Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Politics

നടിയെ ആക്രമിച്ച കേസ്‌: ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ

വെബ് ഡെസ്ക്
Feb. 28, 2026, 10:20 a.m.
displaying all the content detail images
    കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ദിലീപിനെ വെറുതെ വിടാൻ തെളിവുകളെ വിചാരണക്കോടതി വളച്ചൊടിച്ചെന്നും നീതിപൂർവ്വമായിരുന്നില്ല വിചാരണയെന്നും അപ്പീലിൽ പറയുന്നു. പൾസർ സുനിയടക്കമുള്ള 6 പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയ കോടതി ഇതേ തെളിവുകൾ ദിലീപിന്‍റെ കാര്യത്തിൽ സ്വീകരിച്ചില്ലെന്നും അപ്പീലിൽ ആരോപണമുണ്ട്. കൂട്ട ബലാത്സംഗത്തിന് പ്രതികൾക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ നൽകിയ വിചാരണ കോടതി നടപടി ഞെട്ടിക്കുന്നതാണെന്നും തെറ്റായ സന്ദേശം നൽകുമെന്നും അപ്പീലിൽ പറയുന്നുദിലീപ് അടക്കം 4 പ്രതികളെ വെറുതെ വിട്ടതിനെതിരെയും പൾസർ സുനിയടക്കമുള്ളവർക്ക് കുറഞ്ഞ ശിക്ഷ നൽകിയതും ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ നൽകിയത്. ഗൂഢാലോചനയിൽ പരമാവധി തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയെങ്കിലും വിചാരണ കോടതി അത് ശരിയായ രീതിയിൽ പരിശോധിച്ചില്ലെന്നും വിചാരണ നീതിപൂര്‍വ്വമായിരുന്നില്ലെന്നും അപ്പീലിൽ പറയുന്നു കേസിലെ ഒന്നാം പ്രതി സുനിലും ദിലീപും തമ്മിലുള്ള ഗൂഢാലോചനയ്ക്ക് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കോടതി നിരാകരിച്ചു. 1മുതൽ ആറ് വരെയുള്ള പ്രതികളുടെ ഗൂഢാലോചന ശരിവെച്ച കോടതി ദിലീപിന്‍റെ കാര്യത്തിൽ ഈ തെളിവുകൾ പരിശോധിച്ചില്ല. കൂട്ട ബലാത്സംഗം ആണ് നടിയ്ക്കെതിരെ നടന്നത്. എന്നാൽ വിചാരണ കോടതി നൽകിയത് ഏറ്റവും കുറഞ്ഞ ശിക്ഷായായ 20 വർഷം തടവാണ്. ഇത് ഞെട്ടിക്കുന്നതാണ്. സ്വകാര്യതയും അന്തസ്സിനെയും ബാധിക്കുന്ന രീതിയിൽ അതികൂരമായ ആക്രമണമാണ് നേരിട്ടത്. എന്നിട്ടും കുറഞ്ഞ ശിക്ഷ നൽകിയത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ പറയുന്നു. നടിയെ ആക്രമിച്ച ദൃശ്യം ദിലീപിന്‍റെ കൈയ്യിൽ എത്തിയതിന്‍റെ തെളിവായിരുന്നു സഹോദരന്‍റെ ഫോണിൽ നിന്ന് കിട്ടിയ സീൻ ബൈ സീൻ വിവരണം. കോടതി നിർദ്ദേശ പ്രകാരം അഭിഭാഷകനാണ് ദീപിന് വേണ്ടി ദൃശ്യം കണ്ടത്. ഇത് എഴുതിയെടുക്കാൻ സാധാരണ നിലയിൽ കഴിയില്ല എന്നും വ്യക്തം. ഇത് നിർണായക തെളിവായിട്ടും കോടതി പ്രോസിക്യൂഷനെ വിശ്വസിച്ചില്ല. വിചാരണ കോടതി തെളിവുകൾ പരിശോധിക്കുന്നതിൽ വരുത്തിയ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് അപ്പീൽ. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിചാരണ കോടതി നടത്തിയ പരിമർശം നീക്കണമെന്നും അപ്പീലിലിലുണ്ട്. കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനിൽ അടക്കമമുള്ളവരും നേരത്തെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks