേശനം; ദേവസ്വം ബോർഡിന്‍റെ നിർണായക നിലപാട് മാറ്റം, 2019 ലെ സത്യവാങ്മൂലം തിരുത്തും |

Business

എണ്ണവില കുതിക്കും? ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ; കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്

വെബ് ഡെസ്ക്
March 3, 2026, 12:40 p.m.
displaying all the content detail images
    ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. ലോകത്തെ എണ്ണക്കപ്പലുകൾ കടന്നു പോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്. ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇതോടെ എണ്ണവില കുതിക്കാനാണ് സാധ്യത. ഹോർമൂസ് കടലിടുക്ക് ഏതാനും ദിവസം അടച്ചിട്ടാല്‍ പോലും ഗ്യാസ്, എണ്ണക്കടത്തിനെ ബാധിക്കും. ആക്രമണമുണ്ടായതോടെ ഖത്തർ എനർജി നാച്ചുറൽ ഗ്യാസ് ഉത്പാദനവും നിർത്തി. ഇറാൻ ആക്രമണമുണ്ടായ അരാംകോയുടെ പല പ്ലാന്‍റുകളും പ്രവര്‍ത്തനം നിർത്തി. കുവൈറ്റിലെ ചില റിഫൈനറികളും ഉത്പാദനം നിർത്തി.ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്ന കടലിടുക്കാണ് ഹോർമൂസ് കടലിടുക്ക്. ഹോർമുസ് ഇടുക്കിന് സമീപം മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി പശ്ചിമേഷ്യയിലുടനീളം ഇറാൻ നടത്തിയ ആക്രമണങ്ങളിലാണ് ഹോർമൂസ് കടലിടുക്കും പ്രശ്നബാധിതമായത്. രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായും, മൂന്നാമതൊരു കപ്പലിന് തൊട്ടടുത്ത് തിരിച്ചറിയാൻ കഴിയാത്ത ഒരു വസ്തു പൊട്ടിത്തെറിച്ചതായുമാണ് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ വിശദമാക്കുന്നത്. ഹോർമൂസ് കടലിടുക്ക് പൂര്‍ണമായും അടച്ചതോടെ എണ്ണവില കുതിച്ചുയരാനാണ് സാധ്യത.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of vehicle news
വെബ് ഡെസ്ക്
Feb. 25, 2026, 6:27 p.m.
പുതിയ മുഖവുമായി 2027 നിസാൻ സണ്ണി
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks