Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Kerala

സ്പോൺസർഷിപ്പ് തുക കൈമാറി അദാനി ഗ്രൂപ്പ്, ആഗോള അയ്യപ്പ സംഗമത്തിന് ഇതുവരെ കിട്ടിയത് 4 കോടി

വെബ് ഡെസ്ക്
Feb. 21, 2026, 12:11 p.m.
displaying all the content detail images
    തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പോൺസർഷിപ്പ് തുക കൈമാറി അദാനി ഗ്രൂപ്പ്. ഒരു കോടി രൂപ ദേവസ്വം ബോർഡിന് നൽകി. സ്പോൺസർഷിപ്പ് തുകയായി ഇതുവരെ കിട്ടിയത് 4 കോടി. ഇനിയും കണ്ടെത്തേണ്ടത് ഒരു കോടി. തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് വാഗ്ദാനം ചെയ്തിരുന്ന സ്പോൺസർഷിപ്പ് തുക കൈമാറി അദാനി ഗ്രൂപ്പ്. ഒരു കോടി രൂപയാണ് അദാനി ഗ്രൂപ്പ് ദേവസ്വം ബോർഡിന് നൽകിയത്. ഇതോടെ അയ്യപ്പ സംഗമത്തിന് സ്പോൺസർഷിപ്പ് തുകയായി ഇതുവരെ 4 കോടി രൂപയാണ് കിട്ടിയത്. ഇനിയും ഒരു കോടി രൂപ കണ്ടെത്തേണ്ടതുണ്ട്. അതേസമയം, ഉപകരാർ ബില്ലുകൾ നൽകാൻ ട്രിപ്പിള്‍ ഐസിക്ക് ദേവസ്വം ബോർഡ് നോട്ടീസ് നൽകി.ആഗോള അയ്യപ്പ സംഗമത്തിന്‍റെ ചെലവായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ച ചെലവിനെ ന്യായീകരിച്ച് ഊരാളുങ്കലിന് കീഴിലെ ട്രിപ്പിള്‍ ഐസി നേരത്തെ രംഗത്തെത്തിയിരുന്നു. 7.11 കോടിയാണ് ചെലവായി നൽകിയത്. ഇത് ന്യായീകരിച്ച് ദേവസ്വം കമ്മീഷണര്‍ക്കാണ് സ്ഥാപനം തിങ്കളാഴ്ച കത്ത് നൽകിയത്. ഓഡിറ്റര്‍ തങ്ങളുടെ വാദം കേട്ടില്ലെന്ന് കത്തിൽ പറയുന്നു. എന്നാൽ ഈ കണക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുക കുറയ്ക്കണമെന്ന് ആവശ്യത്തിൽ സ്ഥാപനം തുടര്‍ ചര്‍ച്ച നടത്തും. 4.99 കോടി രൂപമാത്രമേ അനുവദിക്കാനാകൂ എന്നാണ് ബോര്‍ഡ് നിലപാട്.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks