Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

World

ഇന്ത്യയോട് പാകിസ്ഥാൻ പ്രസിഡന്‍റിന്‍റെ അഭ്യർത്ഥന, യുദ്ധത്തിൽ നിന്നെല്ലാം പിന്മാറി ചർച്ചയിലേക്ക് മടങ്ങണമെന്ന് ആസിഫ് അലി സർദാരി

വെബ് ഡെസ്ക്
March 3, 2026, 12:24 p.m.
displaying all the content detail images
    ഇസ്ലാമാബാദ്: ഇന്ത്യ മറ്റൊരു സംഘർഷത്തിന് തയ്യാറെടുക്കുകയാണെന്ന് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. യുദ്ധത്തിൽ നിന്നെല്ലാം പിന്മാറി ചർച്ചയിലേക്ക് മടങ്ങി വരണമെന്ന് സർദാരി ഇന്ത്യയോട് ആവശ്യപ്പെട്ടു. പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുവെയായിരുന്നു പാകിസ്ഥാൻ പ്രസിഡന്‍റിന്‍റെ അഭ്യർത്ഥന. യുദ്ധം ചെയ്യുക എന്നതിൽ നിന്നും പിന്മാറി സമാധന ചർച്ചകൾക്ക് മുൻഗണന നൽകണം. പ്രാദേശിക സുരക്ഷയ്ക്കുള്ള ഏക മാർഗം അതാണ്. മേഖലയിലെ സുരക്ഷയ്ക്ക് സമാധാനത്തിന്റെ വക്താവ് എന്ന നിലയിൽ താൻ ശുപാർശ ചെയ്യുന്നത് സമാധാന ചർച്ചയാണെന്ന് സർദാരി പറഞ്ഞു.അതേസമയം ഇന്ത്യ മറ്റൊരു സംഘർഷത്തിന് തയ്യാറെടുക്കുകയാണെന്നും സർദാരി ആരോപിച്ചു. സിന്ധു നദീജല കരാർ ഇന്ത്യ നിർത്തിവച്ചതിനെയും സർദാരി വിമർശിച്ചു. ഉടമ്പടി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഹൈഡ്രോ ടെററിസം (ജലതീവ്രവാദം) ആണെന്നായിരുന്നു സർദാരിയുടെ പ്രതികരണം. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യ ജലപ്രവാഹത്തെ ആയുധമാക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ജമ്മുകാശ്മീരിലെ ജനങ്ങൾക്ക് പാകിസ്ഥാൻ നയതന്ത്രവും ധാർമികവുമായ പിന്തുണ നൽകുന്നത് തുടരുമെന്നും പാകിസ്ഥാൻ പ്രസിഡന്‍റ് ആവർത്തിച്ച് വ്യക്തമാക്കി. പാകിസ്ഥാനിലെ പടിഞ്ഞാറൻ അതിർത്ഥികളിലെ ഭീകരവാദ പ്രതിസന്ധികളെക്കുറിച്ചും സർദാരി ആശങ്ക മുന്നോട്ടുവച്ചു. അഫ്ഗാനിൽ ഭീകര സംഘടനകൾ ശക്തമാകുന്നുവെന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു സർദാരിയുടെ മുന്നറിയിപ്പ്. അഫ്ഗാനിലെ സാഹചര്യം ഗൗരവമായി എടുത്തില്ലെങ്കിൽ, ഏതൊരു രാജ്യവും വലിയൊരു ഭീകരാക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് സർദാരി മുന്നറിയിപ്പ് നൽകി. അതിർത്ഥി കടന്നെത്തുന്ന ഭീകരാവദ പ്രവർത്തനങ്ങളെ ചെറുക്കാൻ പാകിസ്ഥാൻ നയതന്ത്ര പ്രവർത്തനങ്ങളെ വേണ്ട രീതിയിൽ വിനിയോഗിക്കുന്നുണ്ടെന്നും സർദാരി അവകാശപ്പെട്ടു. ദോഹ കരാറിലൂടെ തീവ്രവാദ ഗ്രൂപ്പുകൾ അഫ്ഗാൻ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്നത് തടയുമെന്ന് താലിബാൻ സർക്കാർ പറഞ്ഞിരുന്നു. എന്നാൽ അത് പാലിക്കുന്നതിൽ താലിബാൻ സർക്കാർ പരാജയപ്പെട്ടുവെന്നും പാക് പ്രസിഡന്‍റ് കുറ്റപ്പെടുത്തി.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks