Breaking News
നെടുമ്പാശേരിയിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി; ഇറാൻ സംഘർഷത്തിൽ ഗൾഫ് സർവീസുകൾ താറുമാറായി | രാഹുല്‍ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി വികെ ശ്രീകണ്ഠന്‍; കൂടിക്കാഴ്ച നടന്നത് അടൂരിലെ സ്വകാര്യ ഹോട്ടലില്‍ | മണിക്കൂറുകൾക്കുള്ളിൽ ഇറാന്‍റെ അതിശക്ത തിരിച്ചടി, ഇസ്രയേലിൽ മിസൈൽ വർഷം; | ആദ്യ പ്രതികരണവുമായി ബെഞ്ചമിൻ നെതന്യാഹു, ഇറാനിലെ ഭീകര ഭരണകൂടം ലോകത്തിന് ഭീഷണി; ഇറാനിലെ ജനങ്ങൾക്ക് വ്യക്തമായ സന്ദേശം | ഇറാനിൽ ഇസ്രയേൽ ആക്രമണം; സുരക്ഷാനിർദേശങ്ങൾ പാലിക്കണം, ഇന്ത്യക്കാർക്ക് ജാ​ഗ്രതാ മുന്നറിയിപ്പ് | ലോകത്തെ ഞെട്ടിച്ച് ഇസ്രയേൽ, ഇറാനെ ആക്രമിച്ചു; ടെഹ്‌റാനിൽ സ്ഫോടനം; തിരിച്ചടി ഭയന്ന് ഇസ്രയേലിൽ അതീവ ജാഗ്രതാ നിർദ്ദേശം | ഇറാന്‍ ആക്രമണം: ഇസ്രായേലില്‍ സൈറണ്‍ മുഴങ്ങി, ജനം ബങ്കറുകളില്‍; വ്യോമപാത അടച്ചു; വിമാനങ്ങള്‍ റദ്ദാക്കി | കാണാൻ ആളില്ല, തിയറ്ററുകൾ കാലി; 'കേരള സ്റ്റോറി 2'നോട് മുഖം തിരിച്ച് കേരളം, ഷോകൾ ക്യാൻസൽ ചെയ്തു | ബെംഗളൂരു കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ | രണ്ട് ദിവസത്തെ തമിഴ്നാട്‌ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും, 2700 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് | ഒമ്പത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ; നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ 2 പേർ പിടിയിൽ | ഇറാൻ- അമേരിക്ക ആണവ ചർച്ചകളിൽ സന്തുഷ്ടനല്ലെന്ന് ഡോണൾഡ് ട്രംപ്, പുരോ​ഗതി പങ്കുവെച്ച് ഒമാൻ | വമ്പൻ പ്രവചനങ്ങളുമായി പുതിയ സർവേ; കേരളത്തിൽ 100 തൊടാൻ യുഡിഎഫിനാകില്ല, പരമാവധി 86 സീറ്റ് വരെ; ഭരണമാറ്റം പ്രവചിച്ച് സർവേ ഫലം | മോദിയെ നേരിട്ട് വെല്ലുവിളിച്ച് കെജ്‍രിവാൾ, ബിജെപിക്ക് 10 സീറ്റ് കിട്ടിയാൽ രാഷ്ട്രീയം നിർത്തും | ആറ്റുകാൽ പൊങ്കാലയ്ക്ക് പാളയം ഇമാമിന്‍റെ ആഹ്വാനം; 'നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം | നടിയെ ആക്രമിച്ച കേസ്‌: ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ | പുതുപ്പള്ളിയിൽ വികസന മുരടിപ്പിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങൾ | ശബരിമലയിലെ കൊടിമര പുനർനിർമ്മാണം; മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ് | മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർ ചികിത്സ തിരുവനന്തപുരത്ത്, മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം | ധാരണയിലെത്താതെ ഇറാൻ-അമേരിക്ക മൂന്നാം ചർച്ച പിരിഞ്ഞു; യുഎസ് പടക്കപ്പൽ ജെറാൾഡ് ഫോർഡ് ഇസ്രയേൽ തുറമുഖത്തേക്ക് | പാലക്കാട് സരിന്റെ പേര് നിർദ്ദേശിച്ച് സിപിഎം, പക്ഷേ മറ്റ് മുന്നണികളുടെ തീരുമാനം വന്ന ശേഷം മാത്രം പ്രഖ്യാപനം | വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്‍യു നേതാവ് ബിതുൽ ബാലന്‍റെ വീടിന് നേരെ ബോംബേറ്; സിസിടിവി ദൃശ്യം |

Kerala

രാഹുല്‍ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി വികെ ശ്രീകണ്ഠന്‍; കൂടിക്കാഴ്ച നടന്നത് അടൂരിലെ സ്വകാര്യ ഹോട്ടലില്‍

വെബ് ഡെസ്ക്
Feb. 28, 2026, 5:08 p.m.
displaying all the content detail images
    രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. അടൂരിലെ സ്വകാര്യ ഹോട്ടലിലാണ് കൂടിക്കാഴ്ച നടത്തിയത്. ബലാത്സംഗ കേസില്‍ രാഹുല്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ ഒരു കോണ്‍ഗ്രസ് നേതാവ് നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമാണ്. പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയിലെ പ്രധാനപ്പെട്ട അംഗമാണ് വി കെ ശ്രീകണ്ഠന്‍.പാലക്കാടിന്റെ എംപിയെ കാണുമ്പോള്‍ പാലക്കാടിന്റെ എംഎല്‍എയ്ക്ക് സംസാരിക്കാന്‍ പാടില്ലേ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന് കരുതി കോണ്‍ഗ്രസിന്റെ നേതാവിനെ കണ്ടാല്‍ സംസാരിക്കണമല്ലോ അല്ലേ? നമ്മള്‍ നമ്മള്‍ പരിചയക്കാരല്ലേ? ഹോട്ടലിന്റെ റസ്റ്റോറന്റില്‍ ഇരുന്ന് കാണുന്നത് എങ്ങനെ രഹസ്യ കൂടിക്കാഴ്ചയാകുമെന്നും രാഹുല്‍ ചോദിച്ചു. തമ്മില്‍ സംസാരിച്ചത് എന്താണെന്ന് നിങ്ങളോട് പറയേണ്ട കാര്യമുണ്ടോ എന്നും രാഹുല്‍ ചോദിച്ചു. കൂടിക്കാഴ്ചയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞ് വ്യക്തിപരമായ ബന്ധങ്ങളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടോ. ഞങ്ങള്‍ രണ്ട് പരിചയക്കാരായിട്ടുള്ള ആളുകളാണ്. സഹോദനെ പോലെ കാണുന്നയാളാണ്. അദ്ദേഹത്തെ കണ്ടു. ദീര്‍ഘനേരം സംസാരിച്ചു.രാഹുലിനെ കണ്ടത് അവിചാരിതമെന്ന് വികെ ശ്രീകണ്ഠന്‍ എംപി പ്രതികരിച്ചു. പുതുയുഗ യാത്രയുടെ ഭാഗമായി വന്നതാണ്. ഇവിടെയാണ് താമസിച്ചത്. ഇന്നലെ മുഴുവന്‍ ഇവിടെ ഉണ്ടായിരുന്നു. പത്തനംതിട്ടയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയാണ്. രാവിലെ ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ റെസ്റ്റോറന്റില്‍ വച്ച് അവിചാരിതമായി രാഹുലിനെ കണ്ടു. രാഹുല്‍ പാലക്കാട് എംഎല്‍എയല്ലേ. ഞാന്‍ പാലക്കാട് എംപിയും. റെസ്റ്റൊറന്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതല്ലേ കണ്ടത്. അടച്ചിട്ട റൂമിലെ സ്വകാര്യ സംഭാഷണം അല്ലല്ലോ. അടുത്ത സുഹൃത്തല്ലേ. പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന ആളല്ലേ. കണ്ടാല്‍ സംസാരിക്കും. രാഷ്ട്രീയ എതിരാളികളുമായി പോലും സൗഹൃദം പുലര്‍ത്തുന്നയാളാണ് ഞാന്‍ – വികെ ശ്രീകണ്ഠന്‍ പ്രതികരിച്ചു.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of vehicle news
വെബ് ഡെസ്ക്
Feb. 25, 2026, 6:27 p.m.
പുതിയ മുഖവുമായി 2027 നിസാൻ സണ്ണി
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks