Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

World

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ ആക്രമണം; ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഡൊണാൾഡ് ട്രംപ്

വെബ് ഡെസ്ക്
March 3, 2026, 10:09 a.m.
displaying all the content detail images
    റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ ആക്രമണം. എംബസിയില്‍ രണ്ട് ഡ്രോണുകൾ പതിച്ചതായാണ് സൗദി ഡിഫൻസ് സ്ഥിരീകരിച്ചു. തീപിടിത്തമുണ്ടായി. ആക്രമണ സമയത്ത് എംബസിയിൽ ആരും ഉണ്ടായിരുന്നില്ലെന്ന് യുഎസ് അധികൃതർ ഫോക്സ് ന്യൂസിനോട് പറഞ്ഞു. ഇറാന് നേരെ കനത്ത അടി വരാൻ പോകുന്നതേയുള്ളൂ എന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഇറാനെ തടയാൻ ഇതാണ് ഏറ്റവും മികച്ച അവസരം എന്നതുകൊണ്ടാണ് ആക്രമണം തുടങ്ങിയതെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് എംബസി കെട്ടിടത്തിൽ ചെറിയ രീതിയിലുള്ള തീപിടുത്തമുണ്ടാവുകയും ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ വലിയ തോതിലുള്ള അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വക്താവ് വ്യക്തമാക്കി. ആക്രമണത്തോട് പ്രതികരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റിയാദിലെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിനും ഇറാനുമായുള്ള സംഘർഷത്തിനിടെ യുഎസ് സൈനികർ കൊല്ലപ്പെട്ടതിനും ഉചിതമായ മറുപടി ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചു. റിയാദ് മേഖലയിലെ അമീർ സുൽത്താൻ എയർബേസിന് സമീപം എത്തിയ അഞ്ച് ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറ റിഫൈനറി ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളും തിങ്കളാഴ്ച സൗദി അറേബ്യ വിജയകരമായി തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് എംബസിക്ക് നേരെയുള്ള നീക്കമുണ്ടായത്. ഗൾഫ് രാജ്യങ്ങൾക്ക് നേരെ രാത്രിയിലും ഇറാന്റെ ഡ്രോൺ ആക്രമണ ശ്രമങ്ങൾ ഉണ്ടായി. യുഎഇയിലേക്ക് ഇറാനിൽ നിന്ന് കൂട്ടത്തോടെ മിസൈലുകൾ വന്നുതുടങ്ങി. മിക്കതും തടഞ്ഞെന്ന് അധികൃതർ അറിയിച്ചു. ആക്രമണങ്ങളെ പ്രതിരോധിക്കുന്നുവെന്ന് യുഎഇ വ്യക്തമാക്കി. കുവൈത്തിലെ ഇറാൻ ആക്രമണത്തിൽ ഒരു നാവിക സേന അംഗം കൂടി മരിച്ചു. സർജന്‍റ് വലിദ് മജീദ് ആണ് മരിച്ചത്. അതേ സമയം സൗദി അരാംകോ റിഫൈനറിയിലേക്ക് ആക്രമണം നടത്തിയെന്ന വാർത്ത ഇറാൻ നിഷേധിച്ചു. തെറ്റിദ്ധാരണ പരത്താൻ വേണ്ടി ഇസ്രയേൽ സൃഷ്ടിച്ചതാകാം വാർത്തയെന്ന് ഇറാൻ അധികൃതർ.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks