Breaking News
രഞ്ജി ട്രോഫി ഫൈനലിടെ കൈയാങ്കളി, കർണാടക താരത്തെ തലകൊണ്ട് ഇടിച്ച് ജമ്മു കശ്മീര്‍ ക്യാപ്റ്റൻ പരസ് ദോഗ്ര | കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണയുടെ കഴുത്തിനും കൈക്കും പരിക്ക്; പ്രതിഷേധമുണ്ടായത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ | കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ക്രൂരമർദനം, | 'പാക് പ്രധാനമന്ത്രി കൊല്ലപ്പെടുമായിരുന്നു'; താൻ ഇടപെട്ടാണ് ഇന്ത്യാ - പാക് യുദ്ധം തടഞ്ഞതെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ് | തിരുവനന്തപുരം സെന്‍ട്രൽ സിപിഎം ഏറ്റെടുത്തേക്കും, ജില്ലയിൽ പത്തിൽ ഒമ്പതിടത്തും സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ ധാരണ | ജെബി കോശി കമ്മീഷൻ റിപ്പോര്‍ട്ട് അംഗീകരിച്ചത് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രതിപക്ഷം; ഒന്നും നടക്കാൻ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലേക്ക്; രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടയിൽ ബെഞ്ചമിൻ നെതന്യാഹുവുമായി ചര്‍ച്ച നടത്തും | ഇടുക്കി ജില്ല ആശുപത്രിയിലെ കെട്ടിടം അപകടാവസ്ഥയിൽ | 'കേരള സ്റ്റോറി 2'; സിനിമയ്ക്ക് നൽകിയ സെൻസര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ | മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക് | പശ്ചിമ ബംഗാളിലെ എസ്ഐആറിൽ ഇടപെട്ട് സുപ്രീം കോടതി; പരിശോധനയ്ക്ക് ഉത്തരവിട്ടു, | ബോംബ് ഭീഷണി, ആന്റണി ആൽബനീസിനെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിച്ചു, പരിശോധന | നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിലെ പ്രതിഷേധം; രണ്ട് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു | പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ, വിസ്മയം പറവൂരിൽ നിന്നാകട്ടേയെന്നാണ് രാജീവ് ചന്ദ്രശേഖർ; തെരഞ്ഞെടുപ്പിന് മുമ്പ് നിർണായക നീക്കങ്ങൾ | യുഎഇയിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. | അതിവേ​ഗ പാതയ്ക്ക് പുത്തൻ ഡിസൈനുമായി ഇ ശ്രീധരൻ; 3 മണിക്കൂർ 20 മിനിറ്റിൽ ലക്ഷ്യത്തിലെത്തും, പത്തനംതിട്ടയും മലപ്പുറവും ഉൾപ്പെടും | സർക്കാർ ആരോഗ്യമേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു, സ്വകാര്യ കുത്തകകൾക്ക്‌ മുന്നിൽ അടിയറവ് പറയില്ല; സ്വകാര്യ ആശുപത്രികൾക്കെതിരെ ആരോഗ്യമന്ത്രി |

National

പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല;

വെബ് ഡെസ്ക്
Feb. 25, 2026, 7:09 p.m.
displaying all the content detail images
    ചെന്നൈ∙ മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ തോഴി വി.കെ.ശശികല പുതിയ പാർട്ടി പ്രഖ്യാപിച്ചു. പേര് പിന്നീടു പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. ശശികല ഉൾപ്പെടുന്ന തേവർ സമുദായത്തിന്റെ ശക്തികേന്ദ്രമായ രാമനാഥപുരത്തെ പശുംപൊന്നിൽ ജയലളിത ജന്മവാർഷിക സമ്മേളനത്തിലാണു പ്രഖ്യാപനം നടത്തിയത്. പാർട്ടി കൊടിയും പുറത്തിറക്കി. കറുപ്പ്, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലുള്ള കൊടിയിൽ സി.എൻ.അണ്ണാദുരൈ, എംജിആർ, ജയലളിത എന്നിവരുടെ ചിത്രങ്ങളുമുണ്ട്. ‘‘നമ്മൾ പുതിയൊരു രാഷ്ട്രീയ അദ്ധ്യായത്തിനു സാക്ഷ്യം വഹിക്കാൻ പോകുകയാണ്. ഞങ്ങൾ പുതിയൊരു പാർട്ടി രൂപികരിക്കാൻ പോകുന്നു’’, ശശികല പറഞ്ഞു. ദരിദ്രർക്കും, അടിച്ചമർത്തപ്പെട്ടവർക്കും, സാധാരണക്കാർക്കും വേണ്ടി പാർട്ടി പ്രവർത്തിക്കു‌മെന്നും ശത്രുക്കളെയും രാജ്യദ്രോഹികളെയും വേരോടെ പിഴുതെറിയുമെന്നും അവർ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുമെന്നും ശശികല പറഞ്ഞു. അനധികൃത സ്വത്ത് കേസിൽ ശിക്ഷിക്കപ്പെട്ടതിന്റെ അയോഗ്യതയുള്ളതിനാൽ ശശികലയ്ക്കു മത്സരിക്കാനാകില്ല. അണ്ണാഡിഎംകെ വോട്ടുകൾ ചോർത്തുമെന്നതിനാൽ ശശികലയുടെ നീക്കം എൻഡിഎക്കു തിരിച്ചടിയാണ്.
    .
image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks