Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Kerala

'ദി കേരളാ സ്റ്റോറി 2; രാത്രിയിൽ അടിയന്തര വാദം കേട്ട് കോടതി, അപ്പീലിൽ ഇന്ന് ഡിവിഷൻ ബെഞ്ച് വിധി പറയും

വെബ് ഡെസ്ക്
Feb. 27, 2026, 11:15 a.m.
displaying all the content detail images
    കൊച്ചി: വിവാദ ചിത്രം 'ദി കേരളാ സ്റ്റോറി 2 രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്ത സിംഗിൽ ബെഞ്ചിനെതിരായ അപ്പീലിൽ ഇന്ന് ഡിവിഷൻ ബെഞ്ച് വിധി പറയും. ഇന്നലെ ഉച്ചയ്ക്ക് ചിത്രം സ്റ്റേ ചെയ്ത സിംഗിൽ ബെഞ്ച് നടപടിക്ക് പിന്നാലെ നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി അടിയന്തര സ്വഭാവത്തിൽ കണക്കിലെടുത്ത് കോടതി രാത്രി 7.30യ്ക്ക് വാദം കേൾക്കാനും തയ്യാറായി. പൊതുതാത്പര്യ ഹർജിയായി വന്ന കേസ് എങ്ങനെ സിംഗിൾ ബെഞ്ചിന് കേസ് കേൾക്കാൻ കഴിയുമെന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. ഹർജിക്കാർക്ക് ഹർജി ഫയൽ ചെയ്യാൻ നിയമപരമായ സാധുത എന്തെന്ന് കോടതി ചോദിച്ചു.കേന്ദ്ര സെൻസർ ബോർഡ് വിദഗ്ധ സമിതി ആണെന്നും സിംഗിൽ ബെഞ്ചിന് അവരുടെ തീരുമാനം ചോദ്യം ചെയ്യാനാകില്ലെന്നുമാണ് നിർമ്മാതാക്കൾ വാദിച്ചത്. ടീസർ ഇറങ്ങി 16 ദിവസത്തിന് ശേഷമാണ് ഹർജിക്കാർ കോടതിയെ സമീപിച്ചതെന്നും ചിത്രം റിലീസ് ചെയ്തില്ലെങ്കിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും നിർമ്മാതാക്കൾ പറഞ്ഞു. മലയാളികൾക്ക് അപകീർത്തികരമായ ചിത്രം റിലീസ് ചെയ്യുന്നതെന്ന് ആഗോള തലത്തിൽ കേരളത്തെ മോശമായ ചിത്രീകരിക്കുമെന്നായിരുന്നു ഹർജിക്കാരുടെ വാദം.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks