Breaking News
ശബരിമലയിലെ കൊടിമര പുനർനിർമ്മാണം; മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ് | മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർ ചികിത്സ തിരുവനന്തപുരത്ത്, മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം | പിണറായി വിജയൻ ഇക്കുറി മത്സരിക്കുമോ, അതിനിർണായക തീരുമാനം ഇന്നുണ്ടാകുമോ; സിപിഎം പിബി യോ​ഗം | ധാരണയിലെത്താതെ ഇറാൻ-അമേരിക്ക മൂന്നാം ചർച്ച പിരിഞ്ഞു; യുഎസ് പടക്കപ്പൽ ജെറാൾഡ് ഫോർഡ് ഇസ്രയേൽ തുറമുഖത്തേക്ക് | പാലക്കാട് സരിന്റെ പേര് നിർദ്ദേശിച്ച് സിപിഎം, പക്ഷേ മറ്റ് മുന്നണികളുടെ തീരുമാനം വന്ന ശേഷം മാത്രം പ്രഖ്യാപനം | വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്‍യു നേതാവ് ബിതുൽ ബാലന്‍റെ വീടിന് നേരെ ബോംബേറ്; സിസിടിവി ദൃശ്യം | കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി | കാബൂളിൽ അടക്കം താലിബാന്റെ സുപ്രധാന കേന്ദ്രങ്ങളിൽ ബോംബിട്ട് പാകിസ്ഥാൻ; 133 പേർ കൊല്ലപ്പെട്ടെന്ന് അവകാശവാദം | 'ദി കേരളാ സ്റ്റോറി 2; രാത്രിയിൽ അടിയന്തര വാദം കേട്ട് കോടതി, അപ്പീലിൽ ഇന്ന് ഡിവിഷൻ ബെഞ്ച് വിധി പറയും | അമേരിക്കന്‍ വാണിജ്യ സെക്രട്ടറിയുടെ അപ്രതീക്ഷിത ഇന്ത്യാ സന്ദർശനം, പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്തി | സർക്കാർ ഉത്തരവുകളെ ധിക്കരിച്ചെന്ന് വനംവകുപ്പ്; കോന്നിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ | തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം ഇന്ന് ഡിഎംകെയിൽ ചേർന്നേക്കും, തേനിയിൽ ഒപിഎസ് പക്ഷത്തിന് സീറ്റ് വാഗ്ദാനം? | നെതന്യാഹുവിനൊപ്പം വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി, ഇന്ത്യയുടെ യുപിഐ ഇനി ഇസ്രയേലിലും; സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്നും പ്രധാനമന്ത്രി | മന്ത്രി വീണാ ജോർജിന്‍റെ ആരോഗ്യസ്ഥിതി; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്, 'വേദനയ്ക്ക് ആശ്വാസം, അടിയന്തര ശസ്ത്രക്രിയ വേണ്ട' | നിർമ്മാതാക്കൾക്ക് വൻ തിരിച്ചടി; കേരള സ്റ്റോറി 2 സിനിമ റിലീസ് തടഞ്ഞ് ഹൈക്കോടതി, 'സിനിമ പ്രഥമ ദൃഷ്ട്യാ മതസൗഹാർദത്തിന് ഭീഷണി | ആലപ്പുഴയിൽ ചൂടുപിടിച്ച് സ്ഥാനാർത്ഥി ചർച്ച; സജി ചെറിയാൻ ചെങ്ങന്നൂരിൽ വീണ്ടും ഇറങ്ങും, കായംകുളത്ത് യു പ്രതിഭ മാറിയേക്കും | 'പ്രതിക്കൂട്ടില്‍ ആരോഗ്യ മന്ത്രി, സിപിഎം പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം', എംവി ഗോവിന്ദനെയും ഷംസീറിനെയും വിമർശിച്ച് സതീശൻ | എഐ ഉച്ചകോടിയിലെ പ്രതിഷേധം: ഗൂഢാലോചനയിൽ രാഹുൽഗാന്ധിക്കും പങ്കെന്ന് ബിജെപി, നടപടി വേണമെന്ന് ആവശ്യം | ഭീകരവാദത്തെ ചെറുക്കാൻ ഒപ്പത്തിനൊപ്പമെന്ന് ഇന്ത്യയും ഇസ്രായേലും; മോദി സഹോദരനെന്ന് നെതന്യാഹു; ജറുസലേമിൽ ഒരുമിച്ച് യാത്ര |

Sports

സിംബാബ്‌വെക്കെതിരെ 72 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയിട്ടും സൂപ്പര്‍ 8പോയന്‍റ് പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസിനെ മറികടക്കാനാവാതെ ഇന്ത്യ

വെബ് ഡെസ്ക്
Feb. 27, 2026, 12:21 p.m.
displaying all the content detail images
    ചെന്നൈ: സിംബാബ്‌വെക്കെതിരെ 72 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയിട്ടും സൂപ്പര്‍ 8പോയന്‍റ് പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസിനെ മറികടക്കാനാവാതെ ഇന്ത്യ. ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോല്‍വിയോടെ നെറ്റ് റണ്‍റേറ്റില്‍ ഏറെ പിന്നിലായിപ്പോയിരുന്നു. എന്നാല്‍ സിംബാബ്‌വെക്കിതിരെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലുയര്‍ത്തിയിട്ടും ഇന്ത്യക്ക് 100 റണ്‍സിന് മുകളിലുള്ള വിജയം നേടാനായില്ല. 108 റണ്‍സിന് മുകളിലുള്ള ജയം നേടിയിരുന്നെങ്കില്‍ ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസിന്‍റെ നെറ്റ് റണ്‍റേറ്റ് മറികടക്കാനാവുമായിരുന്നുെവെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. സിംബാബ്‌വെ ടോട്ടല്‍ 148 റണ്‍സില്‍ ഒതുക്കിയിരുന്നെങ്കില്‍ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റില്‍ വിന്‍ഡീസിനെ മറികടക്കാനാവുമായിരുന്നു. എന്നാല്‍ ദുബെയുടെ ഓവറുകളില്‍ തകര്‍ത്തടിച്ച റിയാന്‍ ബെന്നറ്റ് സിംബാബ്‌വെ സ്കോര്‍ 184 റണ്‍സിലെത്തിച്ചതോടെ വിന്‍ഡീസിനെ നെറ്റ് റണ്‍റേറ്റില്‍ മറികടക്കാനുളള അവസരം ഇന്ത്യ നഷ്ടമാക്കി.ശിവം ദുബെയും രണ്ടോവറുകളാണ് ഇന്ത്യയുടെ 100 റണ്‍സിന് മുകളിലുള്ള ജയം തടഞ്ഞത്. രണ്ടോവറില്‍ 46 റണ്‍സാണ് ശിവം ദുബെ വഴങ്ങിയത്. രണ്ട് നോ ബോളും നാലു വൈഡുമെറിഞ്ഞ‌ ദുബെ തന്‍റെ ആദ്യ ഓവറില്‍ 26 ഉം രണ്ടാം ഓവറില്‍ 20ഉം റണ്‍സാണ് വഴങ്ങിയത്. ഇതോടെ ഒരു ലോകകപ്പ് മത്സരത്തില്‍ ആദ്യ രണ്ടോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറെന്ന നാണക്കേട് ദുബെയുടെ തലയിലായി. ജസ്പ്രീത് ബുമ്രക്കും ഹാര്‍ദ്ദിക് പാണ്ഡ്യക്കും ഓരോ ഓവര്‍ വീതം ബാക്കിയുണ്ടായിട്ടും അവസാന ഓവര്‍ ശിവം ദുബെക്ക് നല്‍കിയ സൂര്യകുമാറിന്‍റെ തീരുമാനവും തിരിച്ചടിയായി. അവസാന ഓവറില്‍ സഞ്ജുവിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ ഒരു വിക്കറ്റെടുത്തെങ്കിലും 20 റണ്‍സ് ദുബെ വിട്ടുകൊടുത്തു. 72 റണ്‍സ് ജയത്തോടെ രണ്ട് കളികളില്‍ ഒരു ജയമുള്ള ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ് ഇപ്പോഴും -0.100 ആണ്. ദക്ഷിണാഫ്രിക്കക്കെതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും വെസ്റ്റ് ഇന്‍ഡീസിന് ഇപ്പോഴും +1.791 നെറ്റ് റണ്‍റേറ്റുണ്ട്.
    .
image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks