Breaking News
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്; പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ കേസ് | സ്പോൺസർഷിപ്പ് തുക കൈമാറി അദാനി ഗ്രൂപ്പ്, ആഗോള അയ്യപ്പ സംഗമത്തിന് ഇതുവരെ കിട്ടിയത് 4 കോടി | പകര ചുങ്കം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ആഞ്ഞടിച്ച് ട്രംപ് | മൂന്നാറിൽ ഉൾപ്പെടെ അൾട്രാവയലറ്റ് സൂചിക കൂടുതൽ, നാലിടത്ത് ഓറഞ്ച് അലർട്ട്; അതീവ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി | 1,08,000 ലിറ്റര്‍ 'മിന്നല്‍ മാജിക്' മേനോന്‍ പാറയില്‍ നിന്ന് | സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രതിഷേധ മുന്നറിയിപ്പ് തള്ളി, ഡ്യൂട്ടിയിൽ വെറും 3 പൊലീസുകാർ; വീണ ജോർജിന്റെ വീടിന് മുന്നിലെ പ്രതിഷേധത്തിൽ ഗുരുതര വീഴ്ച്ച | മെഡിക്കൽ കോളേജിൽ പ്രസവത്തിന് എത്തിയ‌ ഡോക്ടറോട് വനിതാ ഡോക്ടർ മോശമായി പെരുമാറി; മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി | വണ്ടാനം ചികിത്സാപ്പിഴവിൽ കേസെടുത്ത് പൊലീസ്; ഡോ. ലളിതാംബികയെ പ്രതി ചേർത്തു, മനുഷ്യജീവന് അപകടകരമാം വിധം പ്രവർത്തിച്ചെന്ന് എഫ്ഐആർ | മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വച്ചത് ​ഗൗരവകരമെന്ന് മന്ത്രി വി ശിവൻകുട്ടി; 'യൂത്ത് കോൺഗ്രസിന്റെ വിരട്ട് ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്' |

Pravasi

കാറോടിക്കുന്നതിനിടെ മസ്തിഷ്കാഘാതം, പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു

വെബ് ഡെസ്ക്
Feb. 21, 2026, 4:43 p.m.
displaying all the content detail images
    റിയാദ്: കാറോടിക്കുന്നതിനിടെ സ്ട്രോക്ക് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം പോരുവഴി മയ്യത്തുംകര സ്വദേശി കാരൂർ ജലീൽ മൗലവി (51) ആണ് അന്തരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു മരണം. കഴിഞ്ഞ 20 വർഷമായി റിയാദിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ഈ മാസം 11-ന് വാഹനമോടിക്കുന്നതിനിടെ സ്ട്രോക്ക് അനുഭവപ്പെട്ടതിനെത്തുടർന്ന് റിയാദ് ഒലയയിലെ ദല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററി​െൻറ സഹായത്തോടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. ഇന്ന്​ (വ്യാഴാഴ്​ച) പുലർച്ചെ അഞ്ചോടെയാണ്​ മരണം സ്ഥിരീകരിച്ചത്.പത്തനംതിട്ട കശ്ശാഫുൽ ഉലൂം അറബിക് കോളജ് പൂർവ വിദ്യാർഥിയാണ് ജലീൽ മൗലവി. ശൂരനാട് വല്യത്ത് അബ്​ദുൽ മജീദാണ് പിതാവ്, മാതാവ് അദബിയ ബീവി. ഭാര്യ: ഷീജ. ആയിഷ, ഫിദ, അമീൻ എന്നിവർ മക്കളാണ്. അബ്ദുൽ കരീം, ഫിറോസ്, ഷാഹുൽ ഹമീദ് എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം എക്സിറ്റ് 15-ലെ അൽ രാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം നസീം ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കും. നിയമനടപടികൾ പൂർത്തിയാക്കാൻ ബന്ധുക്കളായ നസീം, സലീം, സുഹൃത്ത് ബഷീർ എന്നിവരോടൊപ്പം സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ശിഹാബ് മൗലവി, ഷാജി രാവുത്തർ എന്നിവരും കെ.എം.സി.സി പ്രവർത്തകരും രംഗത്തുണ്ട്.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks