Breaking News
ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ | ഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഎഫ് തംരംഗമെന്ന് പ്രതികരണംഎഫ് തംരംഗമെന്ന് പ്രതികരണം |
our news logo
April 11, 2026
weather image
More

Travel

വനിതാ ദിനത്തിൽ വിനോദയാത്ര പ്ലാൻ ചെയ്യുന്നോ? എങ്കിൽ കെടിഡിസിയുടെ ഈ ഓഫർ അറിയാതെ പോകരുത്!

വെബ് ഡെസ്ക്
Feb. 18, 2026, 1:22 p.m.
displaying all the content detail images
    സ്ത്രീകളുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക നേട്ടങ്ങളെ അംഗീകരിക്കുന്നതിന്റെയും സ്ത്രീ ശാക്തീകരണത്തെ ഉയർത്തിപ്പിടിക്കുന്നതിന്റെയും ഭാഗമായി എല്ലാ വർഷവും മാർച്ച് 8–ന് കൊണ്ടാടുന്ന വനിതാ ദിനത്തെ, േകരളത്തിന്റെ ഔദ്യോഗിക ആതിഥേയരായ കേരളാ ടൂറിസം െഡവലപ്മെന്റ് കോർപ്പറേഷൻ ആഘോഷമാക്കുന്നു. ഇതോടനുബന്ധിച്ച്, 2026 മാർച്ച് 5 മുതൽ 10 വരെ കെടിഡിസിയുടെ തിരഞ്ഞെടുക്കപ്പെട്ട റിസോർട്ടുകളിൽ വനിതകൾ ഉൾപ്പെടുന്ന എല്ലാ റിസർവേഷനുകൾക്കും റൂം റെന്റിൽ 50% കിഴിവ് ലഭിക്കും. ഫെബ്രുവരി 16 മുതൽ 28 വരെയുള്ള കാലയളവിൽ കെടിഡിസി സെൻട്രൽ റിസർവേഷന്‍ സെന്റർ മുഖേനയോ അതാത് പ്രോപ്പർട്ടികളിലോ സ്ത്രീകൾ നേരിട്ട് നടത്തുന്ന റിസർവേഷനുകൾക്കാണ് ഈ ഓഫർ ലഭ്യമാകുക. പ്രീമിയം റിസോർട്ടുകളായ മസ്ക്കറ്റ് ഹോട്ടൽ (തിരുവനന്തപുരം), സമുദ്ര (കോവളം), വാട്ടർ സ്കേപ്സ് (കുമരകം), ടീ കൗണ്ടി (മൂന്നാർ), ആരണ്യ നിവാസ് (തേക്കടി) ലും ബജറ്റ് ഹോട്ടലുകളായ പെരിയാർ ഹൗസ് (തേക്കടി), കുമരകം ഗേറ്റ്‌ വേ (തണ്ണീർമുക്കം), റിപ്പിൾ ലാൻഡ് (ആലപ്പുഴ), ഗാർഡൻ ഹൗസ് (മലമ്പുഴ) എന്നിവിടങ്ങളിലുമാണ് അത്യാകർഷകമായ ഈ ഓഫർ ലഭ്യമാകുക. ബുക്കിങ്ങിനായി ph : 9400008585/1800 425 0123 എന്ന സെൻട്രൽ റിസർവേഷൻ സെന്റർ നമ്പറിലോ അതാത് റിസോർട്ടുകളിലോ ബന്ധപ്പെടാവുന്നതാണ്.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks