Breaking News
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്; പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ കേസ് | സ്പോൺസർഷിപ്പ് തുക കൈമാറി അദാനി ഗ്രൂപ്പ്, ആഗോള അയ്യപ്പ സംഗമത്തിന് ഇതുവരെ കിട്ടിയത് 4 കോടി | പകര ചുങ്കം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ആഞ്ഞടിച്ച് ട്രംപ് | മൂന്നാറിൽ ഉൾപ്പെടെ അൾട്രാവയലറ്റ് സൂചിക കൂടുതൽ, നാലിടത്ത് ഓറഞ്ച് അലർട്ട്; അതീവ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി | 1,08,000 ലിറ്റര്‍ 'മിന്നല്‍ മാജിക്' മേനോന്‍ പാറയില്‍ നിന്ന് | സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രതിഷേധ മുന്നറിയിപ്പ് തള്ളി, ഡ്യൂട്ടിയിൽ വെറും 3 പൊലീസുകാർ; വീണ ജോർജിന്റെ വീടിന് മുന്നിലെ പ്രതിഷേധത്തിൽ ഗുരുതര വീഴ്ച്ച | മെഡിക്കൽ കോളേജിൽ പ്രസവത്തിന് എത്തിയ‌ ഡോക്ടറോട് വനിതാ ഡോക്ടർ മോശമായി പെരുമാറി; മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി | വണ്ടാനം ചികിത്സാപ്പിഴവിൽ കേസെടുത്ത് പൊലീസ്; ഡോ. ലളിതാംബികയെ പ്രതി ചേർത്തു, മനുഷ്യജീവന് അപകടകരമാം വിധം പ്രവർത്തിച്ചെന്ന് എഫ്ഐആർ | മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വച്ചത് ​ഗൗരവകരമെന്ന് മന്ത്രി വി ശിവൻകുട്ടി; 'യൂത്ത് കോൺഗ്രസിന്റെ വിരട്ട് ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്' |

National

കരസേനാ മേധാവിയുടെ സന്ദർശനത്തിൽ സുപ്രധാന തീരുമാനം, ഓസ്ട്രേലിയയുമായി കൂടുതൽ സൈനിക സഹകരണത്തിന് ഇന്ത്യ, ഭീകരതയ്ക്കെതിരെ ഒന്നിച്ച്

വെബ് ഡെസ്ക്
Feb. 21, 2026, 4:54 p.m.
displaying all the content detail images
    ദില്ലി : ഓസ്ട്രേലിയയുമായി കൂടുതൽ സൈനികസഹകരണത്തിന് ഇന്ത്യ. ഭീകരതയ്ക്കെതിരെ ഒന്നിച്ച നീങ്ങാൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ ഓസ്ട്രേലിയ സന്ദർശനത്തിൽ തീരുമാനമായി. ഇരുരാജ്യങ്ങളുടെയും പ്രതിരോധ സഹകരണം കൂടുതൽ മെച്ചപ്പെടുത്തും. ഓസ്ട്രേലിയൻ കരസേനയുടെ ഉന്നതനേതൃത്വവുമായി ജനറൽ ഉപേന്ദ്രദ്വിവേദി ചർച്ചകൾ നടത്തി. നിലവിലുള്ള ഉഭയകക്ഷി ഇടപെടലുകൾ അവലോകനം ചെയ്യുകയും സൈനിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണയിലും ഇരുസേനകളും എത്തി.സിഡ്‌നിയിൽ, COAS ഫോഴ്‌സ് കമാൻഡ് (FORCOMD), സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് , ഓസ്‌ട്രേലിയൻ ആർമിയുടെ രണ്ടാം ഡിവിഷൻ എന്നിവയുടെ നേതൃത്വവുമായി ജനറൽ ദ്വിവേദി ചർച്ച നടത്തി. 2026 ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന സംയുക്ത സൈനികാഭ്യാസമായ ഓസ്‌ട്രഹിന്ദിനെ കൂടുതൽ വിപുലമാക്കാനും തീരുമാനമായിട്ടുണ്ട്. ഓസ്‌ട്രേലിയൻ ആർമി മേധാവി ലെഫ്റ്റനന്റ് ജനറൽ സൈമൺ സ്റ്റുവർട്ടുമായി ഇന്ത്യൻ കരസേന മേധാവി കൂടിക്കാഴ്ച്ച നടത്തി. ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, സുരക്ഷ എന്നിവയ്ക്ക് ഇരുരാജ്യങ്ങളും സഹകരിച്ച് നീങ്ങാനും കൂടിക്കാഴ്ച്ചയിൽ ധാരണയായെന്ന് കരസേന വൃത്തങ്ങൾ വ്യക്തമാക്കി.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks