Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Sports

സിംബാബ്‌വെയുടെ കുതിപ്പിന് തടയിട്ട് വെസ്റ്റ് ഇന്‍ഡീസ്; ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ 107 റണ്‍സ് ജയം

വെബ് ഡെസ്ക്
Feb. 24, 2026, 3:46 p.m.
displaying all the content detail images
    മുംബൈ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് 107 റണ്‍സിന്റെ കൂറ്റന്‍ ജയം. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് നേടിയത്. ഷിറോംണ്‍ ഹെറ്റ്‌മെയര്‍ (34 പന്തില്‍ 85), റോവ്മാന്‍ പവല്‍ (35 പന്തില്‍ 31) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് വീന്‍ഡീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ 17.4 ഓവറില്‍ 147ന് എല്ലവാവരും പുറത്തായി. വിന്‍ഡീസിന് വേണ്ടി ഗുഡകേഷ് മോട്ടി നാലും അകെയ്ല്‍ ഹൊസീന്‍ മൂന്നും വിക്കറ്റെടുത്തു. ലോകകപ്പില്‍ സിംബാബ്‌വെയുടെ ആദ്യ തോല്‍വിയാണിത്.21 പന്തില്‍ 43 റണ്‍സെടുത്ത ബ്രാഡ് ഇവാന്‍സാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. ഡിയോണ്‍ മ്യേര്‍സ് (28), സിക്കന്ദര്‍ റാസ (27), തദിവനാഷെ മരുമാനി (14), ടോണി മുന്യോഗ (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ബ്രായന്‍ ബെന്നറ്റ് (5), റ്യാന്‍ ബേള്‍ (0), തഷിംഗ് മുസേകിവ (0) എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍. ഇവാന്‍സിന്റെ ഇന്നിംഗ്‌സാണ് വന്‍ നാണക്കേടില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. 21 പന്തുകള്‍ മാത്രം നേരിട്ട താരം അഞ്ച് സിക്‌സും രണ്ട് ഫോറും നേടി. മാത്യൂ ഫോര്‍ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോരാണ് വെസ്റ്റ് ഇന്‍ഡീസ് പടുത്തുയര്‍ത്തിയത്. ഓപ്പണര്‍മാരായ ബ്രന്‍ഡന്‍ കിംഗ് (9), ഷായ് ഹോപ്പ് (14) എന്നിവര്‍ പെട്ടന്ന് മടങ്ങിയെങ്കിലും ഹെറ്റ്‌മെയര്‍ - പവല്‍ കൂട്ടുകെട്ട് വിന്‍ഡീസിന്റെ തുണയ്‌ക്കെത്തുകയായിരുന്നു. ഇരുവരും 52 പന്തുകളില്‍ 122 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 15-ാം ഓവറില്‍ ഹെറ്റ്‌മെയര്‍ മടങ്ങി. ഏഴ് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നാലെ പവലും പുറത്തായി. നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks