Breaking News
വിഴിഞ്ഞം ഭക്ഷ്യ വിഷബാധ; അസ്മാക് ഹോട്ടൽ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ | പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ, അറസ്റ്റ് ചെയ്തത് എൻഐഎ | ആഗോള അയ്യപ്പ സംഗമം; ഓഡിറ്റർ വിവരങ്ങൾ തേടിയിട്ടില്ല, എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ചു ട്രിപ്പിൾ ഐ സി | പേരിടും മുൻപേ വിവാദമായ സർക്കാർ ബ്രാൻഡി ഉടൻ വിപണിയിലെത്തുന്നു, തീയ്യതി പ്രഖ്യാപിച്ചു; പേര് ഇപ്പോഴും 'സർപ്രൈസ്' തന്നെ | പ്രാദേശിക ലീ​ഗ് എതിർത്തു, സംസ്ഥാന നേതാക്കൾ പിന്തുണച്ചു; കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിന്‍റെ മകന്‍ പ്രചാരണം തുടങ്ങി | ശബരിമല സ്വർണക്കൊള്ള; പോറ്റിയെ തള്ളി ജയറാം, അനധികൃത ഇടപാടുകൾ അറിയില്ലായിരുന്നുവെന്ന് മൊഴി | ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി | ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം; വിഷു- റംസാൻ പെരുന്നാൾ സ്റ്റോക്ക് കത്തി നശിച്ചു, ഫയർ ഓഫീസർ പ്രാഥമിക റിപ്പോർട്ട് നൽകും | പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം: മുഖം രക്ഷിക്കാൻ ആരോഗ്യവകുപ്പ് ശ്രമം, ഡോ. ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം | പുണ്യമാസത്തിലേക്ക് കടന്ന് വിശ്വാസികൾ; കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം, പള്ളികളിൽ പ്രത്യേക നമസ്കാരങ്ങളും പ്രാർത്ഥനകളും | പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചു; ഡോക്‌ടറുടെ അനാസ്ഥയെന്ന് ആരോപണം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രതിഷേധം | കേരള കോൺഗ്രസ് ഭാവിയിൽ നിര്‍ണായകമാകുന്ന പാല തെരഞ്ഞെടുപ്പ് | മലമ്പുഴയിൽ വിഎസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം; പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് എ സുരേഷ് | റഫാൽ വിമാന നിർമാണം: ഇന്ത്യയിൽ പങ്കാളിയെ കണ്ടെത്താൻ ഫ്രാൻസ്, മോദി-മാക്രോൺ ചർച്ചയിൽ വിഷയമുന്നയിക്കും | ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യൻ, അതിശൈത്യത്തെ അതിജീവിച്ച് നാസയുടെ മുന്നൊരുക്കം, ആർട്ടെമിസ് 2 വെറ്റ് ഡ്രസ് റിഹേഴ്സൽ ഫെബ്രുവരി 19ന് | ആലിൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; 'കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് പേര് നൽകും' |

National

ബ്രസീൽ പ്രസിഡൻറ് ലുല ഡ സിൽവ ഇന്ന് ഇന്ത്യയിൽ; എ ഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കും

വെബ് ഡെസ്ക്
Feb. 18, 2026, 1:12 p.m.
displaying all the content detail images
    ബ്രസീൽ പ്രസിഡൻറ് ലുല ഡ സിൽവ ഇന്ന് ഇന്ത്യയിൽ എത്തും. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. ഡൽഹിയിൽ നടക്കുന്ന എ ഐ ഇംപാക്ട് ഉച്ചകോടിയിൽ ബ്രസീൽ പ്രസിഡൻറ് പങ്കെടുക്കും. ഈ മാസം 21ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബ്രസീൽ പ്രസിഡൻറ് ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രതിരോധം ആരോഗ്യം, കൃഷി, ശാസ്ത്രസാങ്കേതിക വിദ്യാ തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കിയേക്കും. ബ്രസീൽ പ്രസിഡന്റിന് പ്രധാനമന്ത്രി വിരുന്ന് ഒരുക്കും. ലുല ഡ സിൽവയ്ക്കൊപ്പം 14 മന്ത്രിമാരും ബിസിനസ് പ്രതിനിധി സംഘവും ഇന്ത്യയിൽ എത്തും.ഡൽഹിയിൽ നടക്കുന്ന എ ഐ ഇംപാക്ട് ഉച്ചകോടിയിൽ ഗവേഷണ സിമ്പോസിസവുമായി ബന്ധപ്പെട്ട സെഷനുകൾ ഇന്ന് നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.ഉച്ചകോടിക്ക് ഡൽഹിവേദിയാകുമ്പോൾ രാജ്യത്തെത്തുന്നത് 24 രാജ്യത്തലവന്മാരും 60 മന്ത്രിമാരും 500 ടെക് കമ്പനി മേധാവികളുമാണ്. ഐ.ടി. മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഉച്ചകോടിയുടെ സംഘാടനം. എ.ഐയുമായി ബന്ധപ്പെട്ട ഏഴ് പ്രമേയങ്ങളെ കേന്ദ്രീകരിച്ചാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക് തുടങ്ങിയവയിൽ നിന്നുള്ള കമ്പനി മേധാവികളും പ്രതിനിധികളും പങ്കെടുക്കും.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks