നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിലെ പ്രതിഷേധം, രണ്ട് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സൂപ്രണ്ട് നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതിഷേധത്തിനിടെ ഇവർ അക്രമിച്ചു എന്നായിരുന്നു പരാതി. സജി,ശാലു എന്നീ ബിജെപി പ്രവർത്തകരാണ് അറസ്റ്റിലായത്നേരത്തെ നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ പ്രസവ ശാസ്ത്രക്രിയക്കിടെ നവജാതശിശു മരിച്ച സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടര്‍ന്നാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ക്കെതിരെയാണ് കേസെടുത്തത്.