Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

National

ഉപഭോക്താക്കൾക്ക് അറിയിപ്പുമായി എച്ച്ഡിഎഫ്സി ബാങ്ക്; ഇനി മുതൽ താക്കോൽ മാത്രം പോര! ലോക്കർ നിയമങ്ങളിൽ പുതിയ മാറ്റങ്ങൾ

വെബ് ഡെസ്ക്
Feb. 28, 2026, 5:01 p.m.
displaying all the content detail images
    തുടർച്ചയായി ബാങ്ക് മോഷണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബാങ്ക് ലോക്കർ നിയമങ്ങളിൽ പുതിയ മാറ്റങ്ങളുമായി എച്ച്ഡിഎഫ്സി ബാങ്ക്. പുതിയ പരിഷ്കാരങ്ങൾ നോക്കാം. ലോക്കർ തുറക്കുന്നതിന് മുൻപ് ഇനി 'വിരലടയാളം' പതിപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ലോക്കർ ഉടമയുടെ ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് ഒതന്റിക്കേഷൻ സംവിധാനമാണ് ബാങ്ക് നിർബന്ധമാക്കിയിരിക്കുന്നത്. ലോക്കറിലേക്ക് കയറും മുൻപ് തന്നെ ഉപഭാക്താവിന്റെ ബയോമെട്രിക് വിവരങ്ങളായ വിരലടയാളമോ ഐറിസ് സ്കാനോ ഒത്തു നോക്കുമെന്നാണ് പുതിയ ചട്ടങ്ങളിൽ പറയുന്നത്. ലോക്കർ ദുരുപയോഗം തടയാനാണ് ബാങ്കിന്റെ പുതിയ നീക്കം. ലോക്കർ റൂമിന് പുറത്ത് ഒരു ഉദ്യോഗസ്ഥൻ സ്ഥിരമായി ഉണ്ടാകുകയും ചെയ്യും. ഉപഭോക്താവ് ലോക്കർ ഉപയോഗിച്ച ശേഷം പൂട്ടിയെന്ന് ഉറപ്പുവരുത്താനാണ് ഈ സേവനം.അതേ സമയം, 2026 ഏപ്രിൽ 1 മുതൽ ലോക്കർ വാടകയും എച്ച്ഡിഎഫ്സി ബാങ്ക് വർധിപ്പിച്ചിട്ടുണ്ട്. മെട്രോ നഗരങ്ങളിലെ ചെറിയ ലോക്കറുകൾക്ക് 5,000 രൂപയും വലിയ ലോക്കറുകൾക്ക് 15,000 രൂപയുമാണ് പുതിയ നിരക്ക്. നികുതിക്ക് പുറമേ ആയിരിക്കുമിത്. കരാറിൽ ഒപ്പുവക്കാത്തവർ ഉടൻ തന്നെ ഇത് ചെയ്യണമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks