Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

World

ഇറാൻ ബാലസ്റ്റിക് മിസൈലുകൾ നിറച്ചു, ആണവ ഉത്പാദനം കൂട്ടി, ലക്ഷ്യം സൈന്യത്തെ തകർക്കൽ; ആക്രമണത്തിന് കാരണം പറഞ്ഞ് യുഎസ് സൈനിക മേധാവി

വെബ് ഡെസ്ക്
March 3, 2026, 10:06 a.m.
displaying all the content detail images
    വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടിയെ ന്യായീകരിച്ച് യുഎസ് യുഎസ് വാർ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഈ യുദ്ധം അമേരിക്ക തുടങ്ങിയതല്ല. ഇറാൻ ശക്തമായ ബാലസ്റ്റിക് മിസൈസുകൾ ശേഖരിക്കുകയും ആണവ ഉത്പാദനം തുടരുകയായിരുന്നുവെന്നും അത് പൂർണമായും തകർക്കുകയാണ് യുഎസ് ലക്ഷ്യമെന്ന് പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഇറാൻ വൻ തോതിൽ മിസൈസുകളടക്കമുള്ള ആയുധ ശേഖരം നടത്തി യുഎസ് സേനയെ ആക്രമിക്കാൻ നോക്കിയിരിക്കുകയാണ്. അവരുടെ ആണവ ആയുധങ്ങൾക്ക് കവചം സൃഷ്ടിക്കാൻ ശക്തമായ മിസൈലും ഡ്രോണും നിർമ്മിക്കുകയായിരുന്നു ഇക്കാലമത്രയും. അമേരിക്കൻ സൈന്യത്തെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും ഹെഗ്‌സെത്ത് ആരോപിച്ചു.ഇത് ഇറാഖ് അല്ല. അന്ത്യമില്ലാതെ തുടരുന്ന ഒരു യുദ്ധമായിരിക്കില്ല നടക്കുന്നത്. കൃത്യതയോടെയുള്ള ഒരു സർജിക്കൽ ഓപ്പറേഷൻ ആണിതെന്നും യുഎസ് വാർ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇറാനെതിരായ യുഎസ് നീക്കം ഭരണമാറ്റം വരുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഇത് ഭരണമാറ്റ യുദ്ധം എന്ന് വിളിക്കപ്പെടുന്നതല്ല, പക്ഷേ ഭരണകൂടം തീർച്ചയായും മാറിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ ഒപ്പേറഷനിൽ കൂടുതൽ യുഎസ് സൈനികർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും അത് ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അമേരിക്കയുടെ സംയുക്ത സൈനിക മേധാവി ഡാൻ കെയ്ൻ വ്യക്തമാക്കി. ഈ സൈനിക നടപടി ആദ്യ ഘട്ടത്തിൽ മാത്രമാണ്. കൂടുതൽ അമേരിക്കൻ സൈനിക ശേഷി മിഡിൽ ഈസ്റ്റിലേക്ക് ഒഴുകും. ഇറാന് ശക്തമായ തിരിച്ചടിയായിരിക്കും അതെന്നും ഡാൻ കെയ്ൻ പറഞ്ഞു. പരമോന്നത നേതാവ് ഖമനയിയുടെ മരണത്തിന് പകരംവീട്ടുമെന്ന് ഉറപ്പിച്ച് ഇറാൻ പ്രത്യാക്രമണം തുടരുന്നതിനിടെ, ഇറാനെതിരായ യുദ്ധം അതിശക്തമായിതന്നെ തുടരുമെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത്. ആക്രമണത്തിൽ യുഎസ് സൈനികർ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. ആണവ വിഷയത്തിലടക്കം അമേരിക്ക മുന്നോട്ടുവച്ച ഒരു ഡിമാൻഡും അംഗീകരിക്കില്ലെന്ന് ഇറാൻ പറഞ്ഞിരുന്നു. ഇതും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ആണവ ചർച്ചകൾ പുനരാരംഭിക്കാൻ നീക്കങ്ങൾ നടത്തിയെന്ന റിപ്പോർട്ടുകളും, ചർച്ചകൾക്ക് തയ്യാറാണ് ഇറാൻ എന്ന ട്രംപിന്‍റെ അവകാശവാദങ്ങളും തള്ളി ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ രംഗത്ത് വന്നിരുന്നു. അമേരിക്കയുമായി ഒരു ചർച്ചയ്ക്കും ഇല്ലെന്ന് റാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ആവർത്തിച്ച് വ്യക്തമാക്കി. യുദ്ധം അവസാനിക്കുന്നില്ലെന്നും, അമേരിക്കയുമായി ഒരു ചർച്ചയ്ക്കും ഇനിയില്ലെന്നും അലി ലാരിജാനി ട്വീറ്റ് ചെയ്തു.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks