Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Health

ഇടുക്കി ജില്ല ആശുപത്രിയിലെ കെട്ടിടം അപകടാവസ്ഥയിൽ

വെബ് ഡെസ്ക്
Feb. 25, 2026, 11:14 a.m.
displaying all the content detail images
    ഇടുക്കി: തൊടുപുഴ കാരിക്കോടുള്ള ഇടുക്കി ജില്ല ആശുപത്രിയിൽ അപകടാവസ്ഥയിലുള്ള കെട്ടിടം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭീഷണിയാകുന്നു. കെട്ടിടം പൊളിച്ചു നീക്കണമെങ്കിൽ ജില്ല പഞ്ചായത്തിൽ നിന്നും സാക്ഷ്യ പത്രം കിട്ടണം. മേൽക്കൂര തകർന്ന കെട്ടിടത്തിലാണ് ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നത്. തൊടുപുഴ ജില്ല ആശുപത്രിയിലെ ഈ കെട്ടിടത്തിന് 70 വർഷം പഴക്കമുണ്ട്. മേൽക്കൂര തക‍ർന്ന് അപകടാവസ്ഥയിലായതിനെ തുടർന്ന് ഒരു വർഷം മുൻപ് ഇവിടെ പ്രവർത്തിച്ചിരുന്ന വിഭാഗങ്ങളെല്ലാം മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റി. അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു നീക്കാൻ അനുമതി തേടി എട്ടുമാസം മുൻപ് ജില്ല പഞ്ചായത്തിന് കത്തു നൽകിയെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. എന്നാൽ, തുടർ നടപടിയുണ്ടായില്ല. പൊളിക്കനുള്ള ചെലവിന്‍റെ എസ്റ്റിമേറ്റ് തയ്യറാക്കേണ്ടതും ജില്ലാ പഞ്ചായത്താണ്. ഇത് കിട്ടിയാ‌ൽ മാത്രമേ ടെണ്ടർ നടപടികളിലേക്ക് കടക്കാൻ കഴിയൂ. കെട്ടത്തിലേയ്ക്ക് ആരും കയറാതിരിക്കാൻ കയറു കെട്ടി തിരിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിർപ്പില്ലാത്തിനാലാണ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കാൻ അനുമതി നൽകിയതെന്നാണ് വിശദീകരണം. അതേസമയം, ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കെട്ടിടം പൊളിക്കാൻ തടസ്സമെന്നാണ് ആരോപണം, ആശുപത്രിയിൽ എത്തുന്നവർ ഇരു ചക്രവാഹനങ്ങൾ പാർക്കു ചെയ്യുന്നത് ഈ കെട്ടിടത്തിന് സമീപത്താണ്. കോഴിക്കോട് വലിയങ്ങാടിയിലെ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ കെട്ടിടം എത്രയും വേഗം പൊളിച്ചു മാറ്റമമെന്നാണ് ആശുപത്രിയിലെത്തുന്നവർ ആവശ്യപ്പെടുന്നത്.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks